പണ്ടുകാലങ്ങളിൽ അരയ്ക്കാനും മറ്റും അമ്മിക്കല്ലും ആട്ടുകല്ലും ഒക്കെയാണ് എല്ലാ വീടുകളിലും ഉണ്ടായിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ അമ്മിക്കല്ലിന്‍റെയും ആട്ടുകല്ലിന്റെയും സ്ഥാനത്ത് മിക്സി സ്ഥാനം പിടിച്ചു.മിക്സി ഇല്ലാത്ത ഒരു അടുക്കള ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീട്ടമ്മമാരുടെ ഒരു സഹായി തന്നെയാണ് മിക്സി. മിക്സി വീട്ടമ്മമാരുടെ സഹായി തന്നെയാണെങ്കിലും ചില നേരത്ത് പണി തരാറുണ്ട്. വേറെ രീതിയിൽ ഒന്നും അല്ല ഇലക്ട്രിസിറ്റി ബില്ലിന്‍റെ രീതിയിൽ. മിക്സിയുടെ ഉപയോഗം ശരിയായ രീതിയിൽ അല്ലെങ്കിൽ ഇലക്ട്രിസിറ്റി ബിൽ വരുമ്പോൾ കണ്ണ് തള്ളും.ഒരു സംശയവും വേണ്ട.നമ്മുടെ ചില അശ്രദ്ധകളാണ് ഇങ്ങനെ ബില്ലു കൂടാൻ കാരണം. മിക്സിയിൽ ഒരിക്കലും ഓവർ ലോഡ് ചെയ്യാൻ പാടില്ല മിക്സിയുടെ കപ്പാസിറ്റി അനുസരിച്ച് മാത്രമേ ഇതിൽ സാധനങ്ങൾ നിറയ്ക്കാവൂ. മിക്സിയിൽ മാത്രമല്ല ഗ്രൈൻഡറിലും ഓവർലോഡ് പാടില്ല.മിക്സിയിലും ഗ്രൈൻഡറിലും ഒക്കെ ഓവർലോഡ് ചെയ്യുന്നത് വൈദ്യുതി ചാർജ് കൂട്ടാൻ. മാത്രമല്ല അമിത ഉപകരണങ്ങളുടെ ആയുസും കുറയ്ക്കും. പെട്ടെന്ന് ജോലി തീർക്കാം എന്ന് കരുതി ചെയ്യുന്നത് നമുക്ക് ഇരട്ടി പണിയാണ് ഉണ്ടാക്കി തരുന്നത്. അതുകൊണ്ട് എപ്പോഴും മിക്സി ഗ്രൈൻഡർ മുതലായവ ഉപയോഗിക്കുമ്പോൾ എപ്പോഴും ഓവർലോഡ് ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മാത്രമല്ല മിക്‌സിയിലും ഗ്രൈൻഡറിലും അമിത വസ്തുക്കൾ ഇട്ട് അരച്ചാൽ ഇത് മോട്ടർ ഹീറ്റ് ആക്കുകയും ഉടനെ ട്രിപ്പായി പോകുന്നതിനും കാരണമാകും.മിക്സിയിൽ ഓവർലോഡ് ആണെന്ന് അറിയാൻ മിക്സി കറങ്ങുമ്പോൾ ഉള്ള ശബ്ദവ്യത്യാസം ഒന്ന് ശ്രദ്ധിച്ചാൽ മതി. ആ പരിസരത്ത് പോലും നിൽക്കാൻ പറ്റാത്ത രീതിയിൽ ഒരു അസഹ്യമായ ശബ്ദം ആയിരിക്കും ഓവർലോഡ് ആണെങ്കിൽ മിക്സി കറങ്ങുമ്പോൾ ഉണ്ടാവുക.ഇങ്ങിനെ അസഹ്യമായ ശബ്ദം കേൾക്കുമ്പോൾ തന്നെ മിക്സിയിലെ ഓവർ ലോഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ കറണ്ട് ബില്ല് വരുമ്പോൾ ഞെട്ടും.മാത്രമല്ല മിക്സി പെട്ടെന്ന് കേടാവും ചെയ്യും.പിന്നെ അമിത ഇലക്ട്രിസിറ്റി ബില്ലിന് ഒപ്പം മിക്സി നന്നാക്കാനുള്ള ചാർജ് കൂടി കീശയിൽ നിന്നും പോകും.പുതിയ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ വൈദ്യുതി ഏറ്റവും കുറച്ചു മാത്രം ഉപയോഗിക്കുന്ന ഉപകരണങ്ങൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.വളരെ പഴയ ഇലട്രിക് ഉപകരണങ്ങൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കും.
സ്റ്റാർ റേറ്റിങ്ങ് ഉള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ചെ ഉപയോഗിച്ചു.ഓവർലോഡ് മാത്രമല്ല, വൈകിട്ട് ആറു മണിക്കും രാത്രി പത്തുമണിക്ക് ഇടയിലുള്ള സമയത്തും മിക്സി ഫ്രിഡ്ജ്,അയൺ ബോക്സ് മുതലായ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ ഇത് കർണ്ട് ചാർജ് കുത്തനെ കൂടാൻ ഇടയാക്കും. അതുകൊണ്ട് ഈ സമയങ്ങളിൽ മിക്സി മുതലായ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.അതുപോലെ വൈകിട്ട് വോൾട്ടേജ് കുറവുള്ളപ്പോൾ മിക്സി പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല മിക്സി ഉപയോഗിക്കുമ്പോൾ അതിലുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. എങ്ങനെ നമുക്ക് ഇലക്ട്രിസിറ്റി ബിൽ കുറയ്ക്കാൻ സാധിക്കും.