നല്ല നീളമുള്ള കറുത്ത ഇടതൂർന്ന മുടി ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഇന്ന് എല്ലാ പെൺകുട്ടികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.നമ്മൾ നിസാരമായി പറയുമെങ്കിലും മുടി കൊഴിച്ചിൽ ഒരു വലിയ പ്രശ്നം തന്നെയാണ്.ഒപ്പം താരനും. ഇതുരണ്ടും നമ്മുടെ കരുത്തുറ്റ ഇടതൂർന്ന നീളമുള്ള മുടി എന്ന സ്വപ്നത്തെ ഇല്ലാതാക്കും കരുത്തുറ്റ മുടിക്ക് നമ്മൾ ആദ്യം ചെയ്യേണ്ടത് മുടി കൊഴിച്ചിൽ തടയുക എന്നതാണ്.ഷാംപൂവിന്റെ അമിത ഉപേയാഗം താരൻ മാനസിക സംഘർഷങ്ങൾ പോഷകമില്ലാത്ത ഭക്ഷണം തുടങ്ങി ഒരുപാട് കാരണങ്ങളാണ് മുടികൊഴിച്ചിലിന്.നമ്മളെല്ലാവരും മുടികൊഴിച്ചിൽ മാറ്റാൻ ധാരാളം ഓയിലുകൾ ഉപയോഗിക്കുന്നവരാണ്. ഇന്ന് മാർക്കറ്റിൽ മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ചുവളരാനും ഒക്കെ ധാരാളം ഓയിലുകൾ ലഭ്യമാണ്.എന്നാൽ ഇതൊക്കെ നിരവധി കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളാണ്. ഇത് പുതിയ സംരക്ഷിക്കുന്നതിനെക്കാളും നശിപ്പിക്കുകയാണ് കൂടുതലും ചെയ്യുന്നത്. നല്ല ആരോഗ്യമുള്ള മുടിക്ക് എപ്പോഴും നല്ലത് പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളാണ്. പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഒരുപാട് ഉൽപ്പന്നങ്ങൾ നമ്മുടെ മുടിക്ക് ആരോഗ്യം നൽകുന്നവയാണ്. ഇവ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ ഹെയർ പാക്ക് ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.
അങ്ങനെ വരുമ്പോൾ കാശുമുടക്കി കെമിക്കലുകൾ വാങ്ങി നമ്മുടെ തലമുടി നശിപ്പിക്കേണ്ടതും ഇല്ല മുടി നല്ല ഉള്ളോടെ നീളത്തിൽ തഴച്ചു വളരാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ പാക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.മുടികൊഴിച്ചിൽ താരൻ ഇതെല്ലാം നമുക്ക് ഈ ഒരു ഹെയർ പാക്കിലൂടെ മാറ്റി എടുക്കാൻ സാധിക്കും.കഞ്ഞിവെള്ളം ഉപയോഗിച്ചാണ് ഈ ഒരു ഹെയർ പാക്ക് ഉണ്ടാക്കുന്നത്. എങ്ങനെയാണ് ഈ ഒരു ഹെയർ പാക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചെറുചൂടുള്ള ഉപ്പിടാത്ത കഞ്ഞി വെള്ളത്തിലേക്ക് കുറച്ച് ഉലുവ ഇട്ട് 24മണിക്കൂർ ഫെർമനന്റ് ആകാൻ വെക്കുക. 24 മണിക്കൂറിനുശേഷം ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് മാറ്റിവെക്കുക. ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴയുടെ ജെല്ല് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അപ്പോൾ ഹെയർ പാക്ക് റെഡി. ഇത് ഇനി കുറെ സമയം മാറ്റി വയ്ക്കാതെ ഉടനെ തന്നെ ഉപയോഗിക്കണം.
എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.ഇത് അപ്ലൈ ചെയ്യുന്നതിന് മുൻപ് തന്നെ മുടിയിൽ നല്ല രീതിയിൽ എണ്ണ തേക്കണം.ശേഷം ഇത് സ്പ്രേ ചെയ്ത് കൊടുക്കുകയോ അല്ലെങ്കിൽ തലയിൽ ഒഴിച്ച് കൊടുക്കുകയോ ചെയ്യാം.ഇത് ആഴ്ചയിൽ ഒരു മൂന്നു ദിവസം ചെയ്യുകയാണെങ്കിൽ മുടി കൊഴിച്ചിൽ താരൻ മുതലായവ ഇല്ലാതാക്കാം. ഉലുവയും കഞ്ഞിവെള്ളവും മാത്രമല്ല കറ്റാർവാഴയും മുടികൊഴിച്ചിൽ തടയാനുള്ള നല്ലൊരു മാർഗമാണ്.കറ്റാർവാഴയുടെ ജെൽ തലയിൽ അരച്ചു പുരട്ടുന്നത് മുടി വളരാൻ സഹായിക്കും.അതുപോലെ കറിവേപ്പില വെളിച്ചെണ്ണയിൽ കാച്ചി തേയ്ക്കുന്നതും തലമുടി നന്നായി വളരാനും മുടി കൊഴിച്ചിൽ കുറയാനും നല്ലതാണ്.