ഇവിടെ നിന്ന് ബെഡ്‌ വാങ്ങിയാൽ കട്ടിൽ സൗജന്യം വാങ്ങാതെ പോകുന്നവരില്ല

ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നാൽ ആ സ്വപ്നഭവനം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഏറേ നാളത്തെ സ്വപ്നങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശേഷം ആയിരിക്കും അത്‌ യാഥാർഥ്യമാകുന്നത്.വീടിനെക്കുറിച്ച് എല്ലാവർക്കും പല രീതിയിലുള്ള കാഴ്ചപ്പാടുകൾ ആയിരിക്കും ഉണ്ടാവുന്നത്.വീടിന്‍റെ അടിത്തറ കെട്ടാൻ ഉപയോഗിക്കുന്ന കല്ലു മുതൽ ഇന്റീരിയർ ഡിസൈൻ വരെ എല്ലാവരും വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുക്കുന്നത്.ഒരു വീട്ടിലേക്ക് ചെന്നാൽ പൊതുവേ ആളുകൾ നോക്കുക അതിന്‍റെ ഇന്റീരിയര്‍ വർക്കുകളാണ്.എത്രത്തോളം ഇന്റീരിയര്‍ മനോഹരമാക്കാമോ അത്രത്തോളം വീടിന്‍റെ ഭംഗിയും വർധിക്കും. ഇന്റീരിയറിൽ പ്രധാനം ഫർണിച്ചർ ആണ്.ഒരു വീടിനെ വീടാക്കി മാറ്റുന്നതിൽ ഫർണിച്ചറിനുള്ള സ്ഥാനം വലുതാണ്.എത്ര മനോഹരമായി പണിത വീടുകളാണെങ്കിലും വീടിന്‍റെ ഇന്റീരിയറിനു ചേരാത്ത ഫർണിച്ചറാണു വാങ്ങുന്നതെങ്കിൽ ആ വീടിന്റെ ഭംഗി തന്നെ ഇല്ലാതാവും.മുറിയുടെ വലിപ്പത്തിന് ആനുപാതികമായി ഉള്ള ഫർണിച്ചറുകൾ മാത്രമേ എപ്പോഴും വാങ്ങാവൂ.ഇത് മുറികൾ മനോഹരമാക്കാൻ സഹായിക്കും. ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ ഭംഗി ഈട് ബജറ്റ് തുടങ്ങിയ കാര്യങ്ങൾക്കാണ് എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്.തടി ചൂരൽ വെനീർ മൾട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകൾകൊണ്ടു നിർമിച്ച ഫർണിച്ചർ വിപണിയിൽ ലഭ്യമാണ്.

ചൂരൽ കൊണ്ടുള്ള ഫർണിച്ചറുകൾക്കും നമ്മുടെ നാട്ടിൽ സ്വീകാര്യതയുണ്ട്.മരത്തിനെക്കാൾ ചെലവു കുറവു ചൂരൽ ഫർണിച്ചറുകൾക്കാണ്.ഒപ്പം ഭംഗിയും.അതുകൊണ്ട് ഇതിന് ഡിമാൻഡും ഏറെയാണ്.അതുപോലെ മുളകൊണ്ടുള്ള ഫർണിച്ചറുകൾക്കും ഡിമാൻഡ് ഏറെയാണ്.ആന്റിക് ലുക്ക് ആണ് മുളഫർണിച്ചറുകളുടെ ഹൈലൈറ്റ്.സാധാരണയായി വീടുപണിയുടെ മൊത്തം ചെലവിന്‍റെ 10 ശതമാനത്തോളമാണ് സോഫ ഡൈനിങ് ടേബിൾ കട്ടിലുകൾ കസേരകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഫർണിച്ചറിനായി വിനിയോഗിക്കുക.അതുകൊണ്ടുതന്നെ ഫർണിച്ചർ വാങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫർണിച്ചർ വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്‍റെ ഫിനിഷ്‌ ആണ്.അതുപോലെ കേടുപാടുകളും മറ്റും മറയ്‌ക്കാനായി പെയിന്റ്‌ ചെയ്‌തിട്ടില്ലെന്നും ഉറപ്പുവരുത്തുക. തടിയുടെ പ്രത്യേകതകള്‍ കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഫര്‍ണിച്ചര്‍. അല്ലെങ്കില്‍ തടിയിലെ പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയാതെവരും.സാധാരണ ഫർണിച്ചറുകൾക്കൊക്കെ നല്ല വിലയാണ്.എന്നാൽ കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് ഉള്ള റോയൽ വുഡ് ഗാലക്സി എന്ന ഷോറൂമിൽ ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് വൻ ഓഫറുകൾ ആണ് ഉള്ളത്.കട്ടിൽ അലമാര ഡൈനിങ് ടേബിൾ സോഫാ കസേര ഇങ്ങനെ തടികൊണ്ടുള്ള ഒട്ടുമിക്ക ഫർണിച്ചറും വമ്പിച്ച വിലക്കുറവ് ഇവിടെ ലഭിക്കും.

മുപ്പതിനായിരം രൂപ മുതലുള്ള ബെഡ്റൂം സെറ്റ് 98000 രൂപ വിലയുള്ള തേക്ക് കൊണ്ട് നിർമ്മിച്ച ടേബിൾ ചെയറ് സെറ്റി ടീപ്പോ കോട്ട് തുടങ്ങിയവ ഉൾപ്പെട്ട ഹോം സെറ്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ഓഫറുകൾ.ഒരു സ്പ്രിങ് മാട്രസ് വാങ്ങിക്കുമ്പോൾ ഒരു കട്ടിലാണ് ഫ്രീ കിട്ടുന്നത്.ഇതാണ് ഇവിടുത്തെ മെയിൻ ഓഫർ.14600 രൂപയാണ് സ്പ്രിങ് മാട്രസിന്റെ വില 6500 രൂപ മുതലാണ് വാട്ഡ്രോബിന്റെ വില സ്റ്റാർട്ട്‌ ചെയ്യുന്നത്.13900 മുതലാണ് സോഫ സെറ്റിങ് സ്റ്റാർട്ട്‌ ചെയുന്നത്.ദിവാൻ കോട്ടിന് 4000 രൂപ മുതലാണ് സ്റ്റാർട്ടിങ്.തേക്ക് കൊണ്ടുള്ള യുപി ദിവാൻ കോട്ടിന് 14900 ആണ് വില.തേക്കിന്‍റെ ഡബിൾ കോട്ട് കാട്ടിലിന് 14000 രൂപ മുതൽ സ്റ്റാർട്ടിങ് ഉണ്ട്.സ്റ്റീൽ അലമാരകൾകൾക്ക് 5500 രൂപ മുതൽ ഇവിടെ കിട്ടും.കോട്ട് കൊട്ട് ബോക്സ് ഡ്രസിംഗ് ടേബിൾ ത്രീ ഡോർ അലമാര ഇതിനെല്ലാം കൂടി 30000 രൂപയാണ് വില.ഇത്രയും വിലക്കുറവിൽ ഫർണിച്ചർ കിട്ടുന്നത് ഒരു കസ്റ്റമർ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. അതുകൊണ്ട് ക്രിസ്മസ് ന്യൂഇയർ പർച്ചേസിംഗ് ഇവിടെ നിന്നു തന്നെ ആയിക്കോളു.

Leave a Reply

Your email address will not be published. Required fields are marked *