വീട് പണി ചെലവ് ചുരുക്കുന്നതിനായി കാലാകാലങ്ങളായി പുതിയ ടെക്നോളജികളും മെറ്റീരിയൽസും കണ്ടുപിടിക്കാറുണ്ട്. അങ്ങനെ കുറഞ്ഞ ചെലവിൽ വീടുപണിയാൻ ഉപയോഗിക്കുന്നതാണ് എഎസി ബ്ലോക്കുകൾ.ഓട്ടോ ക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്ക് എന്നാണ് ഇതിന്‍റെ പൂർണ്ണരൂപം. സാധാരണ ഭിത്തി നിർമാണത്തിന് ഉപയോഗിക്കുന്നത് പ്രധാനമായിട്ടും ചെങ്കല്ല് ചുടുകട്ട സിമന്റ് സോൾഡ് ഡോക്കുകൾ ഇന്റർലോക്ക് ബ്രിക്സ്,അല്ലെങ്കിൽ ഹുറുഡീസ് പോലുള്ള മോഡേൺ ബ്രിക്സുകൾ തുടങ്ങിയവയാണ് . ഇവർക്കിടയിലേക്ക് ആണ് ഇപ്പോൾ എ എ സി ബ്ലോക്കുകൾ കടന്നുവന്നിരിക്കുന്നത്. തെർമൽ പ്ലാന്റിന്‍റെ അവശിഷ്ടമായ ഫ്ലെയേഴ്സ് വെള്ളാരം കല്ലിന്‍റെ പൊടി ചുണ്ണാമ്പുകല്ല് സിമന്റ് കുമ്മായം തുടങ്ങിയവയെല്ലാം ചേർത്താണ് ഈ കട്ട ഉണ്ടാക്കുന്നത്.ഒരു എഎസി ബ്ലോക്കിനകത്ത് 80 ശതമാനത്തോളം എയറും 20 ശതമാനത്തോളം സോളിഡ് മാറ്ററുമാണുള്ളത്.വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഇത് കേരളത്തിൽ പ്രചാരത്തിൽ വന്നത്.ചിലവ് കുറച്ച് വീട് പണിയാൻ ഉദ്ദേശിക്കുന്ന വരും അതുപോലെതന്നെ വീടിന് മുകളിലേക്ക് അപ്സ്റ്റെയർ എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും ഒക്കെ ഉപയോഗിക്കാവുന്ന ഒന്നാണ് എഎസി ബ്ലോക്കുകൾ. എഎസി ബ്ലോക്കുകളിൽ പല ടൈപ്പ് സൈസുകളാണ് വരുന്നത്. രണ്ടിഞ്ച് നാല് ഇഞ്ച് ആറ് ഇഞ്ച് എട്ട് ഇഞ്ച് 12 ഇഞ്ച് എന്നിങ്ങനെ.ഒൻപതു ഇഞ്ചും വരുന്നുണ്ട് പക്ഷേ അതൊക്കെ അൺസൈസുകളാണ്.
സാധാരണ ചുമര് പണിയാൻ ആവശ്യമുള്ളത് എട്ടിഞ്ചിന്‍റെ കട്ടയാണ്.നാലഞ്ചിന്റെ കട്ടക്ക് ഏകദേശം 75 രൂപയാണ് വരുന്നത്. ലോഡ്ബാറിങ്ങിന് എട്ടിഞ്ച് കട്ടക്ക് ഏകദേശം 130 രൂപയാണ് വില വരുന്നത്. ബാത്റൂം പോലുള്ള ഉള്ളിലുള്ള പാർട്ടീഷൻ ചെയ്യുന്നതിനു വേണ്ടി നാല് ഇഞ്ച് കട്ട ആണ് ആവശ്യം ഉള്ളത്.എന്നാൽ റൂമുകൾ ഇട തിരിക്കുമ്പോൾ ആറ് ഇഞ്ച് കട്ട വേണം.അപ്സ്‌റ്റെയ്ർ ചെയ്യുന്നതിന് വേണ്ടി ഗം അടക്കം ഒരു കട്ടക്ക് വേണ്ടിവന്നത് 25 രൂപയാണ്.ഭാരക്കുറവ് സമയലാഭം ചൂടുകുറവ് ലേബർ കോസ്റ്റ് കുറവ് നിർമ്മാണം ചെലവ് കുറവ് തുടങ്ങിയവയൊക്കെയാണ് എഎസി ബ്ലോക്കിനെ മറ്റു ബ്രിക്സുകളിൽ നിന്നൊക്കെ വേറിട്ട് നിർത്തുന്നത്.എ എ സി ബ്ലോക്ക് ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് തേക്കേണ്ട ആവശ്യം വരുന്നില്ല.പകരം പുട്ടി അടിച്ചു കൊടുത്താൽ മാത്രം മതി.അപ്പോൾ തേക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് അത്രയും സിമന്റിന്റെയും ലേബർ കോസ്റ്റിന്റെയും പണം നമുക്ക് ലഭിക്കാൻ സാധിക്കുന്നു.
കൂടാതെ എസിസി ബ്ലോക്കുകൾ ഫയർ റെസിസ്റ്റഡ് ആണ്.നിർമ്മാണ രീതിയിലുള്ള പ്രത്യേകത കൊണ്ടാണ് ഇത് ഫയർ റെസിസ്റ്റഡ് ആകുന്നത്. ഭയങ്കരമായ ചൂടിലാണ്എ എ സി ബ്ലോക്കുകൾ നിർമ്മിക്കുന്നത്.രണ്ടിഞ്ചു മുതൽ 12 ഇഞ്ച് വരെയുള്ള തിക്നസിൽ എഎസി ബ്ലോക്കുകൾ ലഭ്യമാണ്. എട്ടിഞ്ച് വരെയുള്ള എ എ സി ബ്ലോക്കുകൾ ആണ് സാധാരണ ഉപയോഗിക്കുന്നത്.സാധാരണ പാർട്ടീഷൻ ബ്ലോക്ക് എന്ന പേരിലാണ് എഎസി ബ്ലോക്ക് ഇറങ്ങിയതെങ്കിലും ഇപ്പോൾ നേരിട്ട് പണിയാൻ പറ്റുന്ന രീതിയിലും എഎസി ബ്ലോക്കുകൾ ഇറങ്ങുന്നുണ്ട്.പാർട്ടീഷൻ ചെയ്യാൻ പറ്റുന്ന എഎസി ബ്ലോക്കും നേരിട്ട് ലോഡ് താങ്ങാൻ ശേഷിയുള്ള എഎസി ബ്ലോക്കും തമ്മിൽ വിലയിൽ നേരിയ വ്യത്യാസമുണ്ട്.