നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ ഒക്കെ ഉള്ളതും എന്നാൽ അധികം ആരും ഉപയോഗിക്കാത്തതുമായ ഒന്നാണ് ഇരുമ്പൻ പുളി അഥവാ ചീമ പുളി.ഇതിന് പല നാട്ടിലും പല പേരുകളാണ് വിളിക്കുന്നത്. അച്ചാറിടാൻ വേണ്ടിയാണ് പലരും ഇത് ഉപയോഗിക്കുന്നത്.എന്നാൽ ഇതിന് നല്ല പുളി ആയതുകൊണ്ടുതന്നെ അധികം ആരും ഇത് ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം.കാഴ്ചയിൽ ചെറുതാണെങ്കിലും ഇതിന് ഒരുപാട് ഗുണങ്ങൾ ആണ് ഉള്ളത്.നമ്മുടെ ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രിക്കാനും രക്താതിമർദ്ദം ചികിത്സിക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും ചുമയും ജലദോഷവും പോലുള്ള രോഗങ്ങളെ പൂർണമായും അകറ്റിനിർത്താനുമായി ഇലുമ്പി പുളി ഏറ്റവും സഹായകരമാണ് എന്ന് പറയപ്പെടുന്നു.ഇരു മ്പൻ പുളിയിൽ ആരോഗ്യത്തെ മികച്ച രീതിയിൽ സ്വാധീനിക്കുന്ന പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിൻ്റെ അടിസ്ഥാന അവശ്യ ഘടകങ്ങളായ കാർബോഹൈഡ്രേറ്റ് നാരുകൾ പ്രോട്ടീൻ എന്നിവയ്ക്ക് പുറമേ വിറ്റാമിൻ സി വിറ്റാമിൻ ബി കാൽസ്യം ഇരുമ്പ് ഫ്ലേവനോയ്ഡുകൾ ടാന്നിൻസ് ടെർപെൻസ് എന്നിവയും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമത്തിൽ അതിശയകരമായ പങ്ക് വഹിക്കാൻ ഈയൊരു പഴത്തിന് സാധിക്കും.പ്രമേഹം കൊണ്ട് കഷ്ട്ടപ്പെടുന്നവർക്കും ഏറെ ഫലപ്രദമാണ് ഇവ.ജ്യൂസായും വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി ആ വെള്ളവും ഇത്തരത്തിൽ കഴിക്കുന്നത് പ്രമേഹ രോഗികള്ക്ക് അസുഖം ഭേദമാക്കുന്നു.
കൂടാതെ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം കുറയ്ക്കുന്നതിനുള്ള അത്ഭുതകരമായ പ്രകൃതിദത്ത പരിഹാരമാണ് ഇലുമ്പി പുളി.ഈ പഴത്തിലെ ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യം രക്തസമ്മർദ്ദത്തിന് പ്രശ്നങ്ങൾ എളുപ്പത്തിൽ കുറച്ചു കൊണ്ടുവരുന്നതിന് സഹായിക്കും.ഇലുമ്പി പുളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച കഷായം പതിവായി കഴിക്കുന്നത് രക്തക്കുഴലുകളിൽ ഉയർന്ന മർദ്ദം കുറച്ചുകൊണ്ട് ധമനികൾ ഞരമ്പുകൾ ഹൃദയ അറകൾ തുടങ്ങിയവയെ ആരോഗ്യകരമാം വിധം പ്രവർത്തന സജ്ജമാക്കാൻ വഴിയൊരുക്കുന്നു.ഇരുമ്പൻ പുളിയുടെ ഉപയോഗം അമിതവണ്ണത്തെ തുരത്താനും സഹായിക്കും.ഇലുമ്പി പുളിയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ്.ശരീരത്തിൽ ഉണ്ടാവുന്ന അലർജികൾ തടയാൻ ഇത് മികച്ചതാണ്.ചുമയും ജലദോഷവും അടക്കമുള്ള ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും അകറ്റി നിർത്തിക്കൊണ്ട് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇരുമ്പൻ പുളി നല്ലൊരു ആന്റിബയോട്ടിക് കൂടിയാണ്.മീര വലിയവനും,പ്രാണികൾ കടിച്ചുള്ള ചൊറിച്ചിൽ ഒഴിവാക്കാനും വേദന ഇല്ലാതാക്കാനും ഇരുമ്പൻപുളി കഴിവുണ്ട്. ഇരുമ്പൻ പുളിയുടെ തളിരിലകൾ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.സമൃദ്ധമായി വളരുന്ന മരത്തിൽ നല്ല രീതിയിൽ തന്നെ കായ്കൾ ഉണ്ടാകാറുണ്ട്.ഈ ഇരുമ്പൻ പുളിയുടെ ഉള്ളിലായി തവിട്ട് നിറമുള്ള ചെറിയ വിത്തുകൾ ഉണ്ട്.ഈ വിത്തുകൾ പാകി കൊടുക്കുകയാണെങ്കിൽ നമ്മുടെ എല്ലാ വീടുകളിൽ ഇത്രയും പോഷകഗുണങ്ങൾ അടങ്ങിയ ഇരുമ്പൻ പുളിയുടെ മരം നട്ട് പിടിപ്പിക്കാം.വിത്തിനായി പഴുത്ത നിറത്തിലുള്ള പുളി വേണം എടുക്കാൻ.ഒരു ഗ്രോബാഗിൽ വിത്ത് പാകുക മാത്രം ചെയ്താൽ മതി.വേറൊന്നും ചെയ്യേണ്ടതില്ല. സാധാരണ വിത്തുകൾ മുളക്കുന്നത് പോലെ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇത് തൈയായി വരും. അപ്പോൾ ഗ്രോബാഗിൽ നിന്ന് മാറ്റി നടാവുന്നതാണ്.