എല്ലാവർക്കും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ നിർബന്ധമാണ്. അത് കട്ടൻ ആയിക്കോട്ടെ പാൽ ചായ ആയിക്കോട്ടെ എന്തായാലും രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചാലേ സംതൃപ്തി വരു.ഇങ്ങനെ നമ്മുടെ എല്ലാവരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിൽ ആണ്.അതുകൊണ്ടുതന്നെ മലയാളികളുടെ ജീവിതത്തിൽ ചായക്ക് വളരെ വലിയ സ്വാധീനം തന്നെയാണുള്ളത്.വിവിധ കമ്പനികളുടെ ചായപ്പൊടികൾ മാർക്കറ്റിൽ എന്ന് ലഭ്യമാണ്.ഓരോ കമ്പനികളുടെയും ചായപ്പൊടിക്ക് ഓരോ പ്രത്യേകതകളാണ്. കടുപ്പമേറിയതും കടുപ്പം കുറഞ്ഞതും ഇങ്ങനെ പല രുചിഭേദങ്ങളിലാണ് ചായപ്പൊടികൾ നമുക്ക് ലഭിക്കുന്നത്.ഗ്രീൻ ടീ ബ്ലാക്ക് ടീ തുടങ്ങിയവയാണ് നമ്മൾ സാധാരണയായി കുടിക്കുന്നത്.എന്നാലിന്ന് ഗ്രീൻ ടീക്കാണ് കൂടുതൽ ഡിമാൻഡ്.ചെറിയ ചവർപ്പും ഉണ്ടെങ്കിലും ആരോഗ്യവശം മുൻനിർത്തി ഗ്രീൻടിക്ക് ആവശ്യക്കാരേറെയാണ്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചായപ്പൊടിയിലും ഇന്ന് മായം കലർത്തുന്നുണ്ട്.എന്നാൽ നമ്മൾ ഇത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. മണ്ണ് ലോഹത്തരികൾ കോൾടാർ പോലുള്ള ചായങ്ങൾ കലർത്തിയ ചായപ്പൊടികളാണ് ഇന്ന് മാർക്കറ്റിൽ കിട്ടുന്നത്.
അതുകൊണ്ട് എപ്പോഴും ഫ്രഷ് ചായപ്പൊടി ആണ് ആരോഗ്യത്തിന് നല്ലത്. ഫ്രഷ് ചായപ്പൊടി കിട്ടണമെങ്കിൽ ഊട്ടിയിലും മൂന്നാറിലും ഒക്കെ പോണം.അവിടെ നിന്നും നല്ല ഗുണമേന്മയുള്ള ചായപ്പൊടി നമുക്ക് വാങ്ങാൻ സാധിക്കും.കൂടാതെ നമ്മുടെ നാട്ടിലെ അപേക്ഷിച്ച് ഊട്ടിയിലെ ചായപ്പൊടിക്ക് വളരെ വില കുറവാണ്.വിലക്കുറവ് എന്ന് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും കോളിറ്റി ഇല്ലാത്ത ചായപ്പൊടി ആണെന്ന്.പക്ഷേ നമ്മുടെ നാട്ടിലേക്കാൾ വളരെ ക്വാളിറ്റിയുള്ള ചായപ്പൊടി ആണ് ഇവിടെ നിന്നും ലഭിക്കുന്നത്.പല രുചിയുള്ള ചായപ്പൊടികൾ ഇവിടെ ലഭ്യമാണ്.ഹോൾസെയിലായും അല്ലാതെയും ഒക്കെ നമുക്ക് ഇവിടെ നിന്നും ചായപ്പൊടി വാങ്ങാവുന്നതാണ്.നമ്മൾ ഇവിടെ നിന്നും കുറച്ചെ വാങ്ങുന്നുള്ളൂ എങ്കിലും നമുക്ക് ഹോൾസെയിൽ റേറ്റിൽ തന്നെയാണ് ഇവർ ചായപ്പൊടി നൽകുന്നത്. ഇവിടെ തന്നെ തേയില കൃഷി ചെയ്യുന്നത് കൊണ്ടാണ് ഇത്രയും വിലക്കുറവിൽ കിട്ടുന്നത്.ചായപ്പൊടി മാത്രമല്ല ഇവിടെ കൃഷി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും വളരെ വില കുറവാണ്.ഒരു പ്രാവശ്യം നമ്മൾ ഇവിടുത്തെ ചായപ്പൊടി ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നും.
അത്രയ്ക്ക് രുചികരമാണ് ഇവിടുത്തെ ചായപ്പൊടി.നമ്മുടെ നാട്ടിൽ ഒക്കെ അധികവും മായം കലർത്തിയ ചായപ്പൊടികളാണ് കിട്ടുന്നത്.അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള അവസരങ്ങൾ കിട്ടുമ്പോൾ കുറച്ച് അധികം ചായപ്പൊടി ഒക്കെ വാങ്ങി വെക്കണം.കൂടുതൽകാലം വീട്ടിൽ സൂക്ഷിച്ചാലും പെട്ടെന്നൊന്നും ചീത്തയാവില്ല. അതേസമയം നമ്മുടെ നാട്ടിൽ നിന്നും വാങ്ങുന്ന മായം കലർത്തിയ ചായപ്പൊടികൾ നമുക്ക് തിരിച്ചറിയാൻ സാധിക്കും.അതിനായി അല്പം ചായപ്പൊടി എടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടണം.അല്പം കഴിഞ്ഞ് നോക്കുമ്പോൾ കടലാസില്‍ മഞ്ഞ പിങ്ക് ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ചായ പൊടിയിൽ മായം കലർന്നിട്ടുണ്ടെന്ന് എന്ന് മനസ്സിലാക്കാം.