ഫർണിച്ചർ വാങ്ങാൻ ഇതിലും നല്ല അവസരം വേറെയില്ല വമ്പിച്ച വില കുറവ്

ഒരു വീട് പണിതു കഴിഞ്ഞാൽ അതിൽ ഫർണിച്ചറിനുള്ള സ്ഥാനം വളരെ വലുതാണ്.നമ്മുടെ വീടിന്‍റെ ഇന്റീരിയറിന് ചേരുന്ന ഒരു ഫർണിച്ചർ വേണം നമ്മൾ എപ്പോഴും തിരഞ്ഞെടുക്കാൻ.ഇല്ലെങ്കിൽ അത് ഒരു അഭംഗി തന്നെയായിരിക്കും.അതുപോലെ മുറിയുടെ വലിപ്പത്തിന് ആനുപാതികമായി ഉള്ള ഫർണിച്ചറുകൾ മാത്രമേ എപ്പോഴും വാങ്ങാവൂ.ഇത് മുറികൾ മനോഹരമാക്കാൻ സഹായിക്കും. ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ബഡ്ജറ്റ്, ക്വാളിറ്റി ഭംഗി ഇവയെല്ലാമാണ് ശ്രദ്ധിക്കേണ്ടത്.തടി ചൂരൽ മൾട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകൾകൊണ്ടു നിർമിച്ച ഫർണിച്ചർ ഇന്ന് വിപണിയിൽ ലഭ്യമാണ്.സാധാരണ നമുക്ക് മനസ്സിനിഷ്ടപ്പെട്ട ഫർണിച്ചറുകൾകൊക്കെ നല്ല വിലയാണ് നൽകേണ്ടി വരിക.തടിയുടെ വില തന്നെയാണ് ഫർണിച്ചറിന്‍റെ വിലയും ഇത്ര കൂടാൻ കാരണം. എന്നാൽ കേരളത്തിൽ തന്നെ ഏറ്റവും വിലക്കുറവിൽ ഫർണിച്ചർ കിട്ടുന്ന ഒരു ഷോപ്പുണ്ട്. ഒലിവിയ ഫുഡ് എന്നാണ് ഈ ഷോപ്പിന്റെ പേര്. ഏഴ് വർഷമായി ഈ സ്ഥാപനം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം കാലിക്കറ്റ് മുചുകുന്നത്താണ് ഉള്ളത്.ഈ സ്ഥാപനത്തിൽ 300ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.ബിസിനസ് എന്ന രീതിയിൽ അല്ല ചാരിറ്റി എന്ന രീതിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഇവിടെത്തന്നെ പണിത് ഉണ്ടാക്കുന്ന ഫർണിച്ചറുകൾ ആണ് ഈ ഷോപ്പിൽ വിൽക്കുന്നത്.കട്ടില്‍ അലമാര ഡൈനിങ്ങ്‌ ടേബിള്‍ സോഫ കസേര എന്നിങ്ങനെ തടികൊണ്ടുള്ള ഒട്ടുമിക്ക ഫര്‍ണിച്ചറുകളും വമ്പിച്ച വിലക്കുറവില്‍ ഇവിടെ ലഭിക്കും.ഏറ്റവും വിലക്കുറവിൽ ക്വാളിറ്റി ഫർണിച്ചർ എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചും ഇവിടെ ഫർണിച്ചർ നിർമ്മിച്ചു നൽകാറുണ്ട്.തേക്ക് മഹാഗണി കനേഡിയൻ വുഡ് പ്ലാവ് ഇരുള് അക്കേഷ്യ,തുടങ്ങിയ മരങ്ങളാണ് ഇവിടെ ഫർണിച്ചർ നിർമ്മിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നത്. കസേര കട്ടിൽ തുടങ്ങിയവയ്ക്ക് നല്ല ഓഫർ ആണ് ഈ ഷോപ്പിൽ ഉള്ളത്.അക്കേഷ്യ മരത്തിന്‍റെ തടികൊണ്ടുണ്ടാക്കിയ കസേരയ്ക്ക് 1250 മാത്രമാണ് വില വരുന്നത്. മഹാഗണിയുടെ തടികൊണ്ട് ഉണ്ടാക്കിയ ഗ്ലാസ് ടീപ്പോയ്ക്ക് 3000 രൂപയാണ് വില.പ്ലാവിന്റെ ടീപോയ്ക്ക് 8000 രൂപയും റബ്ബർ വുഡിന്റെതിന് 4500 രൂപയും ആണ് വില.പാർട്ടിക്കൽ ബോർഡിൽ വരുന്ന ബെഡ്റൂം സെറ്റിൽ ത്രീ ഡോർ അലമാര ഒരു ഡ്രസ്സിംഗ് ടേബിൾ സൈഡ് ബോക്സ് കട്ടിൽ ഇത്രയും ഐറ്റംസ് ആണ് വരുന്നത്.

23000 രൂപയാണ് ഇതിന്‍റെ വില. ബെഡ് ഇവിടെ തന്നെ ഉണ്ടാക്കുന്നതാണ്.മെഡിറ്റേറ്റഡ് ബെഡ് സ്പ്രിംഗ് ബെഡ് കൊയർ ഇവയാണ് ഇവിടെ പ്രധാനമായും വിൽക്കുന്നത്.ഇതിനൊക്കെ അഞ്ചുവർഷം റിപ്ലൈസ്മെന്റ് ഗ്യാരണ്ടി ആണ് ഉള്ളത്.ഇവരുടെ ഈസി ബെഡിന് 31000 രൂപയാണ് വില.ഈ തുക മുഴുവനായും അടക്കുകയാണെങ്കിൽ ഇതിന്റെ കൂടെ ഒരു ബെഡ് ഫ്രീയായി ലഭിക്കും.അക്കേഷ്യയിൽ ചെയ്യുന്ന ഡൈനിംഗ് ടേബിളിന് 7500 രൂപയാണ് വില. തേക്കിന്റെ തടിയുടെ ആണെങ്കിൽ 10000 രൂപയിലാണ് വില തുടങ്ങുന്നത്.അക്കേഷ്യയുടെ സോഫാ സെറ്റിന് 25000 രൂപയാണ് വില.റബ്ബർ വുഡിന്‍റെ സെറ്റിക്ക് 18500 രൂപയാണ് വില വരുന്നത്.വളരെ വിലക്കുറവിൽ നല്ല കോളിറ്റി പ്രോഡക്റ്റ് ആണ് ഷോപ്പിൽ ഉള്ളത്. എല്ലാത്തരത്തിലുള്ള ഫർണിച്ചറുകളും വളരെ വലിയ വിലക്കുറവിൽ നമുക്ക് ഇവിടെനിന്ന് പർച്ചേസ് ചെയ്യാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *