ഒരു ചെറിയ കപ്പ്‌ അരിപ്പൊടിയുണ്ടോ വീട്ടില്‍ എങ്കില്‍ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ഇനി ദിവസവും അരിപ്പൊടി വാങ്ങും

വൈകുന്നേരങ്ങളില്‍ ചായയോടൊപ്പം എന്തെങ്കിലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍.പണ്ടുകാലങ്ങളിൽ നാലുമണി പലഹാരം എന്ന് പറയുന്നത് വട്ടയപ്പം ഇലയട കുമ്പിളപ്പം മുതലായവയായിരുന്നു.എന്നാൽ ഇന്ന് പലരും എണ്ണയിൽ വറുത്തെടുത്ത നാലുമണി പലഹാരങ്ങൾ ആണ് കഴിക്കുന്നത്.എണ്ണയിൽ പൊരിച്ചെടുക്കുന്ന നാലു മണി പലഹാരങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ല.അത് കൊണ്ട് നാലുമണി പലഹാരം ആയി എണ്ണയും കൊഴുപ്പും കുറഞ്ഞ വിഭവങ്ങൾ വേണം ഇപ്പോഴും തെരഞ്ഞെടുക്കാൻ.പപ്സ് കട്ട്ലൈറ്റ് സമൂസ പിസ ബർഗർ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കി ആവിയിൽ വേവിച്ച പലഹാരങ്ങൾ വേണം കഴിക്കാൻ.അതാണ് ആരോഗ്യത്തിന് നല്ലത് .വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ആവിയിൽ വേവിച്ച നല്ല രുചികരമായ ഒരു പലഹാരമാണ് പഞ്ഞിയപ്പം.ഇത് അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത്.സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണത്തപ്പം പോലെ തന്നെയാണ് ഇതും ഇരിക്കുന്നത്.എന്നാൽ ഇതിൽ ചേർക്കുന്ന കൂട്ടിന് വ്യത്യാസമുണ്ടെന്നു മാത്രം.കിണ്ണത്തപ്പത്തിൽ മധുരമാണ് ചേർക്കുന്നത്.എന്നാൽ ഇതിൽ ഒട്ടും തന്നെ മധുരം ഉപയോഗിക്കുന്നില്ല.അതുകൊണ്ടുതന്നെ പ്രായമായവർക്കും ഇത് കഴിക്കാവുന്നതാണ്.

എങ്ങനെയാണ് അരിപ്പൊടി കൊണ്ടുള്ള വേവിച്ച പഞ്ഞിയപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം.ചേരുവക അരിപ്പൊടി ഒരു കപ്പ് കടലമാവ് ഒരു കപ്പ് തൈര് ഒരു കപ്പ് വെള്ളം ആവശ്യത്തിന് ക്യാരറ്റ് കാൽക്കപ്പ് ക്യാപ്സിക്കം ചുവപ്പ് മഞ്ഞ മൂന്ന് സ്പൂൺ വീതംപച്ചമുളക് മൂന്ന് എണ്ണം മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ബേക്കിങ്ങ് സോഡാ കാൽ ടീസ്പൂൺ മല്ലിയില കടുക് എണ്ണ കറിവേപ്പില കായം തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ അരി പൊടിയും കടലമാവും തൈരും ഇട്ട് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ഇഡലി മാവിന്‍റെയൊക്കെ പരുവത്തിൽ മിക്സ് ചെയ്തു എടുക്കുക.ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് ക്യാപ്സിക്കം പച്ചമുളക് എന്നിവയും മഞ്ഞ പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് അഞ്ചു മിനിറ്റ് സെറ്റാകാൻ വേണ്ടി മാറ്റി വയ്ക്കുക. ശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി ഇളക്കുക.ഇത് ബേക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിൽ അൽപം നെയ്യോ എണ്ണയോ നന്നായി തേച്ചു കൊടുക്കുക.

റെഡിയാക്കി വെച്ചിരിക്കുന്ന ബാറ്റർ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.ഇതിലേയ്ക്ക് അല്പം അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ഇട്ടു കൊടുക്കുക.ഇനി ഇത് 10 മിനിറ്റ് വേവിച്ചെടുക്കുക.ചൂടാറിയതിനു ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് എണ്ണ ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക.ഇതിലേക്ക് കറിവേപ്പിലയും കായവും കൂടി ഇട്ട് മിക്സ് ചെയ്യുക.ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന അപ്പത്തിന് മുകളിൽ നന്നായി സ്പ്രെഡ് ചെയ്തു കൊടുക്കുക.അപ്പോൾ ഹെൽത്തി ആയിട്ടുള്ള പഞ്ഞിയപ്പം തയ്യാർ.സാധാരണ അധികം മിനക്കെടാതെ ഒരുപാടു ചേരുവകളൊന്നുമില്ലാതെ എങ്ങനെ ഒരു വിഭവം ഉണ്ടാക്കിയെടുക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും.പ്രത്യേകിച്ച് ജോലിക്കാരായ വീട്ടമ്മമാർ.എന്നാൽ ഹെൽത്തിയും ആയിരിക്കണം.അങ്ങനെയുള്ളവർക്ക് പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന വ്യത്യസ്തമായ ഒരു പലഹാരമാണിത്.ഇതിൽ ചേർത്തിരിക്കുന്ന വെജിറ്റബിൾസിന് പകരം നമുക്ക് ഇഷ്ടമുള്ള നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന പച്ചക്കറികളും ചേർക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *