കറന്റ് ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും.വെള്ളത്തിന്‍റെ ബുദ്ധിമുട്ടാണ് അതിൽ പ്രധാനം.അപ്പോൾ കറണ്ട് ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന വെള്ളത്തിന്‍റെ ബുദ്ധിമുട്ടുകൾ നമുക്ക് സ്വയം പരിഹരിക്കാവുന്നതേയുള്ളൂ.വാട്ടർ പമ്പും കറണ്ടും ഇല്ലാതെ നമുക്ക് ടാങ്കിലേക്ക് വെള്ളമടിക്കാം.അതിന് നമുക്ക് വീട്ടിൽ തന്നെ ഒരു സംവിധാനം ഉണ്ടാക്കാം.ഇത് കൈകൊണ്ട് തിരിച്ചോ, വണ്ടിയുടെ ബാറ്ററി ഉപയോഗിച്ചോ ഇൻവെർട്ടറിന്‍റെ പവർ ഉപയോഗിച്ചോ ഒക്കെ പ്രവർത്തിപ്പിച്ചു നമ്മുടെ വീട്ടിലേക്ക് വെള്ളം കയറ്റാൻ സാധിക്കും.12 വോൾട്ടിന്‍റെ വൈപ്പർ മോട്ടർ കപ്പി ബെയറിംഗ് ബ്ലോക്ക് സ്പോക്കറ്റ് ഷാഫ്റ്റ് റിമ്മ് പിവിസി പൈപ്പ് എന്നിവയാണ് ഇവയാണ് ഇതുണ്ടാക്കാൻ ആവശ്യം.ഇനി എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നോക്കാം.30 എം എം 60 എം എം എന്ന കണക്കിൽ സ്റ്റീൽ പൈപ്പ് കട്ട് ചെയ്ത് എടുക്കുക.ഇനി ഇത് സ്ക്വയർ ഷേപ്പിൽ ആക്കിയെടുക്കുക.രണ്ടടി ആണ് ഇതിന്‍റെ അളവ്. ഇനി ഇത് വെൽഡ് ചെയ്യണം.ഇതിലാണ് നമ്മൾ ടാങ്ക് ഫിറ്റ് ചെയ്യുന്നത്.മോട്ടറിലെ വൈപ്പറിനുള്ള സംവിധാനം മാറ്റി ചെയിൻ വീലിനുള്ള സംവിധാനം ഘടിപ്പിക്കണം. വലിയ ചെയിൻ വീല് ഷാഫ്റ്റിൽ കണക്ട് ചെയ്തതിനുശേഷം ബെയറിങ് ബ്ലോക്കിന്‍റെ സഹായത്തോടുകൂടിയാണ് ഫ്രെയിമിലേക്ക് സ്ക്രൂ ചെയ്ത് വെക്കണം.12 വോൾട്ട് 5 ആമ്പിയർ ഉള്ള ട്രാൻസ്ഫോമർ,കപ്പാസിറ്റർ 2 ഡയോഡുകൾ ഇതെല്ലാം വെച്ചിട്ടാണ് മോട്ടറിലേക്കുള്ള പവർ റെഡിയാക്കുന്നത്. ഇതെല്ലാം സോൾഡർ ചെയ്തതിനുശേഷം കമ്പ്യൂട്ടറിലെ എസ് എം പി എസിലെ കേസിലേക്കാണ് ഈ ഒരു സംവിധാനങ്ങൾ ഘടിപ്പിക്കുന്നത്.
ഇതിൽ നാല് വയറുകൾ കാണാൻ പറ്റും.ബ്ലൂ വയർ എസി ഇൻ ആണ് ചുവപ്പും മഞ്ഞയും ഡി സി ഔട്ടാണ്.റെഡിയാക്കി വെച്ചിരിക്കുന്ന ഫ്രെയിമിൽ ഷാഫ്റ്റും വലിയ ചെയിൻ വീലും മാത്രമാണ് ഉള്ളത്.ഈ ഫ്രെയിം കിണറിന്‍റെ മുകളിലെ തട്ടിൽ വെൽഡ് ചെയ്ത് വെക്കണം.ഇനി ആറ് ഇഞ്ചിൽ അര മീറ്റർ നീളമുള്ള ഒരു പിവിസി പൈപ്പ് വേണം. ഈ പിവിസിയുടെ അടിഭാഗം കോൺക്രീറ്റ് ചെയ്യണം. മുകളിലേക്ക് റെഡ്യൂസർ വെച്ച് ഉണ്ടാക്കിയത് വെക്കുക.ഇതിലേക്ക് കപ്പി ഘടിപ്പിക്കണം.ഇതിനായി അര ഇഞ്ചിന്‍റെ പിവിസി പൈപ്പ് ആവശ്യമുണ്ട്.ഇതിന്‍റെ ഒരു ഭാഗം എൻഡ് ഗ്യാപ്പ് കൊണ്ട് അടക്കുക.ഇനി ഈ രണ്ടിഞ്ചിന്‍റെ പിവിസി പൈപ്പ് ആറിഞ്ച് പിവിസി പൈപ്പിലെ ഹോളിലേക്ക് കടത്തി വിട്ട് കപ്പി ഇതിനുള്ളിലേക്ക് ഫിറ്റ് ചെയ്യുക.ഇനി അര ഇഞ്ചിന്‍റെ പിവിസി പൈപ്പ് എൻഡ് ഗ്യാപ്പ് കൊണ്ട് അടക്കുക. ഇനി നമ്മൾ വാങ്ങിച്ച് ടയറിൽ നിന്നും ചെറിയ റൗണ്ട് ഷേപ്പിൽ ആയി കുറച്ചു അധികം റിങ്ങുകൾ കട്ട് ചെയ്ത് എടുക്കുക.ഒരു പോളിസ്റ്റർ കയറിലേക്ക് മുറിച്ചു വച്ചിരിക്കുന്ന റിങ്ങുകൾ കയറ്റി കൊടുക്കുക. ഒരോ റിങ്ങിന്‍റെയും രണ്ടുഭാഗത്തും കെട്ടിടണം.ഇനി നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന പിവിസി പൈപ്പിന്‍റെ അടി ഭാഗത്തിലേക്ക് ഇത് ഇറക്കിവെക്കുക.ശേഷം കപ്പിയിൽ കൂടി കയറ്റി എടുക്കുക.
നമ്മൾ വാങ്ങിയ റിമ്മിന്‍റെ അകത്ത് ട്യൂബിന്‍റെ കഷണം മുറിച്ച് ഒട്ടിക്കുക. ഈ റിമ്മ് നേരത്തെ റെഡിയാക്കി വച്ചിരിക്കുന്ന ഷാഫ്റ്റിന്‍റെ ഉള്ളിലേക്ക് കയറ്റി വെക്കുക.ഇതിലേക്ക് ചെയിനും ഇടുക.ഇനി ഇത് നേരെ ഫ്രെയിമിലേക്ക് വെച്ച് കണക്ട് ചെയ്യുക.ഫ്രെയിം നേരത്തെ കോൺക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന തൂണിന്‍റെ മുകളിലേക്ക് വെക്കണം. ഇനി നേരത്തെ റെഡിയാക്കി വച്ചിരിക്കുന്ന പിവിസി വെള്ളത്തിലേക്ക് ഇറക്കിവെക്കുക.ആറ് ഇഞ്ച് പിവിസി പൈപ്പ് റെഡ്യൂസർ ഉപയോഗിച്ച് ഒരിഞ്ചിലേക്ക് എത്തിച്ചിരുന്നു.ഇത് ഒരിഇഞ്ച് പിവിസി പൈപ്പ് കണക്ട് ചെയ്യുന്നതിന് വേണ്ടിയാണ്. ഇതിലൂടെയാണ് പോളിസ്റ്റർ കയറിന്‍റെയും റബ്ബറിന്‍റെയും സഹായത്തോടെ വെള്ളം മുകളിലേക്ക് പൊക്കി കൊണ്ട് വരുന്നത്.ഈ കയറ് സ്റ്റാൻഡിൽ എവിടെയാണോ കയറ് വരുന്നത് അവിടെ എത്തിക്കണം.ഒരിഞ്ച് പൈപ്പ് നേരെ വന്നു കണക്ട് ആവുന്ന രണ്ടര ഇഞ്ച് ടിയിലേക്കാണ്. ഇതിൽ നിന്നാണ് ടാങ്കിലേക്ക് വെള്ളം കയറുന്നത്. ഈയൊരു സംവിധാനം ചെയ്തു കഴിഞ്ഞാൽ വാട്ടർ പമ്പും കറണ്ടും ഇല്ലെങ്കിലും നമുക്ക് ടാങ്കിൽ വെള്ളം അടിച്ചു കയറ്റാം.