എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴവർഗമാണ് ഓറഞ്ച്.സാധാരണ ഓറഞ്ച് അല്ലി മാത്രമാണു കഴിക്കുന്നത്.എന്നാൽ ഓറഞ്ചിന്‍റെ അല്ലി മാത്രമല്ല തൊലിയും പലതരത്തില്‍ ഉപകാരപ്രദമാണ്.ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ് ഓറഞ്ച് തൊലി.ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന നിരവധി സൗന്ദര്യ ഗുണങ്ങള്‍ ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ട്.ചര്‍മ്മത്തിന്‍റെ വിവിധ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഓറഞ്ച് തൊലി സഹായിക്കും.വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മിക്കവാറും എല്ലാ ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങളിലും ഓറഞ്ച് ഒരു പ്രധാന ചേരുവ ആയിരിക്കും.മാത്രമല്ല ഓറഞ്ച് തൊലി പൊടിച്ചതും അല്പം ഉപ്പും കൂടി ചേർത്ത് പല്ല് തേക്കുവാണെങ്കിൽ പല്ലൊക്കെ നന്നായി വെട്ടി തിളങ്ങും.ചർമസംരക്ഷണത്തിന് മാത്രമല്ല ഓറഞ്ച് തൊലി ചെടികൾക്ക് നല്ലൊരു വളമായിട്ടും ഉപയോഗിക്കാം.ഓറഞ്ച് തൊലിയിൽ പ്രാധമിക മൂലകങ്ങളായ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം എന്നിവയ്ക്ക് പുറമെ സോഡിയം കാൽസ്യം മഗ്നീഷ്യം കോപ്പർ സൾഫർ ഇവയൊക്കെ അടങ്ങിട്ടുണ്ട്.ഇതെല്ലാം ചെടികളുടെ പെട്ടന്നുള്ള വളർച്ചയ്ക്കും ധാരാളം പൂക്കൾ ഉണ്ടാകാനും ധാരാളം കായ് പിടിക്കാനും ഒപ്പം നന്നായി വേരുകളൊക്കെ പിടിക്കാനും സഹായിക്കും.ഇത്രയും പോഷക മൂലകങ്ങൾ അടങ്ങിയ ഓറഞ്ച് തൊലി കൊണ്ട് നല്ലൊരു ഫെർട്ടിലൈസറും കീടനാശിനിയും ഉണ്ടാക്കാനായി സാധിക്കും. അദ്യം നമുക്ക് എങ്ങനെയാണ് ഓറഞ്ച് തൊലി കൊണ്ട് ഫേർട്ടിലൈസർ ഉണ്ടാക്കുന്നത് നോക്കാം.
ഓറഞ്ച് തൊലി കട്ട് ചെയ്ത് ഉണക്കി എടുക്കണം.നല്ല വെയിലത്ത് ഇട്ട് ഉണക്കി എടുക്കരുത്.തണലിത്തിട്ട് വേണം ഉണക്കിയെടുക്കാൻ.നന്നായിട്ട് ഉണങ്ങിക്കഴിഞ്ഞാൽ ഇത് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക.ഇത് ഒരുപാട് നാൾ കേട് കൂടാതെ ഇരിക്കും.ഉറുമ്പ് ശല്യം ഈച്ചയുടെ ശല്യം ഇവയൊക്കെ ഉള്ളിടത് ഓറഞ്ച് തൊലി പൊടിച്ചതും അല്പം ഉപ്പും കൂടി വിതറി കൊടുക്കുകയാനെങ്കിൽ പിന്നെ ഇതിന്‍റെ ശല്യം ഒന്നും ഉണ്ടാകില്ല.അതുപോലെതന്നെ പൂച്ചെടികളും പച്ചക്കറികളുമൊക്കെ നടുന്ന സമയത്ത് ഗ്രോ ബാഗൊക്കെ ഒരുക്കി കഴിഞ്ഞാൽ അതിൽ ഒരു ടീസ്പൂൺ ഉപ്പും ഓറഞ്ച് പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് ചെടികൾ നട്ടാൽ നല്ല വളർച്ചയുണ്ടാകും.ഇതിൽ പ്രാഥമിക മൂലകങ്ങളും ദിതീയ മൂലകങ്ങളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലാ മാസവും ഇത് ചെടികൾക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇനി എങ്ങനെയാണ് ഓറഞ്ച് തൊലി ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത് എന്ന് നോക്കാം.ഓറഞ്ച് തൊലി ചെറിയ കഷണങ്ങളായി അരിഞ്ഞ് അത് മുങ്ങി കിടക്കുന്ന പരുവത്തിൽ വെള്ളമൊഴിച്ച് ഒരാഴ്ചയോളം ഒരു പാത്രത്തിൽ അടച്ചുവെക്കുക.ഏഴ് ദിവസത്തിനുശേഷം എടുത്തു നോക്കുകയാണെങ്കിൽ ഓറഞ്ച് തൊലി എല്ലാം വെള്ളത്തിൽ നന്നായി അലിഞ്ഞു ചേർന്നിട്ടുണ്ടാകും. ഒരു തുണി ഉപയോഗിച്ച് ഇത് അരിച്ചു എടുക്കുക.ഇനി ഒരു കാൽ കപ്പ് വെള്ളമൊഴിച്ച് ഇത് ഡയിലൂട്ട് ചെയ്തു എടുക്കുക.
നീ ഇത് കീടശല്യം ഉള്ള എല്ലാ ചെടികൾക്കും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.സാധാരണ വരുന്ന എല്ലാ കീട ശല്യത്തിനും ഒരു നല്ല പരിഹാരമാണിത്. പ്രധാനമായും ഇലകളിൽ വരുന്ന പുഴു ശല്യം അതുപോലെ ഒച്ചിന്‍റെ ശല്യം ഇതിനൊക്കെ നല്ലൊരു പരിഹാരമാർഗം ആണിത്.രണ്ടാഴ്ച കൂടുമ്പോൾ ഇത് ചെടികൾക്ക് എല്ലാം കാണിച്ചു കൊടുത്തു ആണെങ്കിൽ പിന്നീട് കീട ശല്യം ഒന്നും ഒരിക്കലും ഉണ്ടാകില്ല. ഈ ഓറഞ്ച് തൊലി വെച്ച് വീടിനകത്തുള്ള ഉറുമ്പ് ചെറിയ പ്രാണികൾ ഈച്ച എന്നിവ അകറ്റാനും അതുപോലെ വീടിനകത്ത് നല്ല സുഗന്ധം പരത്താനും സാധിക്കും.എങ്ങനെയാണെന്ന് നോക്കാം.ഓറഞ്ച് തൊലി ചെറിയ കഷണങ്ങളാക്കി അടപ്പ് ടൈറ്റായിട്ടുള്ള നല്ലൊരു ടിന്നിൽ ഇട്ടുവയ്ക്കുക.ഇതിലേക്ക് വിനാഗിരി ഒഴിച്ചു അടപ്പ് നന്നായി അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക.മൂന്നാം ദിവസത്തിന് ശേഷം എടുത്തു നോക്കിയാൽ നല്ല സുഗന്ധം ഉണ്ടാകും.ഇത് വീട്ടിലൊക്കെ തളിച്ചു കൊടുക്കാവുന്നതാണ്. ഇത്രയും ഉപകാരപ്രദമായതുകൊണ്ടുതന്നെ അടുത്ത തവണ ഓറഞ്ച് കഴിച്ചു കഴിഞ്ഞാല്‍ അതിന്‍റെ തൊലി വലിച്ചെറിയരുത് അതിന്റെ ഗുണങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക.