വസ്ത്രങ്ങളോട് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. ട്രെൻഡ് മാറുന്നതിന് അനുസരിച്ച് നമ്മൾ വസ്ത്രങ്ങൾ വാങ്ങി കൊണ്ടേയിരിക്കും.പെൺകുട്ടികൾക്കാണ് വസ്ത്രങ്ങളോട് പ്രിയം എങ്കിലും ആൺകുട്ടികളും വാങ്ങുന്നതിൽ അത്ര മോശക്കാരൊന്നുമല്ല.ആൺകുട്ടികൾക്ക് കൂടുതലും ഷർട്ടുകളോടും ടി ഷർട്ടുകളോടുമാണ് പ്രിയം.എന്നാൽ ഇന്ന് പെണ്കുട്ടികളും ടി ഷർട്ട് ഉപയോഗിക്കുന്നവരാണ്.അതുകൊണ്ടുതന്നെ ഇന്ന് എല്ലാവരുടെയും വീടുകളിൽ നിരവധി ടി ഷർട്ടുകൾ ഉണ്ടാവും.ഉപയോഗിക്കുന്നതും ഉപയോഗിച്ച് പഴകിയതുമായ നിരവധി ടി ഷർട്ടുകൾ.എന്നാൽ നമ്മൾ എല്ലാവരും തന്നെ പഴയ ടി ഷർട്ട് മാറ്റിയിടുകയാണ് പതിവ്.എന്നാൽ ഇനി പഴയതും ഉപയോഗിക്കാത്തതുമായ ടി ഷർട്ട് ഒന്നും ആരും വെറുതെ കളയണ്ട.ഇത് നമുക്ക് റീ യൂസ് ചെയ്യാൻ സാധിക്കും.പലവിധത്തിൽ നമുക്ക് റീ യൂസ് ചെയ്യാൻ സാധിക്കുന്നതാണ്.എന്നാൽ ഇവിടെ ഇപ്പോൾ ടി ഷർട്ട് കൊണ്ട് ഒരു അടിപൊളി ഡോർ മാറ്റ് ഉണ്ടാക്കുന്നതാണ് കാണിക്കുന്നത്.ഒട്ടും തന്നെ തയ്യൽ അറിയാത്തവർക്കും ഒരു ടൂളും ഉപയോഗിക്കാതെ തന്നെ പഴയ ടീ ഷർട്ട് ഉപയോഗിച്ച് ഡോർ മറ്റ് ഉണ്ടാക്കാവുന്നതാണ്. അപ്പോൾ അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.ആദ്യം തന്നെ ഒരു ടി ഷർട്ട് നല്ല വൃത്തിക്ക് വിരിച്ചിടുക.ശേഷം ഇതിന്റെ താഴ്ഭാഗത്തു നിന്നും രണ്ട് ഇഞ്ച് വീതിയിൽ കട്ട് ചെയ്യുക.ഈ കട്ട് ചെയ്ത് പീസ് നടുഭാഗത്ത് വച്ച് മുറിച്ചു ഒരു വലിയ പീസ് ആക്കി എടുക്കുക.അതുപോലെതന്നെ അതേ വീതിയിൽ വീണ്ടും കട്ട് ചെയ്ത് എടുക്കുക.
അപ്പോൾ ബട്ടൺ വരുന്ന ഭാഗം വരെ കട്ട് ചെയ്ത് എടുക്കാവുന്നതാണ്.ഇതുപോലെ മൂന്ന് ടീഷർട്ടും കട്ട് ചെയ്ത് എടുക്കുക.അപ്പോൾ നമുക്ക് ഒരു ടീഷർട്ടിൽ നിന്നും മൂന്ന് പീസുകൾ വീതം കിട്ടും.ഈ കട്ട് ചെയ്ത് വെച്ചിരിക്കുന്ന വലിയ പീസുകൾ കൈകൊണ്ട് നന്നായിട്ടൊന്ന് വലിച്ചെടുക്കുക.അപ്പോൾ ഇതു ചുരുണ്ടു വരും. ഇനി പീസുകൾ എല്ലാം കൂടി ഒരുമിച്ച് പിടിച്ച് അതിന്റെ അരികെ ഭാഗം ഒന്ന് നിർത്തി കൊടുക്കുക. ശേഷം ഒരു വിരൽ കടത്താൻ പറ്റുന്ന രീതിയിൽ ഹോൾ ഇടുക.ഇനി ഈ മുന്ന് പീസും കൂടി ഒരുമിച്ച് കെട്ടണം. സാധാരണരീതിയിൽ കെട്ടുകയാണെങ്കിൽ അതും മുഴച്ചിരിക്കും അങ്ങനെ സംഭവിക്കാതിരിക്കാൻ രണ്ട് പീസുകൾ ഒരുമിച്ച് ചേർത്ത് പിടിക്കുക. ഇതിലെ ഹോളിലൂടെ മൂന്നാമത്തെ പീസ് കയറ്റി പുറത്തോട്ട് എടുക്കുക.അപ്പോൾ ഇത് നന്നായിട്ട് മുറുകി കിട്ടും.ഇനി മൂന്ന് പീസും കൂടി മുടി പിന്നുന്നത് പോലെ പിന്നിയിടുക. പിന്നി എടുക്കുമ്പോൾ അധികം ടൈറ്റ് ആയിട്ട് പിന്നി എടുക്കണ്ട. ലൂസ് ആയിട്ട് പിന്നി എടുത്താൽ മതി.
പകുതിവരെ പിന്നിയതിന് ശേഷം നമ്മൾ ഏതു ഷേയ്പ്പിലാണോ മാറ്റ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് ആ ഷേയ്പ്പിൽ ഒന്ന് വളച്ചു എടുക്കുക.ഇവിടെ ഇപ്പോൾ ഓവൽ ഷേയ്പ്പിലാണ് ഉണ്ടാക്കാൻ പോകുന്നത്.അപ്പോൾ അതുപോലെ വളച്ചു പിന്നുക. ഇത് രണ്ടും കൂടി ഒന്നു ജോയിന്റ് ആവുന്നതിനു വേണ്ടി പിന്നലിന്റെ ഒരു ഭാഗം നേരത്തെ പിന്നിയതിന്റെ ഇടയ്ക്ക് കൂടി എടുത്ത് പിന്നുക.അപ്പോൾ ഇതു ജോയിന്റ് ആയിട്ട് ഇരിക്കും. മൂന്നാലു പിന്നലിന് ശേഷം വീണ്ടും മറുവശത്തുള്ള പിന്നിളിന്റെ ഇടക്കുകൂടി എടുത്തു വീണ്ടും പിന്നുക.ഇത് പോലെ തന്നെ നമ്മൾ എത്ര നീളത്തിലാണോ തുണിയെടുത്തത് അത്രയും നീളത്തിൽ താഴെവരെ പിന്നുക.ഇനി അടുത്ത കളർ തുണിയെടുത്ത് ഇപ്പോൾ പിന്നി വച്ചിരിക്കുന്നതിലേക്ക് ജോയിൻ ചെയ്തു വീണ്ടും ആദ്യം പിന്നിയത് പോലെ പിന്നി എടുക്കുക. അടുത്ത കളറും ഇതുപോലെ തന്നെ ജോയിൻ ചെയ്ത് പിന്നി എടുക്കുക.ഇത്രയും ചെയ്തുകഴിഞ്ഞാൽ ഓവൽ ഷേയ്പ്പിലുള്ള അടിപൊളി ഡോർ മാറ്റ് റെഡി.