ഉള്ളുള്ള മുടിയുണ്ടാകാനും മുടി കൊഴിച്ചില്‍ മാറാനും ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി

ഇന്ന് എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് മുടിയുടെ തിക്നെസ്സ് കുറയുന്നത്.മൂന്നു കാര്യങ്ങളാണ് പ്രധാനമായും മുടിയുടെ തിക്നെസ്സ് കുറയാനുള്ള കാരണം.ഒന്ന് നമ്മുടെ ഭക്ഷണത്തിലുള്ള പോഷകക്കുറവ്. രണ്ടാമത്തെ കാരണം മുടി പൊട്ടി പോവുക.മൂന്നാമത്തെ കാരണം വൈറ്റമിൻ ഡിയുടെ കുറവാണ്.ഏറ്റവും കൂടുതൽ ആളുകൾ ഫേസ് ചെയ്യുന്ന ഒരു പ്രശ്നമാണ് പോഷകക്കുറവ്. പോഷക കുറവ് പരിഹരിക്കുന്നതിനുവേണ്ടി നമ്മുടെ ഭക്ഷണക്രമത്തിൽ ചില വിഭവങ്ങൾ പ്രത്യേകം ഉൾപ്പെടുത്തണം.മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം.ഒരു മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ആണ് കാൽസ്യം. ഒരു മനുഷ്യന്റെ ശരീരത്തിൽ ഒന്നര കിലോയിലധികം കാൽസ്യം ഉണ്ട് എന്നാണ് പറയുന്നത്. നമ്മുടെ ശരീരത്തിലെ കാൽസ്യ ത്തിന്‍റെ അളവ് കുറയുമ്പോൾ എല്ലുകളിലും പല്ലുകളിലും ഉള്ള കാൽസ്യം ശരീരം വലിച്ചെടുക്കുന്നത് കൊണ്ട് പലരും കാൽസ്യ ത്തിന്‍റെ കുറവ് അറിയുന്നില്ല.എന്നാൽ ഈ കാൽസ്യത്തിന്‍റെ കുറവ് മുടി ശ്രദ്ധിച്ചു കഴിഞ്ഞാൽ അറിയാൻ സാധിക്കും.കാൽസ്യ ത്തിന്‍റെ കുറവുമൂലം വളരെ നല്ല രീതിയിലുള്ള മുടി കൊഴിച്ചിൽ സംഭവിക്കാറുണ്ട്. ഇലക്കറികൾ അതുപോലെ എള്ള്,ഇതിലെല്ലാം ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കാൽസ്യത്തിന്‍റെ അളവ് നമുക്ക് വർദ്ധിപ്പിക്കാൻ സാധിക്കും.

കൂടാതെ നമ്മൾ എപ്പോഴും ഒരു സമീകൃത ആഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പോഷകത്തിൽ പ്രധാനമാണ് പ്രോട്ടീനും വൈറ്റമിൻ സിയുമൊക്കെ.മുടിയുടെ വളർച്ചയെ ഒക്കെ നല്ല രീതിയിൽ ബാധിക്കുന്ന ഒന്നാണ് പ്രോട്ടീൻ ഡെഫിഷ്യൻസി.പ്രോട്ടീൻ അടങ്ങിയ ഫുഡ് കളും ധാരാളം കഴിച്ചു കഴിഞ്ഞാൽ മുടിയുടെ തിക്നസ് നമുക്ക് പതുക്കെ വീണ്ടെടുക്കാൻ സാധിക്കും. അതുപോലെ രക്ത കുറവ് ഉണ്ടെങ്കിലും മുടിക്ക് ആവശ്യത്തിനുള്ള പോഷകം കിട്ടാതെ വരും. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടിയുടെ തിക്നസ് കുറയാം. അപ്പോൾ കാരണം മനസ്സിലാക്കി വേണം നമ്മൾ അതിനുള്ള സൊല്യൂഷൻ എന്താണെന്ന് കണ്ടെത്താൻ. തിക്നസ് കുറയാനുള്ള രണ്ടാമത്തെ കാരണം മുടി പൊട്ടി പോവുക എന്നതാണ്. ഇന്ന് പലരുടെയും ഒരു പ്രശ്നമാണ് മുടി പകുതിക്കു വെച്ച് പൊട്ടി പോകുന്നത്.മുടി ഡ്രൈ ആവുന്നത് കൊണ്ടാണ് ഇങ്ങനെ പൊട്ടി പോകുന്നത്. ഇങ്ങനെ മുടി ഡ്രൈ ആവാനുള്ള ഒരു കാരണം കൃത്യമായി വെള്ളം കുടിക്കുന്നില്ല എന്നതാണ്.അല്ലെങ്കിൽ മുടിയിൽ എണ്ണ തേക്കാതെ ഒരു രീതിയിലുള്ള മൊയിസ്ച്ചർയിസും ചെയ്യാതെ ഇരിക്കുന്നവർക്കും മുടി ഡ്രൈ ആവുന്നുണ്ട്.ഇങ്ങനെ മുടി പാതിക്ക് വെച്ച് പൊട്ടി പോവുമ്പോൾ തലയിൽ മുടി ഉണ്ടാവുകയും കീഴ്പ്പോട്ട് മുടിയുടെ തിക്നെസ്സ് വളരെ കുറയുകയും ചെയ്യും.ഇതാണ് രണ്ടാമത്തെ കാരണം.

മൂന്നാമത്തെ കാരണം നേരത്തെ പറഞ്ഞതുപോലെ വൈറ്റമിൻ ഡിയുടെ കുറവാണ്.കാൽസ്യം കുറവുള്ള ആളുകൾക്ക് ഓട്ടോമാറ്റിക്കലി വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാകും.നമ്മുടെ ശരീരത്തിലെ ഒരുപാട് ഫങ്ഷനുകൾക്ക് വൈറ്റമിൻ ഡി ആവശ്യമാണ്.വൈറ്റമിൻ ഡി ഭക്ഷണത്തിലൂടെ കിട്ടുക എന്നു പറയുന്നത് ശ്രമകരമായിട്ടുള്ള ഒരു കാര്യമാണ്.രാവിലെ ഒരു ഒമ്പതരയ്ക്ക് മുമ്പും വൈകിട്ട് 4 മണിക്ക് ശേഷവും ഉള്ള ഒരു ഇളംവെയിൽ കൊള്ളുക ആണെങ്കിൽ നമുക്ക് ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി കിട്ടും.മഴക്കാലം മഞ്ഞുകാലം തുടങ്ങിയ സമയങ്ങളിലാണ് വൈറ്റമിൻ ഡി ശരീരത്തിൽ കുറയുന്നത്.ഈ സമയത്ത് നല്ല രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടാവുകയും മുടി പൊട്ടി പോവുകയും ചെയ്യും.അപ്പോൾ പോഷകക്കുറവ് മുടി പൊട്ടി പോകുന്നത് വൈറ്റമിൻ ഡി യുടെ കുറവ് ഈ മൂന്നു കാരണങ്ങളാണ് പ്രധാനമായി മുടിയുടെ തിക്നെസ്സ് കുറയാനുള്ള കാരണം.

മുടിക്ക് നല്ല ഉള്ളു വരാൻ എന്ത് ചെയ്യാൻ സാധിക്കും എന്ന് നോക്കാം.വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ഓറഞ്ച് മുസംബി ഒക്കെ അരച്ച് അതിന്റെ നീര് എടുത്ത് നമ്മൾ ഉപയോഗിക്കുന്ന എണ്ണയുടെ കൂടെ മിക്സ് ചെയ്ത് തലയിൽ തേക്കാവുന്നതാണ്.ഇങ്ങനെ ആഴ്ചയിലൊരിക്കൽ ചെയ്യുന്നത് മുടി ഡ്രൈ ആവാതിരിക്കാനും അതുപോലെ മുടി സ്പിളിറ്റ് ആവാതിരിക്കാനും നല്ലതാണ്. മുല ധാരാളം വെള്ളം കുടിക്കുക.കാൽസ്യം അടങ്ങിയ ഫുഡ് ധാരാളം കഴിക്കുക.വിറ്റാമിൻ ഡി യുടെ കുറവ് പരിഹരിക്കാൻ ഇളംവെയിൽ കൊള്ളുക ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ മുടി കൊഴിച്ചിൽ മാറി നല്ല ഉള്ളുള്ള മുടി നമുക്ക് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *