നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപാട് പാഴ് കുപ്പികൾ ഉണ്ടാവും.സാധാരണ ഈ കുപ്പികൾ വലിച്ചെറിയുകയാണ് പതിവ്. ഇത്തരം വലിച്ചെറിയുന്ന പാഴ് കുപ്പികളിൽ നിന്നും നമുക്ക് ഒരുപാട് അലങ്കാരവസ്തുക്കളും ഇതുപോലെ ഉപയോഗപ്രദമായ ഒരുപാട് മറ്റു വസ്തുക്കളും ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുപ്പികൾ മാത്രമല്ല കുപ്പികളുടെ അടപ്പും നമുക്ക് പുനരുപയോഗിക്കാനായി പറ്റും.ഏതൊക്കെ രീതിയിൽ ഇത് പുനരുപയോഗിക്കാൻ പറ്റുമെന്ന് നമുക്ക് നോക്കാം. 1.പഴയ കുപ്പികളുടെ ക്യാപ്പുകൾ ഉപയോഗിച്ച് ഒരു കളർ പാലറ്റ് റെഡിയാക്കി എടുക്കാം.അതിനായി കുപ്പിയുടെ ക്യാപ്പ് കൂടാതെ ഒരു പഴയ സിഡി ആണ് ആവശ്യം.എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഒരു സിഡി എടുത്ത്.അതിന് നടു ഭാഗത്തായി ഒരു വലിയ കുപ്പിയുടെ ക്യാപ്പ് പശ ഉപയോഗിച്ച് ഒട്ടിക്കുക.അതിനു ചുറ്റുമായി ചെറിയ അടപ്പുകൾ ഒട്ടിക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ രൂപ പോലും ചിലവില്ലാതെ നമുക്ക് ഒരു കളർ പാലറ്റ് റെഡിയാക്കി എടുക്കാം. 2. ഈ കുപ്പിയുടെ ക്യാപ്പ് ഉപയോഗിച്ചു ഒരു ക്യാൻഡിൽ ഹോൾഡർ ഉണ്ടാക്കിയെടുക്കാം.അതിനായി ഒരു സിഡി എടുത്ത് അതിന്റെ നടു ഭാഗത്തായി പ്ലാസ്റ്റിക് അല്ലാത്ത ടൈപ്പ് കുപ്പിയുടെ ക്യാപ്പ് ഒട്ടിക്കുക.ഇത്രയും ചെയ്ത് കഴിഞ്ഞാൽ നല്ല ഭംഗിയുള്ള ഒരു കാൻഡിൽ ഹോൾഡർ നമുക്ക് കിട്ടും.
3.ഇനി കുഞ്ഞു ബാസ്ക്കറ്റ് ഉണ്ടാക്കി എടുക്കാം. അതിനായി ഒരു കുപ്പിയുടെ ക്യാപ്പിൽ ഒരു ലെയിസോ എന്തെങ്കിലും ചുറ്റി കൊടുക്കുക. ഇനി ഒരു ഈർക്കിൽ എടുത്ത് അതിൽ നൂലോ അല്ലെങ്കിൽ ലെയിസോ എന്തെങ്കിലും ചുറ്റി കൊടുക്കുക.ഇത് നമ്മൾ റെഡിയാക്കി വച്ചിരിക്കുന്ന കുപ്പിയുടെ മീതെ വളച്ചു വയ്ക്കുക. അപ്പോൾ ഭംഗിയുള്ള ഒരു കുഞ്ഞു ബാസ്കറ്റ് നമുക്ക് കിട്ടും. ചെറിയ ഫ്ലവർ ഒക്കെ സെറ്റ് ചെയ്തു കഴിഞ്ഞാൽ ഫ്രിഡ്ജ് മാഗ്നെറ്റ് ഉപയോഗിച്ച് നമുക്ക് ഫ്രിഡ്ജിന്റെ പുറത്ത് വെക്കാൻ പറ്റും. 4.ഇനി ഒരു അടിപൊളി ബോട്ടിൽ ക്യാപ്പ് ഫ്ലവേഴ്സ് ഉണ്ടാക്കാം.ഇതിന് ബോട്ടിൽ ക്യാപ്പ് ഒന്ന് കട്ട് ചെയ്ത് എടുക്കണം.കട്ട് ചെയ്തെടുക്കാൻ എളുപ്പത്തിനായി ഒരു പാൻ ചൂടാക്കി ബോട്ടിൽ ക്യാപ് അതിലൊന്ന് വയ്ക്കുക.അപ്പോൾ പെട്ടെന്ന് കട്ട് ചെയ്യാൻ സാധിക്കും.ഗ്യാപ്പ് വിട്ട് ഫുൾ ഒന്ന് കട്ട് ചെയ്തു എടുക്കണം.ഇങ്ങനെ ഒരു നാലഞ്ചു ബോട്ടിൽ ക്യാപ്പുകൾ കട്ട് ചെയ്ത് എടുക്കുക.ഇനി ഇതിന്റെ മീതെ വയ്ക്കാൻ ഒരു കളർ പേപ്പർ സ്ട്രിപ്പ് പോലെ നീളത്തിൽ മുറിച്ചെടുക്കുക.എത്ര ക്യാപ്പുകൾ കട്ട് ചെയ്തു വച്ചിട്ടുണ്ട് അത്രയും പേപ്പർ സ്ട്രിപ്പുകളും വേണം.ഇനി ഇത് ചുരുട്ടി റോൾ പോലെ എടുക്കുക. ശേഷം അത് ഒന്ന് വിടർത്തി നമ്മൾ കട്ട് ചെയ്തു വെച്ചിരുന്ന ക്യാപ്പിന്റെ നടുഭാഗത്ത് ആയിട്ട് ഒരു പശ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക.ഇതുപോലെ എല്ലാം ചെയ്യുക. അപ്പോൾ നമുക്ക് നല്ല ഭംഗിയുള്ള ഒരുപാട് ഫ്ലവറുകൾ കിട്ടും. ഇനി വീതി കുറഞ്ഞ ചെറിയ കമ്പികൾ കട്ട് ചെയ്ത് എടുക്കുക.ആ കമ്പികൾ ഒരു ഗ്രീൻ കളർ ടേപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ ഗ്രീൻ കളർ പേപ്പർ ഉപയോഗിച്ചോ ഒന്ന് ചുറ്റി കൊടുക്കുക.ഇനി ഇതിൽ ഫ്ലവേഴ്സ് ഒട്ടിക്കാനായി തുമ്പ് ഭാഗം ചെറുതായി വളച്ചു കൊടുക്കുക.
ഇതിൽ പശ തേച്ചു നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ഫ്ലവറിന്റെ അടിഭാഗത്തായി ഒട്ടിച്ചു കൊടുക്കുക.ഇനി കളർ പേപ്പറിൽ കുറച്ച് ലീഫ് കൂടി കട്ട് ചെയ്ത് ഇതിൽ അടിച്ചു കൊടുക്കുക. നമ്മുടെ അടിപൊളി ബോട്ടിൽ ക്യാപ്പ് ഫ്ലവെഴ്സ് തയ്യാർ. 5.ബോട്ടിൽ ക്യാപ് ഉപയോഗിച്ച് ചന്ദനത്തിരി സ്റ്റാൻഡ് ഉണ്ടാക്കാം.ഇതിനായി രണ്ട് ബോട്ടിൽ ക്യാപ്പുകൾ വേണം.ഒന്ന് പ്ലാസ്റ്റിക്കിന് ചെറിയ ക്യാപ്പും മറ്റൊന്ന് കട്ടിയുള്ള മെറ്റീരിയലിന്റെ ക്യാപ്പുമാണ് വേണ്ടത്. ചെറിയ ക്യാപ്പിൽ കറുപ്പ് പെയിന്റ് ഒന്ന് അടിച്ചു കൊടുക്കണം.ഇനി വലിയ ക്യാപ്പിന്റെ സെന്റർ ഭാഗത്ത് ചെറിയ ക്യാപ് ഒട്ടിക്കുക.ഈ ചെറിയ ക്യാപ്പിന്റെ മുകളിൽ രണ്ട് മൂന്നു ദ്വാരങ്ങൾ ഇട്ടു കൊടുക്കുക.അപ്പോൾ നമ്മുടെ ചന്തനതിരി കത്തിച്ചു വയ്ക്കാനുള്ള സ്റ്റാൻഡ് റെഡി 6.ഇനി ഒരു ചെറിയ കണ്ടെയ്നർ ഉണ്ടാക്കാം.ഇതിനായി നമ്മൾ സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങുന്ന ചെറിയ കുപ്പികളുടെ ക്യാപ്പോടു കൂടിയുള്ള മുകൾ ഭാഗം മാത്രം കട്ട് ചെയ്ത് എടുക്കുക. ഇതുപോലെ ഒരു 5 എണ്ണം ഒരേ ഉയരത്തിൽ കട്ട് ചെയ്ത് എടുക്കുക.ഒരു സിഡി എടുത്ത് അതിന്റെ മീതെ ഈ അഞ്ചു കുപ്പികളും റൗണ്ട് ഷേപ്പിൽ ഒന്നും ഒട്ടിക്കുക.അപ്പോൾ ഒരു ചെറിയ കണ്ടെയ്നർ റെഡി.ഇതിൽ നമുക്ക് ചെറിയ ചെറിയ സാധനങ്ങൾ ഇട്ടു വയ്ക്കാവുന്നതാണ്. ഇതുപോലെ നമ്മൾ പാഴ് വസ്തുക്കൾ ആണെന്ന് പറഞ്ഞു വലിച്ചെറിയുന്ന കുപ്പികളുടെ ക്യാപ്പുകൾ ഉപയോഗിച്ച് നമുക്ക് ഉപകാരപ്രദമായ ഒരുപാട് സാധനങ്ങൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.