ഇനി ടാങ്ക് വൃത്തിയാക്കാം ഒട്ടും ബുദ്ധിമുട്ടില്ലാതെ വളരെ ഈസ്സിയായി ഒരു രൂപ ചിലവില്ലാതെ

ഇന്ന് എല്ലാവരുടെയും വീടുകളിൽ വാട്ടർ ടാങ്കുണ്ട്. കുറച്ചുനാൾ ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ വാട്ടർ ടാങ്കിന്‍റെ അടിഭാഗത്ത് പൊടിയും ചെളിയും അടിഞ്ഞു കൂടി ക്രമേണ പായലും പൂപ്പലും പിടിക്കും.ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം.എന്നാൽ വാട്ടർടാങ്ക് വൃത്തിയാക്കൽ കുറച്ചു മെനക്കേടു പിടിച്ച പണിയാണ്.പല വീടുകളിലും വീട്ടുകാർക്ക് ഒറ്റയ്ക്ക് വാട്ടർ ടാങ്ക് വൃത്തിയാക്കുകയെന്നത് പലപ്പോഴും ചിന്തിക്കാനാകില്ല.മിക്ക വീടുകളിലും കുട്ടികളെ പൊക്കി ടാങ്കിനുള്ളിലിറക്കി തുണികൊണ്ട് അഴുക്കും ചെളിയും ഒപ്പിയെടുക്കുകയാണ് പതിവ്.ഇനി അതും അല്ലെങ്കിൽ ആരെയെങ്കിലും കൊണ്ട് പണം കൊടുത്ത് ചെയ്യിക്കുകയെന്നതാണ് പലരും പ്രയോഗിക്കുന്ന എളുപ്പമാർഗം.എന്നാൽ വലിയ വാട്ടർ ടാങ്കിന് ഉള്ളിൽ ഇറങ്ങി കഴുകാന്‍ സാധിക്കുമെങ്കിലും ഇടത്തരം വലുപ്പമുള്ള ടാങ്കിന്‍റെ കാര്യത്തിൽ ഇത് അത്ര പ്രായോഗികമല്ല.ഇത് കുറച്ചു മെനക്കേടുള്ള പണി ആയതുകൊണ്ട് തന്നെ രണ്ടും മൂന്നും വർഷം കൂടുമ്പോഴായിരിക്കും പലരും ഇതിനിറങ്ങിപ്പുറപ്പെടുക.അതുകൊണ്ടെന്താ വാട്ടർ ടാങ്കിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി അര ബക്കറ്റിൽ കൂടുതൽ വരും.വീട്ടുകാരെ മുഴുവൻ രോഗികളാക്കാൻ അതുമതി.അധികം സമയം പാഴാക്കാതെ സ്വന്തം വീട്ടിലെ വാട്ടർ ടാങ്ക് ഒരു രൂപ ചിലവില്ലാതെ ഈസി ആയിട്ട് ക്ലീൻ ചെയ്യൻ പറ്റുന്ന ഒരു ഉപകരണം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.എങ്ങനെയാണെന്ന് നോക്കാം.

പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിന്റെ തലഭാഗം മുറിച്ചെടുക്കുക. ഒരു ഓസെടുത്ത് ഓസിന്‍റെ അറ്റം കുപ്പിയുടെ വാഭഗത്തെ ദ്വാരത്തിലേക്ക് ടൈറ്റായി കയറ്റുക.നല്ലതു പോലെ എയർ ടൈറ്റ് ആയിട്ട് ഇരിക്കുന്നതിനുവേണ്ടി ടേപ്പ് ഒട്ടിച്ചു കൊടുക്കണം.ഒരു പൈപ്പ് കക്ഷണം എടുത്ത് ഓസിന്‍റെ മറ്റേ അറ്റത്ത് കൂടി കയറ്റി കുപ്പി വെച്ചിരിക്കുന്ന ഭാഗത്തേക്ക് കൊണ്ടുവരുക.ഓസിനകത്തേക്ക് നിറയെ വെള്ളം ഒഴിച്ചു കൊടുക്കുക.ഓസിന്‍റെ അറ്റ ഭാഗം തള്ള വിരലുകൊണ്ട് പൊത്തിപ്പിടിച്ച് കുപ്പി ഉള്ള ഭാഗം ടാങ്കിലേക്ക് ഇറക്കുക.ശേഷം നമ്മൾ തള്ളവിരൽ മാറ്റി കഴിയുമ്പോഴേക്കും അതുവഴി വെള്ളംകയറി വരുന്നതാണ്. അതുപോലെ ടാങ്കിലെ അഴുക്കുള്ള ഭാഗങ്ങളിലേക്ക് ഇത് വെച്ചു കൊടുക്കുകയാണെങ്കിൽ അഴുക്കെല്ലാം ഇത് വലിച്ചു എടുക്കുന്നതാണ്.ഇങ്ങനെ ഒട്ടും പൈസ ചിലവാക്കാതെ നമുക്ക് ടാങ്ക് വൃത്തിയാക്കാൻ സാധിക്കും.അതുപോലെതന്നെ അധികം സമയം പാഴാക്കാതെ ഈസി ക്ലീൻ ടാങ്ക് ഉപയോഗിച്ചും നമുക്ക് വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതാണ്.അടിഭാഗത്ത് ഒത്ത നടുവിലായുള്ള ഡ്രെയിൻ വാൽവ് സംവിധാനമാണ് ഇതിന്‍റെ പ്രത്യേകത.

വാൽവ് തുറന്ന ശേഷം വെള്ളം ഒഴിച്ചു കഴുകിയാൽ ടാങ്കിനുള്ളിലെ അഴുക്കും ചെളിയും എല്ലാം പെട്ടെന്ന് നീക്കം ചെയ്യാൻ സാധിക്കും.സ്റ്റെയിൻലെസ് സ്റ്റീൽ എച്ച്ഡിപിഇ എൽഎൽഡിപിഇ മെറ്റീരിയലുകളിലൊക്കെ ഈസി ക്ലീൻ മോഡലുകൾ ലഭ്യമാണ്.സാധാരണ വാട്ടർ ടാങ്കുകളിൽ അടിഭാഗത്തുനിന്ന് 15 സെന്റിമീറ്ററോളം മുകളിലായാണ് ഡ്രെയിൻ വാൽവ് വരുന്നത്. അതിനാൽ വാൽവ് തുറന്നാലും അടിയിലെ ചെളിയും പൊടിയും പുറത്ത് പോകില്ല. ടാങ്കിന്‍റെ ഏറ്റവും അടിയിലായിത്തന്നെ ഡ്രെയിൻ വാൽവ് വരുന്നതരം മോഡലുകളും ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്.വീടിനു മുകളിൽ കയറാതെയും ടാങ്ക് വൃത്തിയാക്കാനാകും. താഴെ നിന്നു പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ ഡ്രെയിൻ വാൽവുമായി ബന്ധിപ്പിച്ച് ലിവർ സംവിധാനം നൽകിയാണ് ഇത് ചെയ്യുന്നത്.താഴെ നിന്ന് ലിവർ തിരിക്കുന്നതനുസരിച്ച് ടാങ്കിന്റെ ഡ്രെയിൻ വാൽവ് തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന സംവിധാനമാണ് ഇത്. സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കിലാണ് ഇതു കൂടുതൽ ഫലപ്രദമാകുക.

Leave a Reply

Your email address will not be published. Required fields are marked *