വൈദ്യുതി ബില്ല് കൂടുതൽ ആകുമ്പോൾ അത് റെഡ്യൂസ് ചെയ്യുന്നതിനു വേണ്ടി എന്ത് ചെയ്യാൻ പറ്റും എന്ന് ആലോചിക്കുമ്പോഴാണ് സോളാർ പാനലിന്‍റെ ഉപയോഗം എത്ര പ്രധാനമാണെന്ന് എല്ലാവർക്കും മനസ്സിലാകുന്നത്. വൈദ്യുതി ബിൽ കുറയ്ക്കാം എന്നുമാത്രമല്ല വൈദ്യുതി ബില്ല് ഒട്ടും ആകാതെ തന്നെ സോളാർ പാനൽ ഉപയോഗിച്ച് നമുക്ക് വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ പറ്റും.പ്രധാനമായും സോളർ പാനലുകൾ രണ്ട് തരത്തിലുണ്ട്. ഓൺ ഗ്രിഡും ഓഫ് ഗ്രിഡും.പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി തത്തുല്യമായ അളവ് വൈദ്യുതി ഗ്രിഡിൽ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി.വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി ഉപയോഗിച്ചുതന്നെയാണ് ഓഫ് ഗ്രിഡിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്.അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കുകയും രാത്രി ഉപയോഗിക്കുകയുമാകാം.ഇതോടുകൂടി കെഎസ്ഇബി കണക്‌ഷനും ആവശ്യമെങ്കിൽ എടുക്കാം.ഒരു വലിയ ബാറ്ററിയുടെ ലൈഫ് എന്ന് പറയുന്നത് 5 തൊട്ട് 7 വർഷം വരെയാണ്.അപ്പോൾ കാലപ്പഴക്കം വരുന്തോറും കറണ്ട് സേവ് ചെയ്യാനുള്ള അതിന്‍റെ കപ്പാസിറ്റി കുറഞ്ഞു വരും.അപ്പോൾ ബാറ്ററി മാറ്റേണ്ടതായിട്ട് വരും.ഇത് വലിയ ചിലവുള്ള കാര്യമാണ്. ഇത് ഓഫ് ഗ്രിഡിന്‍റെ ഒരു ന്യൂനതയാണ്.
അതുപോലെ മറ്റൊരു ന്യൂനതയാണ് ബാറ്ററി സേവ് ചെയ്യുന്ന ഈ ഊർജ്ജം നമ്മുടെ വീട്ടിലെ എല്ലാ ഉപകരണങ്ങളിലേക്കും കറക്റ്റ് ആയി എത്തിക്കാൻ പറ്റണമെന്നില്ല.അതുപോലെ ബാറ്ററി വെക്കാനുള്ള സ്ഥലപരിമിതി തുടങ്ങിയ കാര്യങ്ങളും ഓഫ് ഗ്രിഡിന്‍റെ ന്യൂനതയാണ്.ഓൺ ഗ്രിഡിൽ പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്.ഒന്ന് പാനൽസാണ്.സോളാർ പാനലിൽ കറണ്ട് ഉല്പാദിപ്പിക്കുന്നത് ഡിസി ആയിട്ടാണ്.ഇത് ഇൻവെർട്ടറിൽ ചെന്ന് എസി കറക്റ്റ് ആയിട്ട് തിരച്ചതിനുശേഷം എസി ഡിസ്ട്രിബ്യൂഷൻ ബോക്സിലോട് വന്ന് പിന്നെ സോളാർ പാനൽ വേണ്ടിയിട്ടുള്ള ഒരു സപ്പറേറ്റ് മീറ്റർ ഉണ്ട് ഈ മീറ്ററിൽ കയറിയിട്ട് ആണ് ഇത് കെഎസ്ഇബിയുടെ ലൈനിലോട്ട് പോകുന്നത്.ഓൺ ഗ്രിഡ് എന്നുപറയുന്നത് ഒരു ടൂവെ സിസ്റ്റം ആണ്.സോളാർ പാനലിൽ നിന്ന് നല്ലതുപോലെ വൈദ്യുതോല്പാദനം ഉള്ളപ്പോൾ വൈദ്യുതി എസി കറന്റ് ആയിട്ട് കെഎസ്ഇബി ലൈനിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.അതേസമയം വെയിൽ ഇല്ലാത്ത സമയത്ത് അതായത് കറണ്ട് ഉത്പാദനം കുറവായിട്ടുള്ള സമയത്ത് നമുക്കാവശ്യമുള്ള കറണ്ട് കെഎസ്ഇബി ലൈനിൽ നിന്ന് എടുക്കും. ഇതിന് ഇരുഭാഗത്തേക്കും ഉള്ള വൈദ്യുതി പ്രവാഹം ഒരേസമയം അളക്കാവുന്ന ബൈഡയറക്ഷൻ മീറ്റർ ഉണ്ടാവും. വലിയ കറണ്ട് ബില്ല് വരുന്ന ഗുണഭോക്താക്കൾക്ക് ഓൺ ഗ്രിഡ് വളരെ ഗുണകരമാണ്.ആദ്യ മുടക്കുമുതൽ മാത്രമേ മുടക്കേണ്ടതുള്ളു.
പിന്നെ നല്ല അനുഭവ സമ്പത്തുള്ള സോളാർ പ്ലാന്റ് സർവീസ് പ്രൊവൈഡർമാരെ കണ്ടെത്തണം.അവരിൽനിന്ന് കോട്ട് വാങ്ങിക്കുക.അതിന്‍റെ വാറണ്ടിയും മറ്റു സർവീസ് വിവരങ്ങൾ പരിശോധിക്കണം.ശേഷം ഈ സർവീസ് പ്രൊവൈഡർമാരുടെ മുൻകാല വർക്കുകൾ ഒന്ന് പരിശോധിക്കുക.പിന്നീട് സോളാർ പ്രൊവൈഡർമാരുമായി ഒരു ഉടമ്പടി തയ്യാറാക്കണം.കെഎസ്ഇബിയിൽ ഫീസിബിലിറ്റിക് അപേക്ഷ സമർപ്പിക്കണം.കെ എസ്ഇബിയിൽ നിന്നും അപ്പ്രൂവ് കിട്ടിയതിനുശേഷം നമുക്ക് പണി ആരംഭിക്കുന്നതാണ്.സോളാർ പ്ലാന്റിന്‍റെ പണി അവസാനിപ്പിച്ചതിനു ശേഷം ഇത് ടെസ്റ്റ് ചെയ്ത് നോക്കണം.പിന്നീട് കെഎസ്ഇബി ലേക്ക് കംപ്ലീഷന് റിപ്പോർട്ട് സബ്മിറ്റ് ചെയ്യുക.സോളാർ പാനൽ വെയിൽ ഉണ്ടെങ്കിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.കുറെനാൾ കഴിയുമ്പോൾ സോളാർ പാനലിൽ പൊടിവന്ന് അടയും.അപ്പോൾ നല്ല രീതിയിൽ ഇതിൽ വെയില് തട്ടില്ല.അതുകൊണ്ട് കറക്റ്റ് ആയ രീതിയിൽ ക്ലീൻ ചെയ്തുകൊടുക്കണം.ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാല്‍ വീട്ടിലെ വൈദ്യുതി ബിൽ അറുപത് ശതമാനമെങ്കിലും കുറയ്ക്കാൻ സാധിക്കും.