തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പാത്രം വൃത്തിയാക്കൽ എന്ന് പറയുന്നത് മെനക്കേട് പിടിച്ച പണിയാൻ.ഭക്ഷണം ഉണ്ടാക്കുന്നതിനെക്കാൾ സമയം വേണ്ടി വരുന്ന ജോലിയാണ് പാത്രം വൃത്തിയാക്കൽ. സമയമെടുത്ത് ഇതെല്ലാം വൃത്തിയാക്കിയിട്ട് നന്നായി ഇരുന്നില്ലെങ്കിൽ അത് ഇരട്ടിപണിയുമാകും.ഇത്തരം സാഹചര്യത്തിൽ വീട്ടമ്മമാരെ സഹായിക്കുന്ന ആധുനിക അടുക്കളയിലെ ഉപകാരണമാണ് ഡിഷ് വാഷറുകൾ.പ്രധാനമായും രണ്ട് തരം ഡിഷ്വാഷറുകളാണ് ഉള്ളത്.ആദ്യത്തേത് ഫ്രീ സ്റ്റാന്റിംഗ്. പ്രത്യേകമായി അറ്റാച്ച് ചെയ്യാൻ കഴിയുന്നതാണിത്. മറ്റൊന്ന് ബിൽറ്റ് ഇൻ രീതിയിലുള്ളതാണ്.കിച്ചൻ കൗണ്ടറിനടിയിൽ സ്ഥിരമായി അറ്റാച്ച് ചെയ്യാൻ കഴിയുന്നതാണിത്. ബിൽറ്റ് ഇൻ ഡിഷ്വാഷർ ഘടിപ്പിക്കാൻ എളുപ്പമാണ്. ബിൽറ്റ് ഇൻ ഡിഷ്വാഷർ ഘടിപ്പിക്കുന്നത് ഏറെ സൗകര്യപ്രദവുമാണ്.ഡിഷ് വാഷർ ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ താഴെയും മുകളിലുമായി രണ്ട് റാക്കറുകളാണ് ഉള്ളത്.രണ്ട് റാക്കറുകളും മൂവബിളാണ്.ഇതിൽ ഏത് പാത്രവും വെക്കുമ്പോഴും സ്ലാൻഡിങ് പൊസിഷനിൽ അല്ലങ്കിൽ അപ്സൈഡ് ഡവുനായിട്ടെ വെക്കാൻ പാടുള്ളു.ഇതിനുള്ളിലെ ഫാൻ റോട്ടേറ്റ് ചെയ്ത് വെള്ളം സ്പ്രൈ ചെയതാണ് ഇത് പ്രവർത്തിക്കുന്നത്.അപ്പോൾ പാത്രം എല്ലാം വെച്ചതിന് ശേഷം ഫാൻ റോട്ടേറ്റ് ചെയ്ത് നോക്കണം.
അപ്പോൾ ഏതെങ്കിലും പാത്രം ഫാനിൽ മുട്ടുന്നുണ്ടെങ്കിൽ കറക്റ്റായി പ്രവർത്തിക്കില്ല.പവർ ഓൺ ചെയ്താൽ ടൈം ഡിസ്പ്ലേയുടെ അടുത്ത് രണ്ട് ഓപ്ഷൻസ് ഉണ്ട്.സാൾട് ആൻഡ് റിംഗ് സൈഡ് മേറിട്ട്.ഇത് എപ്പോഴും നിറയ്ക്കേണ്ട ആവശ്യമില്ല.കഴുകുന്ന പാത്രത്തിന് നല്ല തിളക്കം കിട്ടുന്നതിനാണ് റിംഗ് സൈഡ് ഉപയോഗിക്കുന്നത്.അതിനടുത്താണ് വാഷിംഗ് പൗഡർ ഇടേണ്ട സ്ഥലം.ഇതിൽ ആറ് മോഡാനുള്ളത്.ഇന്റെൻസി കടായി എക്സ്പ്രെസ്സ് സ്പാർക്കിൽ ഓട്ടോ ക്യുക്ക് എക്കോ പ്രിറിങ്സ്.നല്ല സ്റ്റീൻ ഉള്ള പാത്രം ആണെങ്കിൽ ഇന്റെൻസി കടായി മോഡിൽ വെച്ചാമതി.ഇന്റെൻസി കടായി മോഡിൽ 70 ഡിഗ്രി ചൂടിൽ ഒന്നര മണിക്കൂർ കൊണ്ട് വൃത്തിയാകും.എക്സ്പ്രെസ്സ് സ്പാർക്കിൽ മോഡിൽ 65 ഡിഗ്രി ചൂടിൽ 59 മിനിറ്റ് കൊണ്ട് വൃത്തിയായി കിട്ടും.മീഡിയൻ സ്റ്റിനിനുള്ള പാത്രം മാത്രമെ ഇതിൽ വെക്കാൻ പാടുള്ളു.ഓട്ടോ മോഡ് സെൻസർ ഡിറ്റക്ട് ചെയ്തു ക്ലീൻ ചെയ്യേണ്ടതാണ്.ക്യുക്ക് മോഡിൽ കുറച്ചു സ്റ്റിനുള്ള പാത്രം 30മിനിറ്റിൽ കഴുകി എടുക്കാൻ പറ്റും.എക്കോ മോഡിൽ കറന്റ് കൺസെപ്ഷനും വാട്ടർ കൺസെപ്ഷനും മറ്റുള്ളവയെ അപേക്ഷിച്ചു കുറവായിരിക്കും.ഇതിൽ ഇബിലിറ്റി ഹീറ്റർ ഉള്ളകൊണ്ട് നന്നായിട്ട് ക്ലീൻ ആയി ഡ്രൈ ആയിട്ടായിരിക്കും വരുന്നത്.വെള്ളത്തിന്റെ ആവശ്യം 10 ലിറ്റർ ഓരോ വാഷ് സൈക്കിളിലും വേണ്ടിവരും.
എന്നാൽ ഹാന്റ് വാഷിൽ ഇതിലും കൂടുതൽ വെള്ളമാണ് നമ്മൾ ഉപയോഗിക്കുന്നത്.വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്ന രീതി നിയന്ത്രിച്ചുകൊണ്ടുള്ള എക്ണോമിക്കൽ ആയിട്ടുള്ള ഡിഷ്വാഷറും ഉണ്ട്.പൊതുവേ എക്ണോമിക് വാഷ് സൈക്കിളിൽ ഏകദേശം ഒരു യൂണിറ്റ് വൈദ്യുതിയുടെ ഉപയോഗം വേണ്ടിവരും.പാത്രങ്ങൾ വേഗം ഉണക്കേണ്ടതിന് ഹീറ്റർ പ്രവർത്തിപ്പിക്കണമെന്നുണ്ടെങ്കിൽ 2 യൂണിറ്റ് ഓരോ വാഷിലും വേണ്ടിവരും.ചൂട് വെള്ളം ലഭ്യമാണെങ്കിൽ ഹോട്ട്വാട്ടർ ഓപ്ഷനും ഇതിൽ ഉണ്ട്.വാഷർ പ്രവർത്തിപ്പിക്കും മുമ്പ് സ്വന്തം കിച്ചൻ സിങ്കിൽ ചൂട് വെള്ളത്തിനുള്ള പൈപ്പ് ഓൺ ചെയ്യാം.ചൂട് വെള്ളം വന്ന് തുടങ്ങുമ്പോൾ ഓഫാക്കാം.പിന്നീട് വാഷറിൽ ചൂട് വെള്ളം കണക്റ്റ് ചെയ്യാം.ഇങ്ങനെ ചെയ്താൽ വാഷർ തണുത്ത വെള്ളം കൊണ്ട് കഴുകുന്നതിന് പകരം ചൂട് വെള്ളം കൊണ്ട് കഴുകി തുടങ്ങും.വളരെ സൗകര്യപ്രദമാണെന്നതാണ് ഡിഷ്വാഷറിനുള്ള ഏറ്റവും വലിയ പ്ലസ് പോയിന്റ്. പാത്രങ്ങൾ വെടിപ്പാക്കാൻ കൂടുതൽ സമയം സിങ്കിൽ ചെലവഴിക്കേണ്ടി വരില്ല.എന്തുകൊണ്ടും തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഈ ഡിഷ് വാഷറുകൾ വീട്ടമ്മമാർക്ക് ഒരു ആശ്വാസം തന്നെയാണ്.