ദൈനംദിന ജീവിതത്തിൽ നമ്മൾ ഒരിക്കലും ഉപേക്ഷിച്ചു കൂടാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. കാരണം നമ്മുടെ ഒരു ദിവസത്തെ മുഴുവൻ ഊർജം നമുക്ക് ലഭിക്കുന്നത് രാവിലെ കഴിക്കുന്ന പ്രഭാതഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ടാണ് ഏതു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാലും പ്രഭാതഭക്ഷണം ഒരിക്കലും ഉപേക്ഷിച്ചുകൂട എന്ന് പറയുന്നത്.അത് മാത്രമല്ല രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണം കൂടിയാണിത്.നമ്മളിൽ പലരും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. പലപ്പോഴും കൃത്യമല്ലാത്ത ഭക്ഷണ രീതി തന്നെയാണ് ആരോഗ്യം മോശമാകുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കി കഴിഞ്ഞാൽ പ്രമേഹം ഉയർന്ന രക്തസമ്മർദം ഹൃദ്രോഗങ്ങൾ എന്നിങ്ങനെ ഒരുപാട് ആരോഗ്യപ്രശ്നങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് അതുകൊണ്ട് എപ്പോഴും കൃത്യമായ രീതിയിൽ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം.അതെസമയം പ്രഭാത ഭക്ഷണം എന്ന പേരില്‍ എന്തെങ്കിലും കഴിച്ചാല്‍ പോര. ശരീരത്തിന് പോഷകഗുണങ്ങളും ബലവും നൽകുന്ന പ്രഭാത ഭക്ഷണം വേണം എപ്പോഴും കഴിക്കാൻ.എങ്കിൽ മാത്രമേ ഇത് നല്ല ആരോഗ്യം ഉണ്ടാകൂ. എപ്പോഴും പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് പ്രഭാത ഭക്ഷണമായി കഴിക്കേണ്ടത്.എങ്കിൽ മാത്രമേ നമുക്ക് പെട്ടെന്ന് ഊർജ്ജം ലഭിക്കുകയുള്ളൂ.ഇപ്പോഴും ആവിയിൽ വേവിക്കുന്ന ആഹാരപദാർത്ഥങ്ങൾ ആണ് നല്ലത്.പുട്ട് ഇഡലി ദോശ ഇടിയപ്പം ഇവയൊക്കെ ആണ് ആവിയിൽ വേവിക്കുന്ന ആഹാരങ്ങൾ.
അതുപോലെ പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ മുട്ട ഓട്സ് പാൽ എന്നിവ ഉൾപ്പെടുത്തുന്നതും നല്ലതായിരിക്കും.കാരണം അത് കൂടുതൽ പോഷക സമ്പുഷ്ടമായിരിക്കും എന്നത് തന്നെ.എന്നാൽ പ്രാതലിന് കൂടുതൽ ആൾക്കാരും ഇഡലി ദോശ പോലുള്ള വിഭവങ്ങൾ ആയിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്.അരിയും ഉഴുന്നും ചേർത്ത് ഉണ്ടാക്കുന്ന ഇഡലിയിലും ദോശയിലും ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിന് കൂടുതൽ ഊർജം നൽകും.എന്നാൽ നമ്മുടെ വീടുകൾ ഇഡലി ഉണ്ടാക്കുമ്പോൾ പലപ്പോഴും നല്ല ഹാർഡ് ആയിട്ടായിരിക്കും കിട്ടുന്നത്. ഇത് കഴിക്കാൻ ആണെങ്കിൽ വളരെ പാടും ആണ്.എപ്പോഴും നല്ല പൂ പോലെ സോഫ്റ്റായ ഇഡലിയാണ് കഴിക്കാൻ സുഖം.സോഫ്റ്റ് ഇഡലി ഉണ്ടാക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം.ഒരു കപ്പ് പച്ചരി കാൽ കപ്പ് ഉഴുന്ന് ഒരു സ്പൂൺ ഉലുവ ഇവ മൂന്നും ഒരുമിച്ച് കഴുകി എടുക്കുക.ശേഷം കുറച്ച് അധികം നല്ല വെള്ളം ചേർക്കുക.
പാത്രം നന്നായി അടച്ച് ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ കുതിർക്കാൻ വെക്കണം.അരി ഉഴുന്ന് നന്നായി കുതിർന്ന് വന്നതിനുശേഷം കുതിർത്ത വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അരി ഉഴുന്ന് ഒരു കപ്പ് ചോറ് മാറ്റിവെച്ച കുതിർത്ത വെള്ളം ഒരു കപ്പ് എല്ലാം കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.അരിയും ഉഴുന്നും നന്നായി തണുത്ത ഇരിക്കുന്നതിനാൽ അരച്ചു എടുക്കുമ്പോൾ മാവ് നന്നായി പൊങ്ങിവരും.ഇനി ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക.നന്നായി മിക്സ് ചെയ്തതിനുശേഷം ആറുമണിക്കൂർ പൊങ്ങാനായി മാറ്റിവെക്കുക.ആറു മണിക്കൂറിനു ശേഷം എടുത്തു നോക്കുമ്പോൾ മാവ് നന്നായി പൊങ്ങി ഇരിക്കുന്നത് കാണാം.ഈ ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്നുകൂടി നന്നായി മിക്സ് ചെയ്യുക.ഇഡ്ഡലിത്തട്ടിൽ അൽപം എണ്ണ തടവിയതിനുശേഷം ചൂടാക്കുക. ചൂടായ തട്ടിലേക്ക് മാവൊഴിച്ച് അടച്ചുവെച്ച് അഞ്ചു മുതൽ ഏഴ് മിനിറ്റ് വരെ വേവിക്കുക.അപ്പോൾ നമുടെ സോഫ്റ്റ് ഇഡലി റെഡി.