ക്യാരറ്റും ഈന്തപ്പഴവും ഉണ്ടെങ്കില്‍ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ഒരു കപ്പ്‌ കഴിച്ചാലും കൊതി തീരില്ല

മധുരം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.ആഹാരം കഴിച്ചതിന് ശേഷം അൽപം മധുരം കഴിക്കുന്നത് മിക്കവരുടെയും ഒരു പതിവാണ്.മധുരം ഇഷ്ടമുള്ളവർക്ക് മധുരപലഹാരങ്ങളോടും പ്രിയം ആയിരിക്കും.ഹലുവ ലഡു ജിലേബി പേട തുടങ്ങി ഒരുപാട് മധുരപലഹാരങ്ങൾ ഉണ്ട്. എന്നാൽ നമുക്ക് വീട്ടിൽ തന്നെ വെറൈറ്റി ആയിട്ടുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാം.വിറ്റാമിൻ എ ബി 6 വിറ്റാമിൻ സി ഫൈബർ പൊട്ടാസ്യം തുടങ്ങി ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്.അതുകൊണ്ട് തന്നെ എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും.ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന കിഴങ്ങുവർഗമായ കാരറ്റ് മഞ്ഞ വെള്ള ചുവപ്പ് പർപ്പിൾ നിറങ്ങളിലും കാണപ്പെടാറുണ്ട്.പച്ചയ്ക്കും പാചകം ചെയ്തും ജ്യൂസ് ആക്കിയും കഴിക്കുന്ന കാരറ്റിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുമുണ്ട്.കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.കാഴ്ചശക്തി ആരോഗ്യമുള്ള ഹൃദയം, വായയുടെ ആരോഗ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കൽ തിളങ്ങുന്ന ചർമ്മം തിളക്കമുള്ള മുടി എന്നിവ മുതൽ കാരറ്റിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ നിങ്ങൾക്ക് ഒട്ടേറെ അത്ഭുതകരമായ ആരോഗ്യപരമായ ആനുകൂല്യങ്ങൾ നൽകുന്നു.

കണ്ണിനു പ്രശ്നമുള്ളവർക്ക് ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.തിമിരം പോലുള്ളു കാഴ്ചയെ ബാധിക്കുന്ന അസുഖങ്ങൾ പരിധിവരെ അകറ്റി നിർത്താൻ ക്യാരറ്റിന് കഴിയും.ക്യാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെ പ്രതിരോധിക്കും.ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാൽത്തന്നെ രോഗപ്രതിരോധശക്തി നൽകി പൊതുവായ ആരോഗ്യവും സംരക്ഷിക്കുന്നു.നാരുകളാൽ സമൃദ്ധമായതിനാൽ മലബന്ധത്തിനും ഇത് വളരെ നല്ലൊരു പരിഹാരമാണ്.ആരോഗ്യത്തിന് മാത്രമല്ല ചർമസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ക്യാരറ്റ് ഉത്തമമാണ്.ചർമത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇത്രയും പോഷക ഗുണങ്ങൾ അടങ്ങിയ ക്യാരറ്റ് എങ്ങനെ ഭക്ഷിച്ചാലും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.പച്ചയ്ക്കും കറിവെച്ചും ജ്യൂസ് ആയുമെല്ലാം ക്യാരറ്റ് കഴിക്കാറുണ്ട്.ചിലർ ക്യാരറ്റ് ഹൽവ കേക്ക് തുടങ്ങിയവ ഉണ്ടാക്കിയും കഴിക്കാറുണ്ട്. അതുപോലെ ക്യാരറ്റ് കൊണ്ട് ഒരു അടിപൊളി മധുരപലഹാരം നമുക്ക് ഉണ്ടാക്കിയെടുക്കാം.

എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.ചേരുവക ക്യാരറ്റ് 400 ഗ്രാം നെയ്യ് ഒരു ടീസ്പൂൺ ഈന്തപ്പഴം 100 ഗ്രാം പാല് 400 എം എൽ പഞ്ചസാര മുക്കാൽ കപ്പ് ബദാം ഒരു വലിയ സ്പൂൺ ഏലക്ക ഒരു സ്പൂൺതയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് ഇട്ട് നന്നായി വഴറ്റി കൊടുക്കുക.ക്യാരറ്റ് പാതി വെന്തതിനുശേഷം ഇതിലേക്ക് ഈന്തപ്പഴം ഇട്ടുകൊടുക്കുക. ഈന്തപ്പഴവും ക്യാരറ്റും നന്നായി മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. ഈ പാലിൽ കിടന്ന് ക്യാരറ്റും ഈന്തപ്പഴവും നന്നായി വെന്തു കിട്ടണം.മിഡിയം ഫ്ലെയിമിൽ വെച്ച് വേണം വേവിക്കൻ. നന്നായി ബന്ധത്തിനു ശേഷം ഇതിലേക്ക് പഞ്ചസാര കൂടി ഇടുക. നന്നായി മിക്സ് ചെയ്യുക.എല്ലാം നന്നായി വെന്ത് പാലൊക്കെ നന്നായി വറ്റിയതിനു ശേഷം നെയ്യിൽ നന്നായി വിളയിച്ചെടുത്ത ബദാംപരിപ്പും ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് കൊടുക്കുക.ഇത്രയും ചേർത്ത് കൊടുത്തിട്ട് വീണ്ടും നന്നായി ഇളക്കി കൊടുക്കുക. നമ്മുടെ രുചികരവും മധുരവുമുള്ള വിഭവം റെഡിയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *