ഒരൊറ്റ തവണ കട്ടൻ ചായയില്‍ ഇത് ഇട്ടു കുടിച്ചുനോക്കൂ പിന്നെ നിങ്ങള്‍ ഇതില്ലാതെ ചായ കുടിക്കില്ല

കട്ടൻ ചായ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും.മലയാളികളുടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന ഒരു പാനീയമാണ് കട്ടൻ ചായ.രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ്സ് കട്ടൻചായ കുടിച്ചില്ലെങ്കിൽ പലരും ഉഷാറാകാറില്ല.ഉന്മേഷദായനി മാത്രമല്ല നിരവധി ഗുണങ്ങളുടെ സ്രോതസ്സ് കൂടിയാണ് കട്ടൻ ചായ.ആരോഗ്യത്തിന്‍റെ കാര്യത്തിൽ കട്ടൻ ചായ ബെസ്റ്റ് ആണ്.ആൻറി ഓക്സിഡൻറുകളുള്ള പോളിഫിനോൾസ് കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്നത്.ആൻറി ഓക്സിഡൻറുകൾ ശരീരത്തിൽ എത്തിക്കുന്നത് വഴി വിട്ടുമാറാത്ത രോഗങ്ങൾ കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ്‌ രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 4 കപ്പ്‌ കട്ടന്‍ ചായ കുടിക്കുന്നത്‌ നീരുവരുന്നത്‌ തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.അതുപോലെ ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായകുടിക്കുന്നത്‌ സഹായിക്കും. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്‌ഡ്‌ ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും.

ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും.അപകടകാരികളായ അർബുദങ്ങളുടെ വളർച്ചയും വികാസവും തടയാൻ കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ സഹായിക്കും.ചായയിൽ അടങ്ങിയിട്ടുള്ള ടി.എഫ്.2 എന്ന ഘടകം അർബുദമുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ കേടില്ലാതെ അതുപോലെ നിലനിർത്തുകയും ചെയ്യും. മാത്രമല്ല പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അർബുദസാധ്യത കട്ടൻ ചായ കുറയ്ക്കും.പോളിഫിനോളുകളുടെ മറ്റൊരു ധർമം കോശങ്ങൾക്കും ഡി.എൻ.എയ്ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുക എന്നതാണ്.കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക ഹൃദയംശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും. കൊഴുപ്പ്‌ കലോറി സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുണകരമാണ്‌.

കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള തിയോഫിലിൻ കഫീൻ എന്നിവയാണ് വളരെ പെട്ടെന്ന് ഉന്മേഷവും ഊർജവും കിട്ടുന്നതിന് സഹായിക്കുന്നത്.കഫീനിൽ അമിനോ ആസിഡായ എൽ തിയാനീൻ അടങ്ങിയിട്ടുള്ളതിനാൽ ബ്ലാക്ക് ടീ ഫോക്കസ് മെച്ചപ്പെടുത്താൻ സഹായിക്കും. അതുകൊണ്ടാണ് ജാഗ്രത വേണ്ടപ്പോൾ കട്ടൻ ചായ പ്രിയപ്പെട്ടതാകുന്നത്.ചേരുവക വെള്ളം ഇഞ്ചി കുരുമുളക് കറുവപ്പട്ട തേയില പഞ്ചസാര തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ ചായക്ക് ആവശ്യമായ വെള്ളം വെക്കുക. വെള്ളം ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ചെറിയ ഒരു കഷ്ണം ഇഞ്ചി കുരുമുളക് കറുവപ്പട്ട എന്നിവ ചേർത്തു കൊടുക്കുക.വെള്ളം നന്നായിട്ട് തിളപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് തേയിലപ്പൊടി ചേർത്ത് കൊടുക്കുക.തേയിലപ്പൊടി ഇട്ടതിനുശേഷം രണ്ട് സെക്കൻഡ് നന്നായിട്ട് ഒന്ന് തിളപ്പിക്കണം. ശേഷം ഫ്ലെയിം ഓഫ് ചെയ്യുക.ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായിഇളക്കിയെടുക്കുക.ഇനി ഇതൊരു ഗ്ലാസ്സിലേയ്ക് പകത്തുക. അപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റ് ആയ കട്ടൻ ചായ തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *