പ്രധാന വാതിൽ തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ ഈ കാര്യങ്ങള്‍ ഒരിക്കലും കാണാന്‍ പാടില്ല

വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്.വാസ്തുവിന് പ്രാധാന്യം നൽകിയാണ് ഇന്ന് ഒട്ടു മിക്ക വീടുകളും പണിയുന്നത്.ഇതിൽ പ്രധാനമാണ് മുൻവശത്തെ പ്രധാന വാതിലിന്‍റെ സ്ഥാനം.വാസ്തുശാസ്ത്രമനുസരിച്ച് ഒരു വീടിന്‍റെ പ്രധാന വാതിൽ കുടുംബത്തിനുള്ള ഒരു പ്രവേശന കവാടം മാത്രമല്ല അത്.ഊർജ്ജവും നൽകുന്നതാണ്.വീടിന്‍റെ മറ്റു വാതിലുകളെക്കാൾ വലുതായിരിക്കണം പ്രധാന വാതിൽ കഴിവതും ഈടുള്ളതും ഒരേ ഗണത്തിൽപ്പെട്ട മരമുപയോഗിച്ചു വേണം പ്രധാനവാതിൽ നിർമ്മിക്കാൻ.പഴയതും പുനരുപയോഗിക്കുന്നതുമായ തടികൾ പാടില്ല.തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരിക്കലും വാതില്‍ വരാന്‍ പാടില്ല. ഇത് വീട്ടിലേക്ക് പ്രതികൂലഊര്‍ജ്ജമാകും കൊണ്ട് വരിക.പ്രധാന വാതിൽ എപ്പോഴും വടക്ക് വടക്ക് കിഴക്ക് കിഴക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ ആയിരിക്കണം.വീടിന്‍റെ പ്രധാനവാതിൽ നിന്നും പുറത്തെക്ക് നോക്കുമ്പോൾ ചില കാര്യങ്ങൾ കാണാൻ പാടില്ല.ഇങ്ങനെ സംഭവിച്ചാൽ ഒത്തിരി ബുദ്ധിമുട്ടുകളും തടസ്സങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പ്രധാന വാതിൽ നിന്നും പുറത്തേക്കു നോക്കുമ്പോൾ കാണാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 1.പ്രധാന വാതിൽ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന വലിയ മരങ്ങൾ ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും.ഇത്തരത്തിലുള്ള ഒരു മരം വീടിന്‍റെ പ്രധാന വാതിലടഞ്ഞു നിൽക്കുന്നത് നല്ലതല്ല.അത് കൊണ്ട് ഇത്തരത്തിലുള്ള ഒരു മരം ഉണ്ടെങ്കിൽ കഴിവതും മുറിച്ചുകളയുന്നത് ആയിരിക്കും നല്ലത്.

2.അതുപോലെ വീടിന്‍റെ ഫ്രണ്ടിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും നല്ലതല്ല.അങ്ങനെ വരുകയാണെങ്കിൽ വീടിന്‍റെ പ്രധാന വാതിലിനു മുകളിൽ ആയി എട്ട് ദിക്കുകൾ ഉള്ള ഒരു പക്വ കണ്ണാടി വയ്ക്കണം.ഇങ്ങനെ വെക്കുന്നത് ഈ ഒരു ദോഷത്തെ മറികടക്കാൻ നല്ലതാണ്. 3.വീടിന്‍റെ പ്രധാനവാതിൽ ടി റോഡ് വരുന്നതും നല്ലതല്ല. പ്രധാന വാതിലിനു മുന്നിൽ ഒരു റോഡ് വന്ന് രണ്ടായി പിളർന്നു പോകുന്നതിനെയാണ് ടി റോഡ് എന്ന് പറയുന്നത്. ഇതുപോലെത്തെ ഈ ടി റോഡ് ഒട്ടും നല്ലതല്ല. ഇത് എപ്പോഴും ഒരു നെഗറ്റിവിറ്റി പാസ് ചെയ്യും. 4.പ്രധാന വാതിലിനു മുൻപിൽ അല്ലെങ്കിലും അല്പം അങ്ങോട്ട് മാറി ആണെങ്കിലും മൊബൈൽ ടവറുകൾ വരുന്നതും നല്ലതല്ല. അതുപോലെതന്നെ ട്രാൻസ്ഫോർമറും നിൽക്കുന്നതും നല്ലതല്ല.ഹോസ്പിറ്റലിന്‍റെ ഫ്രണ്ടിൽ വീട് വരുന്നതും നല്ലതല്ല. ഇവിടെ നിന്ന് ഒക്കെ ഒരു നെഗറ്റീവ് എനർജി ആണ് ഇപ്പോഴും വരുന്നത്.അത്തരത്തിലുള്ള വീടുകൾക്ക് പ്രോസ്പിരിറ്റി കുറവായിരിക്കും. 5. ഒരു വീട്ടിലേക്കുള്ള വഴി നേരെ വരുന്നതിനു പകരം വളഞ്ഞു വന്ന് കയറുന്നതാണ് എപ്പോഴും നല്ലത്. ഇനിയുള്ള വഴി കുറച്ചുകൂടി എനർജി നിൽക്കുന്നതാണ്.

ഇത്രയും കാര്യങ്ങൾ ഒരു വീടുപണിയുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.കൂടാതെ പുറത്തുനിന്നു പ്രവേശിക്കുമ്പോൾ പ്രധാന വാതിലിനു അഭിമുഖമായി കണ്ണാടി സ്ഥാപിക്കരുത്. ഇവിടെ കുടുംബചിത്രം വയ്ക്കാവുന്നതാണ്. ഗൃഹമധ്യത്തിലായോ പുരയിടത്തിന്‍റെ മധ്യത്തിലായോ പ്രധാന വാതിൽ വരരുത്.പ്രധാന വാതിലിനടുത്തായി തൂത്തുവാരികൂട്ടി വയ്ക്കരുത്.പഞ്ചശിരസ്ഥാപനം പ്രധാനവാതിലിനടുത്താവുന്നത്‌ ഉത്തമമാണ്.പ്രധാന വാതിലിന്‍റെ തടി ദ്രവിക്കുകയോ ചിതലരിക്കുകയോ വിണ്ടുകീറുകയോ ചെയ്‌താൽ മാറ്റി സ്ഥാപിക്കേണ്ടതാണ്.അതുപോലെ പ്രധാന കവാടത്തിന് അടുത്തായി ചവറ്റുകൊട്ട ഒടിഞ്ഞ കസേരകളോ സ്റ്റൂളുകളോ എന്നിവ ഒരിക്കലും വയ്ക്കാന്‍ പാടില്ല. പ്രധാന വാതിലിന് മാര്‍ബിള്‍ അല്ലെങ്കില്‍ മരത്തടി കൊണ്ടുള്ള ഒരു ഉമ്മറപ്പടി ഉണ്ടായിരിക്കണം.അത് നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്ത് പോസിറ്റീവ് ഊര്‍ജ്ജത്തെ പുറത്തേക്ക് വീടുന്നു.

Leave a Reply

Your email address will not be published. Required fields are marked *