വീടിന് തറയിടുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കാതെ പോകല്ലേ ഇനിയാര്‍ക്കും ഇങ്ങനെ സംഭാവിക്കതിരികട്ടെ

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്.ജീവിതത്തിലെ സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം മാറ്റിവെച്ചാണ് പലരും സ്വന്തമായൊരു വീടു എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.അതുകണ്ടുതന്നെ വീടു നിർമാണത്തിനിറങ്ങുമ്പോൾ വളരെയേറെ മുൻകരുതലുകൾ നാം സ്വീകരിക്കേണ്ടതുണ്ട്. വീടുപണിയുമ്പോൾ വളരെയധികം പ്രാധാന്യത്തോടെ അല്ലെങ്കിൽ ആരംഭഘട്ടത്തിൽ നമ്മൾ നോക്കി കാണുന്ന ഭാഗം തന്നെയാണ് തറയുടെ നിർമ്മാണം.ഉറപ്പുള്ള അടിത്തറ ഉണ്ടെങ്കിലെ ഉറപ്പുള്ള വീട് നിർമിക്കാൻ പറ്റൂ.വീടിന്‍റെ അടിത്തറ എന്നത് എല്ലാ അർത്ഥത്തിലും അതിന്‍റെ പ്രധമ പ്രധാന ഘട്ടമാണ്.അടിത്തറയിൽ ആണ് മുകളിൽ കെട്ടുന്ന കെട്ടിടത്തിന്‍റെ മൊത്തം ഭാരവും താങ്ങുന്നത്.എന്നാൽ ഇത്രയും പ്രാധാന്യമുള്ള വീടിന്‍റെ തറ പണിയുമ്പോൾ പലർക്കും പല അബദ്ധങ്ങളും പറ്റാറുണ്ട്. തറ പണിതതിനുശേഷം അതിന്‍റെ ഉൾഭഗത്ത് ചുവന്ന കളറുള്ള മണ്ണാണ് ഇതിൽ നിറയ്ക്കാറുള്ളത്.എന്നാൽഡ മണൽ കിട്ടാനുള്ള പ്രയാസം കാരണം ചിലർ സ്ലെറി അല്ലെങ്കിൽ ക്വാറി വേസ്റ്റ് അതുമല്ലെങ്കിൽ എംസാൻഡിന്‍റെ ക്ലിയർ ചെയ്ത എക്സ്ട്രാ വരുന്ന പൗഡർ അതൊക്കെയാണ് ഉപയോഗിക്കുന്നത്.ചെലവ് ചുരുക്കുക എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന ഇത്തരം നിർമ്മാണങ്ങൾ ശരിയായ രീതിയല്ല.കാരണം സാധാരണ നമ്മൾ തറ എല്ലാം ഫിൽ ചെയ്തതിന് ശേഷം അത്‌ ഒന്ന് സെറ്റകുന്നതിന് വേണ്ടി വെള്ളമൊഴിച്ച് കൊടുക്കാറുണ്ട്.

എന്നാൽ ഈ മെറ്റീരിയൽസ് ഉപയോഗിച്ചു കഴിയുമ്പോൾ വെള്ളം ഒഴിച്ചു കഴിഞ്ഞാൽ പലയിടങ്ങളിലും ഹോളുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതുമൂലം കല്ലുകൾക്കിടയിൽ ഗ്യാപ്പുകൾ ഉണ്ടാകും.തറയുടെ കെട്ട് പെർഫെക്ട് അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ഇത് പിന്നീട് വീടിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാവും.നമ്മൾ വീടിന്‍റെ ഫൗണ്ടേഷൻ കെട്ടുന്നത് ചെങ്കല്ലിൽ ആണെങ്കിൽ ഇത്തരം സ്ലറികൾ ഉപയോഗിച്ചത് തറ ഫിൽ ചെയ്യാവുന്നതാണ്.എന്നാൽ കരിങ്കല്ല് കൊണ്ടാണ് ഫൗണ്ടേഷൻ കെട്ടിയിരിക്കുന്നത് എങ്കിൽ നല്ല പടവ് ആണെങ്കിൽ മാത്രം സ്ലെറികൾ ഉപയോഗിക്കുക.അതെ സമയം തറ നിറയ്ക്കാൻ കടൽപൂഴി ഉപയോഗിക്കുകയാണെങ്കിൽ ചിതൽശല്യവും മറ്റും കുറയ്ക്കാൻ സാധിക്കും.ഇതിലേക്ക് അല്പം ക്വാറിഡസ്റ്റ് സാധാരണ കുമ്മായം എന്നിവകൂടി കലർത്തുന്നതും കൂടുതൽ ഗുണംചെയ്യും.ഇനി ഒരു വീട് പണിയാൻ ആലോചിക്കുമ്പോൾ തന്നെ വീട് വെക്കുന്ന സ്ഥലത്തെ മണ്ണിന്റെയും ആ കെട്ടിടത്തിന്‍റെയും അവസ്ഥ നോക്കിയാകും അടിത്തറയുടെ രീതി തീരുമാനിക്കുന്നത്.കേരളത്തിലെ പോലെ വ്യത്യസ്തങ്ങളായ കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ തറയുടെ ഉറപ്പും ഏറെ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുന്ന ഈ സ്ഥലത്ത് വീടിന്‍റെ അടിത്തറ ചെയ്യുമ്പോൾ ഇങ്ങനെ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണം.അതെസമയം വീടുപണിയിൽ ഉണ്ടാവുന്ന അധിക ചെലവിന് കാരണം തടിയുടെ ഉപയോഗം ആണ്.30 മുതൽ 40 ശതമാനം വരെയാണ് തടിക്കായി മാറ്റിവെക്കേണ്ടി വരുന്നത്.

എന്നാൽ പലർക്കും തടി ഉണ്ടെങ്കിലെ വീട പണിയിൽ തൃപ്തി വരൂ.വീട് പണിയുമ്പോൾ തടിയുടെ ഉപയോഗം വേണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ വീടിനാവശ്യമുള്ള മുഴുവന്‍ തടിയും ഒന്നിച്ചു വാങ്ങുന്നതാണ് ലാഭം. ആവശ്യത്തിനുള്ള തടി കൂപ്പില്‍നിന്ന് നേരിട്ടു വാങ്ങിയാല്‍ കൂടുതല്‍ വില പേശാന്‍ പറ്റും.വണ്ണവും നീളവും പരമാവധി ഉപയോഗപ്പെടുത്താന്‍ തക്കമുള്ള തടി തിരഞ്ഞെടുക്കണം.അല്ലെങ്കില്‍ തടിയുടെ കുറെ ഭാഗം ഉപയോഗിക്കാനാകാതെ നഷ്ടപ്പെടാം.പഴയ മരഉരുപ്പടികള്‍ വാങ്ങാന്‍ കിട്ടുമെങ്കില്‍ അതാണ് നല്ലത്.പഴയ ഉരുപ്പടികള്‍ക്ക് നിശ്ചിത വില ഇല്ലാത്തതിനാല്‍ പരമാവധി വിലകുറച്ച് വാങ്ങാന്‍ കഴിയും.മരപ്പണിക്കു വരുന്ന ചെലവ് കുറയ്ക്കാനും സാധിക്കും.മാത്രമല്ല വാതിലുകള്‍ക്കും ജനലുകള്‍ക്കും തടികൊണ്ടുള്ള ഫ്രെയിം ഒഴിവാക്കി കോണ്‍ക്രീറ്റാക്കിയാല്‍ ചെലവ് മൂന്നിലൊന്നു കുറയും.തടിതന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിലകൂടിയ തേക്കും ഈട്ടിയുമൊന്നും വാങ്ങാതെ ആഞ്ഞിലി പ്ലാവ് പോലുള്ള താരതമ്യേന വിലകുറഞ്ഞതും എന്നാല്‍ ഗുണനിലവാരം ഉള്ളതുമായ മരങ്ങള്‍ തിരഞ്ഞെടുക്കുക. ഇങ്ങനെ തടിയുടെ ഉപയോഗത്തിലേ ചെലവ്‌ കുറച്ചാൽ തന്നെ വീട് പണിയിൽ നല്ലൊരു ഭാഗം ചെലവ് കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *