നമ്മുടെ വീടുകളിലൊക്കെ സ്ഥിരം കാണുന്ന ഒരു പഴവർഗമാണ് പപ്പായ.പഴവർഗ്ഗമായി മാത്രമല്ല ഇത് പച്ചയ്ക്കും ഉപയോഗിക്കാവുന്നതാണ്.പപ്പായ,ഓമയ്ക്ക കപ്ലങ്ങ എന്ന് തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇതിനു ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട്.പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്.ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും.വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ.ഇത് ചർമത്തിനു വളരെ നല്ലതാണ്.ഹൃദയത്തെ സംരക്ഷിക്കാൻ ഏറ്റവും നല്ല പഴവർഗങ്ങളിൽ ഒന്നാണ് പപ്പായ. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും.കണ്ണിന്‍റെ കാഴ്ചയ്ക്കും പപ്പായ ഉത്തമമാണ്. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ് നില മധ്യമമായിരിക്കും.അതിനാൽ പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.ആരോഗ്യത്തിന് മാത്രമല്ല ചർമസംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്‍റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. ഇത്രയും പോഷക ഗുണങ്ങൾ അടങ്ങിയ പപ്പായ ഓരോ വീടുകളിലും നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.
നമ്മുടെ വീടുകളിലൊക്കെ ഉള്ള പപ്പായ മരം നല്ല ഉയരത്തിലാണ് വളർന്ന് പോകുന്നത്. അതുകൊണ്ടുതന്നെ ഇതിൽ നിന്നും കായ്കൾ ഒക്കെ പറിച്ചെടുക്കാൻ വളരെ പ്രയാസമാണ്.ഈ പപ്പായ മരം ചെറുതാക്കി മാറ്റിക്കഴിഞ്ഞാൽ ചുവട്ടിൽ നിന്ന് തന്നെ നമുക്ക് കായ്കൾ ഒക്കെ പറിച്ചെടുക്കാൻ സാധിക്കും.എയർലെയറിങ് ചെയ്തു കൊണ്ട് കായ്ച്ചുകൊണ്ടിരിക്കുന്നു പപ്പായയുടെ മുകൾഭാഗം നമുക്ക് മാറ്റി വെക്കാൻ സാധിക്കും.ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.പപ്പായ മരത്തിന്റെ പൂവിടുന്ന ഭാഗത്തുനിന്നും കുറച്ചു മാറ്റിയുള്ള ഭാഗത്താണ് നമുക്ക് വേര് പിടിപ്പിക്കേണ്ടത്.ആ ഭാഗത്ത് ഉള്ളിലേക്ക് ചരിച്ചു കൊണ്ട് ഒന്ന് മുറിച്ചു കൊടുക്കുക.ഈ ഗ്യാപ്പ് നന്നായി കാണാൻ മുറിച്ച ഭാഗത്തേക്ക് ചെറിയ കഷ്ണം വടിയോ എന്തെങ്കിലും വെച്ചു കൊടുക്കുക.ഇതിലേക്ക് വേരുപിടിപ്പിക്കാൻ ആവശ്യമുള്ള എന്തെങ്കിലും ഒന്ന് വെച്ചു കൊടുക്കണം.എന്തായി അല്പം ചകിരിച്ചോറും ചാണകപ്പൊടിയും സമാസമം എടുത്തു വെള്ളം ചേർത്ത് മിക്സ് ചെയ്യുക.ഇതാണ് വേര് പിടിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്.ഒരു പ്ലാസ്റ്റിക് കവർ പപ്പായ മരത്തിൽ മുറിച്ചു കൊടുത്ത ഭാഗത്തിന് തൊട്ടുതാഴെ വേരിറങ്ങാൻ പാകത്തിനുള്ള രീതിയിൽ വെച്ച് ചുറ്റി കെട്ടുക.
നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിംഗ് ഇതിൽ വെച്ച് നന്നായിട്ട് കെട്ടി കൊടുക്കുക.ഇങ്ങനെ കഴിഞ്ഞാൽ പിന്നീട് നനച്ചു കൊടുക്കുകയോ പരിപാലിക്കുകയോ ഒന്നും വേണ്ട. പപ്പായ മരത്തിന് ചുവട്ടിൽ വെള്ളം ഒഴിച്ചു കൊടുത്താൽ മതി.ഒരു മാസം മുതൽ രണ്ടു മാസം വരെയുള്ള സമയത്താണ് ഇതിനു വേരു പിടിക്കുന്നത്. വേര് വന്നു കഴിഞ്ഞാൽ കെട്ടിയ തിന്‍റെ അടിഭാഗത്ത് വെച്ച് ഇത് മുറിച്ചെടുക്കുക.ഇതിന്റെ പ്ലാസ്റ്റിക് കവർ കളഞ്ഞശേഷം ഗ്രോബാഗിൽ നടുക.ഗ്രോബാഗിൽ മണ്ണ് ചകിരി ചോറ് ചാണകപ്പൊടി എന്നിവ മിക്സ് ചെയ്തു വേണം നിറയ്ക്കാൻ.നടുമ്പോൾ ഇതിൽ ഒരുപാട് ഇലകൾ പാടില്ല. അതുകൊണ്ട് കുറച്ചു ഇലകൾ മാത്രം നിർത്തി ബാക്കി ഇലകളൊക്കെ മുറിച്ചുകളയുക.ഇത് നന്നായി പിടിച്ചതിനു ശേഷം വേണം മണ്ണിലേക്ക് നടാൻ.മണ്ണിലേക്ക് നട്ട് ഒരു മാസമാകുമ്പോഴേക്കും നിറയെ പൂക്കളും കായ്കളും ഒക്കെ ഉണ്ടാകും.ചുവീട്ടിന്നെ കായ്കൾ ഒക്കെ ഉണ്ടായി തുടങ്ങും.