വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനസ്സിനിണങ്ങുന്ന രീതിയിൽ ഒരു പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. കൈയിൽ സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചും ലോൺ എടുത്തും കടം വാങ്ങിയുമൊക്കെയാകാം പലരും വീടെന്ന സ്വപ്നം പൂർത്തിയാക്കുന്നത്.അതുകൊണ്ടുതന്നെ ഒരുപാട് ആലോചനകൾക്കു ശേഷം ആയിരിക്കും നമ്മൾ നമ്മുടെ സ്വപ്നഭവനം പടുത്തുയർത്തുന്നത്.വീടിന്റെ തറ നിർമാണം മുതൽ ഇന്റീരിയർ ഡിസൈനിൽ വരെ ഒരുപാട് കാഴ്ചപ്പാടുകൾ ഉണ്ടാകും.എന്നാൽ വീടു പണിയൊക്കെ കഴിഞ്ഞ് കേറി താമസിക്കലും കഴിഞ്ഞതിനുശേഷമാണ് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നത്. എന്നാൽ ആ സമയത്ത് നമുക്ക് ഒന്നും ചെയ്യാനും സാധിക്കില്ല.ഇങ്ങനെ പലരും പല അബദ്ധങ്ങളിലും ചെന്നു ചാടാറുണ്ട്. ഇങ്ങനെ അദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ വീടുപണി ആരംഭിക്കുന്നതിനു മുമ്പ് ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ ഉണ്ട് .അത് എന്തൊക്കെയാണ് നോക്കാം. 1.അനുയോജ്യമായ ആർക്കിടെക്ചറിനെ തെരഞ്ഞെടുക്കണം. വീടു പണിയിൽ പലപ്പോഴും സംഭവിക്കാറുള്ളത് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഒരു പ്ലാൻ തയ്യാറാക്കി അത് നടപ്പാക്കുകയും ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അബദ്ധങ്ങളിൽ ചെന്ന് പെടാറാണ് പതിവ്.
പിന്നീട് ആയിരിക്കും നമ്മൾ ഒരു എൻജിനീയറെ വിളിച്ച് അതിന്‍റെ ബാക്കി വർക്കുകൾ എല്ലാം നടത്താൻ പോകുന്നത്. ഇങ്ങനെ വരുമ്പോൾ പലപ്പോഴും പല ഭാഗങ്ങളും പൊളിച്ചു മാറ്റേണ്ടതായി വരുന്നു. അതുകൊണ്ട് വീട് പണി ആരംഭിക്കുമ്പോൾ ആദ്യം തന്നെ സെലക്ട് ചെയ്യേണ്ടത് നല്ലൊരു ആർക്കിടെക്റ്റിനെയാണ്. 2.അതുപോലെ വീടുപണി ആരംഭിച്ചതിനുശേഷം ഒരുപാട് അഭിപ്രായങ്ങൾ ഉയരും. ഒരിക്കലും അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വീടുപണി ആരംഭിക്കുന്നതിനു മുൻപ് അതായത് പ്ലാൻ വരയ്ക്കുന്ന സമയത്ത് വേണം ഈ അഭിപ്രായങ്ങൾ ഒക്കെ വിലയിരുത്തി സ്വീകരിക്കാൻ. അല്ലാതെ വീടുപണി തുടങ്ങിയതിനുശേഷം ഒരിക്കലും അഭിപ്രായങ്ങൾ പരിഗണനയിൽ എടുക്കരുത്.എന്തെന്നാൽ പിന്നീടത് വീട് പൊളിച്ചു മാറ്റുന്നതിനും കൺസ്ട്രക്ഷൻ ചിലവ് കൂട്ടുന്നതിനും കാരണമാവുന്നു. 4.പിന്നീട് പ്രധാനപ്പെട്ട ഒന്നാണ് ബഡ്ജറ്റ് തയ്യാറാക്കൽ.സാധാരണ എൻജിനീയർമാർ ആണ് നമുക്ക് റെയ്റ്റ് പറഞ്ഞു തരുന്നത്.എന്നാൽ അവർ സ്ക്വയർഫീറ്റ് കണക്കിലാണ് റേറ്റ് പറഞ്ഞുതരുന്നത്.എന്നാൽ അതൊരിക്കലും വീടിന്‍റെ മൊത്തം ചെലവിന്‍റെ റൈറ്റ് അല്ല.അത് വീടിന്‍റെ സ്ട്രക്ചറർ വർക്കിന്‍റെ ഒരു എമൗണ്ട് മാത്രമായിരിക്കും.വീടുപണി എന്നു പറഞ്ഞാൽ ആ ഒരു മൗണ്ടിൽ ഒതുങ്ങുന്ന കാര്യമല്ല.കഴിഞ്ഞു കഴിഞ്ഞാൽ പ്ലാസ്റ്ററിംഗ് പ്ലംബിംഗ് വയറിങ് ഇന്റീരിയർ വർക്ക് വുഡൻ വർക്ക് ഫ്ലോർ വർക്ക് ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ബാക്കി ഉണ്ട്.
അതുകൊണ്ട് ഒരിക്കലും എൻജിനീയർമാർ പറയുന്ന എമൗണ്ട് മനസ്സിൽ വെച്ച് ഒരിക്കലും ഒരു വീട് പണിയാൻ വേണ്ട ബഡ്ജറ്റ് കാൽക്കുലേറ്റ് ചെയ്യരുത്. 5.അതുപോലെ വീടിന്‍റെ പേപ്പർ വർക്കിനും വളരെ പ്രാധാന്യമുണ്ട്. വീട് വെക്കാൻ പോകുന്നു സ്ഥലം വീടുപണി അനുയോജ്യമാണോ? അതുപോലെ നിയമപ്രകാരം വീട് നിൽക്കുന്ന സ്ഥലം റോഡുമായി എത്ര ഡിസ്റ്റൻസ് വേണം എന്ന കര്യം ഒക്കെ ശ്രദ്ധിക്കണം.വീട്ടുനമ്പർ ഇലക്ട്രിസിറ്റി തുടങ്ങിയ കാര്യങ്ങളും ഈ പേപ്പർ വർക്ക് വളരെ പ്രധാനമാണ്.അതുകൊണ്ട് വീടുപണി ആരംഭിക്കുന്നതിനു മുൻപ് തന്നെ പേപ്പർ വർക്കുകൾ ആരംഭിക്കുന്നത് വളരെ നല്ലതാണ്.അതുപോലെതന്നെ റോഡിൽ നിന്നും രണ്ടടി എങ്കിലും ഉയരത്തിൽ വേണം വീട് നിർമ്മിക്കാൻ. ഇല്ലെങ്കിൽ മഴക്കാലം ഒക്കെ ആകുമ്പോൾ അത് ബുദ്ധിമുട്ടുണ്ടാകും. 6. കോൺട്രാക്ട് കൊടുക്കുമ്പോൾ പണിയാൻ ഉപയോഗിക്കുന്ന മെറ്റീരിയൽസിന്‍റെ ക്വാളിറ്റി എപ്പോഴും ഉറപ്പുവരുത്തുക.