മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് കപ്പ.കപ്പ പുഴുക്ക് കപ്പ ബിരിയാണി കപ്പ കറി ഇങ്ങനെ ഒരുപാട് വിഭവങ്ങളാണ് മലയാളികളുടെ തീൻമേശയിൽ സാധാരണയായി ഉണ്ടാകുന്നത്.കപ്പ മരച്ചീനി പൂള കൊള്ളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കപ്പ കിഴങ്ങുകളിലെ രാജാവാണ്. പോഷക ഗുണങ്ങളേറെ അടങ്ങിയ കപ്പയിൽ ധാരാളമായി ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട്.കാർബോഹൈഡ്രേറ്റ്സ് വൈറ്റമിൻസ് മിനറൽസ് എന്നിവയാൽ സമ്പുഷ്ടമായ കപ്പ ശരീരം പുഷ്ടിപ്പെടുത്താൻ സഹായിക്കുന്നു.കപ്പയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയയ്ക്ക് വളരെ നല്ലതാണ്.കപ്പയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം അയണ്‍ വൈറ്റമിന്‍ കെ എന്നിവ എല്ലുകളുടെ തേയ്മാനം കുറയ്ക്കുകയും സന്ധിവാതം ഇല്ലാതാക്കുകയും ചെയ്യും.അതേസമയം കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ.കപ്പയിൽ കൊളസ്ട്രോൾ ഒട്ടും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കപ്പ പോലെതന്നെ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട.കുട്ടികൾ മുതൽ മുതിർന്നവർ വരെ മുട്ട പ്രിയരാണ്.ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ മുട്ട എല്ലാ ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
18 വൈറ്റമിനുകളും ധാതുക്കളും അനേകം സൂക്ഷ്മപോഷകങ്ങളും അടങ്ങിയ മുട്ട ഏറ്റവും മികച്ച സമീകൃതാഹാരങ്ങളിൽ ഒന്നാണ്.ശരീരത്തിന് ഏറ്റവും കൂടുതൽ പ്രോട്ടീൻ നൽകുന്ന ഒരു ആഹാരം കൂടിയാണ് മുട്ട.ആൽബുമിൻ പ്രോട്ടീൻ ആണ് മുട്ടയുടെ വെള്ളയിലുള്ളത്.മഞ്ഞക്കുരുവിൽ ആകട്ടെ പ്രോട്ടീൻ കൊളസ്ട്രോൾ ഫാറ്റ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.വിറ്റാമിനുകൾ ധാരാളമായി അടങ്ങിയ മുട്ട രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമായ ഭക്ഷണമാണ്.ഇങ്ങനെ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കപ്പയും മുട്ടയും ഒരുമിച്ച് ചേർത്തുള്ള വിഭവം ഏറെ സ്വാദിഷ്ടവും പോഷക ഗുണങ്ങളേറെ അടങ്ങിയതും ആയിരിക്കും. ഇന്ന് നമുക്ക് തട്ടുകടയിൽ കിട്ടുന്ന സ്വാദിഷ്ടമായ കപ്പയും മുട്ടയും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.ചേരുവക അപ്പ അരക്കിലോ എണ്ണ കടുക് ഒരു ടീസ്പൂൺ സവാള ഒരെണ്ണം പച്ചമുളക് ഉപ്പ് കറിവേപ്പില മുട്ട മൂന്ന് കുരുമുളകുപൊടി തയ്യാറാക്കുന്ന വിധം കപ്പ പുഴുങ്ങി വേവിച്ചെടുത്തത് ഒന്ന് ഉടച്ചു എടക്കുക.
ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. കടുക് എല്ലാം പൊട്ടി അതിനുശേഷം ചെറുതായി അരിഞ്ഞ ഒരു സവാള ചെറുതായൊന്നു വാട്ടിയെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക് ഉപ്പ് കറിവേപ്പില ഇട്ട് നന്നായി ഇളക്കുക.സവാള ചെറുതായി വെന്തതിനുശേഷം ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് അല്പം കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക.മുട്ട നന്നായി വെന്ത് വന്നതിനുശേഷം നമ്മൾ നേരത്തെ പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഇതിലേക്കിട്ട് മിക്സ് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ രുചികരമായ കപ്പയും മുട്ടയും റെഡി.