വസ്ത്രങ്ങളോട് എല്ലാവർക്കും പ്രിയമാണ്.പെൺകുട്ടികൾക്കാണ് വസ്ത്രങ്ങളോടെക്കെ പ്രിയം കുറച്ചു കൂടുതൽ.അതും ആധുനിക ഫാഷന് വസ്ത്രങ്ങളോട്.കോളേജ് വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും എല്ലാവർക്കും തന്നെ വസ്ത്രങ്ങൾ ഒരുപാട് ആവശ്യമുണ്ട്.എപ്പോഴും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുക എന്നത് പ്രാക്ടിക്കലായ കാര്യമല്ല.അപ്പോൾ കുറഞ്ഞ തുണി ഉള്ള മെറ്റീരിയൽ എടുത്തത് സ്റ്റിച് ചെയ്യുകയാണ് നല്ലത്. എന്നാൽ ഇന്ന് സ്റ്റിച്ചിങ് ചാർജും ഇന്ന് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സ്വന്തം ഡ്രസ്സുകൾ സ്വയം തയിച്ചു എടുക്കുക തന്നെയാണ് നല്ലത്.അപ്പോൾ വളരെ തുച്ഛമായ വിലയിൽ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ നമുക്ക് തയിച്ചു എടുക്കാവുന്നതാണ്.എപ്പോഴും സാധാരണ മോഡൽ ടോപ് ആണ് നമ്മൾ തയിച്ചു എടുക്കുന്നത്. എന്നാൽ വെസ്റ്റേൺ ടോപ്പുകളോടാണ് മിക്കവർക്കും താൽപര്യം.
എങ്ങനെയാണ് ഒരു വെസ്റ്റേൺ ടോപ് തയിച്ചു എടുക്കുന്നത് നോക്കാം.ഈ ഒരു ടോപ്പ് തയ്ക്കാൻ രണ്ടുമീറ്റർ തുണിയാണ് ആവശ്യം. തുണിയെടുത്ത് നീളത്തിൽ രണ്ടായി മടക്കുക.വീണ്ടും നാലായി മടക്കുക.ഇനി കഴിക്കാൻ പോകുന്ന ടോപ്പിന് നീളം അടയാളപ്പെടുത്തുക.39 ഇഞ്ച് നീളവും 1.50 ഇഞ്ച് തയ്യൽ തുമ്പ് വിട്ട് 40.അര ഇഞ്ച് വേണം അടയാളപ്പെടുത്താൻ.
ശരിക്കും 7 ഇഞ്ച് ഷോൾഡറും ആറ് അര ഇഞ്ച് കൈക്കൂഴിയും അടയാളപ്പെടുത്തുക.ഈ രണ്ടു മാർക്കും കൂടി ഒന്നു യോജിപ്പിച്ച് നീളത്തിൽ വരയ്ക്കുക.ഇനി ചെസ്റ്റിന്റെ അളവ് അടയാളപ്പെടുത്തണം.36 ഇഞ്ച് ആണ് ചെസ്റ്റ് അളവ് എങ്കിൽ അതിന്റെ കാൽ ഭാഗം വേണം അടയാളപ്പെടുത്താൻ.അപ്പോൾ 9 ഇഞ്ച് അടയാളപ്പെടുത്തുക.ഇവിടെ തൈകൾ തുമ്പിന് വേണ്ടി തുണി വിടേണ്ട ആവശ്യമില്ല.ഇനി ഷേപ്പ് അടയാളപ്പെടുത്തണം.അതിന് ആദ്യം ഷേപ്പ് ലെങ്ത് വേണം അടയാളപ്പെടുത്താൻ.13.50 ഇഞ്ചിലാണ് ഷേപ്പ് ലെങ്ത് അടയാളപ്പെടുത്തേണ്ടത്.ഇത് മാർക്ക് ചെയ്തു കൊടുക്കുക.ഇനി ഷേപ്പ് വിഡ്ത് മാർക്ക് ചെയ്ത് കൊടുക്കണം.7 ഇഞ്ച് ആണ് ഷേപ്പ് വിഡ്ത്.അതും അടയാളപ്പെടുത്തണം.ഇനി ചെസ്റ്റിൽ നിന്ന് ഷേപ്പ് വിഡ്തിലേക്ക് ഒരു ലൈൻ വരയ്ക്കുക.ഇനി ഷേപ്പ് വിഡ്തിൽ നിന്ന് ഒരു സ്ട്രെയിറ്റ്ലൈൻ അടയാളപ്പെടുത്തുക. ചെസ്റ്റ് അടയാളപ്പെടുത്തിയ ഭാഗത്തും അതുപോലെ ഷേപ്പ് അടയാളപ്പെടുത്തിയ ഭഗവും തുണിയുടെ മറുവശത്തും അടയാളപ്പെടുത്തുക.ഈ ടോപ്പിൽ നമ്മൾ സ്ലീവ് സപ്പറേറ്റ് ആയിട്ട് എടുക്കുന്നില്ല.
ഇതിൽ തന്നെയാണ് സ്ലിവ് ചെയ്യുന്നത്.തുണിയുടെ മുഗൾ ഭാഗത്തുനിന്നും ഷേപ്പിന്റെ ലെങ്ത് ഭാഗത്തേക്ക് കെർവ് ഷേപ്പിൽ കുഴിച്ചു വരയ്ക്കുക.ടോപ്പിലെ താഴെ ഭാഗം ഒന്ന് ഷേപ് ചെയ്തു കൊടുക്കണം.ഇല്ലെങ്കിൽ ടോപ് ഇട്ട് കഴിയുമ്പോൾ ആ ഭാഗം വെറുതെ തൂങ്ങി കിടക്കും.അതിന് ഏറ്റവും താഴെ ഭാഗത്ത് മുകളിലേക്ക് മൂന്നിഞ്ച് മാർക്ക് ചെയ്യുക.അത് ഒന്ന് ഷേപ് ചെയ്തു കൊടുക്കുക.അപ്പോൾ തന്നെ കട്ട് ചെയ്ത് മാറ്റുകയും ചെയ്യുക.ഇനി അടുത്തത് നെക്ക് അടയാളപ്പെടുത്തുകയാണ് വേണ്ടത്.അതിന് നെക്കിന്റെ വിഡ്ത് മൂന്നര ഇഞ്ച് അടയാളപ്പെടുത്തണം.താഴത്തേക്ക് നാല് ഇഞ്ചും അടയാളപ്പെടുത്തുക.ശേഷം യൂ നെക്ക് വരച്ചു കൊടുക്കുക. ഫ്രെണ്ട് നേക്കും ബാക്ക് നെക്കും ഒരേപോലെ ആണ് അടയാളപ്പെടുത്തിയിരിക്കുന്നത്.രണ്ട് നെക്കും അപ്പോൾ ഒരുപോലെ വെട്ടിയെടുക്കുക.ഇനി സ്ലിവിന്റെ ഭാഗത്തുനിന്നാണ് കട്ട് ചെയ്യേണ്ടത്. അപ്പോൾ നമ്മുടെ ടോപ്പിന്റെ കട്ടിങ് കഴിഞ്ഞു.ഇത്രയും സിമ്പിൾ ആയി നമുക്ക് ഒരു വെറൈറ്റി ടോപ്പിന്റെ കട്ടിങ് ചെയ്ത് എടുക്കാവുന്നതാണ്.