വസ്ത്രങ്ങൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.പണ്ട് ഓണം വിഷു തുടങ്ങി വിശേഷദിവസങ്ങളിൽ മാത്രമായിരുന്നു വസ്ത്രങ്ങൾ എടുത്തു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരു ഡ്രസ്സ് എങ്കിലും നമ്മളിൽ പലരും എടുത്തിരിക്കും. സാധാരണ പെൺകുട്ടികൾക്കാണ് ഡ്രസിനോട് കൂടുതൽ താല്പര്യം. ട്രെൻഡിനനുസരിച്ച് ഓരോ മോഡൽ ഡ്രസ്സുകളും വാങ്ങി കൂട്ടിക്കൊണ്ടേയിരിക്കും. പെൺകുട്ടികൾക്കാണ് വസ്ത്രങ്ങളോട് പ്രിയം എങ്കിലും ആൺകുട്ടികളും വസ്ത്രം വാങ്ങുന്നതിൽ അത്ര മോശക്കാരൊന്നുമല്ല.അവരും ഇഷ്ടം പോലെ ഷർട്ടും ടീഷർട്ടും ഒക്കെ വാങ്ങി കൂട്ടാറുണ്ട്. ഷർട്ടുകൾ പൊതുവേ ഇന്ന് പെൺകുട്ടികളും ഉപയോഗിക്കുന്നുണ്ട്.അതുകൊണ്ട് ഇന്ന് എല്ലാ വീട്ടിലും ഷർട്ടുകൾ ധാരാളമായി കാണും. സാധാരണ നമ്മൾ ഈ പഴയ ഷർട്ടുകൾ ഒക്കെ ഒന്നെങ്കിൽ കത്തിച്ചു കളയുകയൊ ഇല്ലെങ്കിൽ തറ തുടക്കാനും മറ്റും ഒക്കെ ആണ് ഉപയോഗിക്കുന്നത്.എന്നാൽ ഇനി പഴയ ഷർട്ടുകൾ വെറുതെ കളയണ്ട. സ്റ്റിച്ചിങ് അറിയാവുന്നവർക്ക് മറ്റു പല ആവശ്യങ്ങൾക്കുമായി ഈ ഷർട്ട് പുനരുപയോഗിക്കാൻ സാധിക്കും.ഒന്നല്ല പല ആവശ്യങ്ങൾ ആണ് ഈ പഴയ ഷർട്ട് കൊണ്ട് നമുക്ക് സാധിച്ചെടുക്കാൻ പറ്റുന്നത്.ഷർട്ടിന്‍റെ പുനരുപയോഗം എങ്ങനെയാണെന്ന് നോക്കാം.നമ്മൾ ഉപയോഗിക്കാതെ മാറ്റി ഇട്ടിരിക്കുന്ന ഷർട്ട് എടുക്കുക.
ഷർട്ടിന്‍റെ സ്ലിവ് ഭാഗംവച്ച് കട്ട് ചെയ്ത് എടുക്കുക. ഇനി സ്ലിവ് കട്ട് ചെയ്ത് എടുക്കുക. സ്ലിവിന്റെ ബട്ടൻ വരുന്ന ഭാഗവും കട്ട് ചെയ്തെടുക്കുക.ഇതുപോലെ രണ്ടു സ്ലീവും കട്ട് ചെയ്ത് എടുക്കുക.ഇനി ഷോർട്ടിന്‍റെ കോളറും കട്ട് ചെയ്ത് എടുക്കുക.ബാക്കിയുള്ള ഷർട്ടിന്‍റെ ഭാഗം നമ്മുടെ കൈപ്പത്തി അടയാളത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കുക. ഇതുപോലെ അടുത്തതും കട്ട് ചെയ്ത് എടുക്കുക.അപ്പോൾ നമുക്ക് ഇതുപോലെത്തെ 4 കഷണങ്ങൾ കിട്ടും.ഈ കട്ട് ചെയ്ത് വെച്ചിരിക്കുന്നത് ഓരോ ഭാഗവും ഓരോ ഉപയോഗത്തിൽ വേണ്ടിയുള്ളതാണ്.ഇനി ഉപയോഗങ്ങൾ എന്തൊക്കെയെന്നു നോക്കാം. ആദ്യം നമ്മൾ കട്ട് ചെയ്തെടുത്ത ഷർട്ടിന്‍റെ സ്ലിവിന് താഴ്ഭാഗം ഭാഗമെടുത്ത് അതൊന്നു തിരിച്ചിടുക.ശേഷം ബട്ടൺ എല്ലാം ഇട്ടു കൊടുക്കുക.ഇതിന്‍റെ തുറന്നുകിടക്കുന്ന രണ്ടുഭാഗവും സ്റ്റിച് ചെയ്ത് എടുക്കുക.ബട്ടൺ ഒക്കെ അഴിച്ചു നല്ല വശം എടുക്കുക.ഇതുകൊണ്ട് നമുക്ക് രണ്ട് പ്രയോജനങ്ങളുണ്ട്. ഒന്നുകിൽ ഇത് പില്ലോ കവർ ആക്കാം.അല്ലെങ്കിൽ ഇതിൽ ബെഡ് ഷീറ്റൊ മറ്റ് തുണികളോ എന്തെങ്കിലും എടുത്തു വെയ്ക്കാം. ഇതാണു നമ്മുടെ ഷർട്ട് കൊണ്ടുള്ള നമ്മുടെ ഒന്നാമത്തെ ഉപയോഗം.ഇനി നമുക്ക് രണ്ടാമത്തെ ഉപയോഗം നോക്കാം. ഇതിനായി നമ്മൾ കട്ട് ചെയ്ത് വെച്ചിരിക്കുന്ന സ്ലിവാണ് എടുക്കേണ്ടതാണ്. സ്ലിവെടുത്ത് നല്ല വശം ഓപ്പൺ ചെയ്തു വെക്കുക.
സ്ലിവിന്‍റെ വിട്ടിരിക്കുന്ന ഭാഗം ഒന്ന് സ്റ്റിച് ചെയ്തു എടുക്കുക.ശേഷം ഓപ്പൺ ചെയ്തിരിക്കുന്ന മൂന്നു ഭാഗവും സ്റ്റിച് ചെയ്തു എടുക്കുക. ഇനി ഈ മുകളിലെ ഭാഗം ഒന്ന് മടക്കി അടിക്കുക. ഇനി നമ്മൾ കട്ട് ചെയ്തു വെച്ചിരിക്കുന്ന കോളർ രണ്ടായിട്ട് കട്ട് ചെയ്യുക.കട്ട് ചെയ്ത് എടുക്കുമ്പോൾ ഇത് സപ്രെയിറ്റ് ആയി പോകും അതുകൊണ്ട് ഇത് ഒന്ന് തയിച്ചെടുക്കുക.ഇങ്ങനെ കോളർ കൊണ്ട് രണ്ട് വള്ളി തയിച്ചു എടുക്കുക.ഇനി ഇത് നമ്മൾ തയിച്ചു എടുത്തിരിക്കുന്ന തുണിയുടെ തുറന്നിരിക്കുന്ന ഭാഗത്ത് സഞ്ചിയുടെ വള്ളിപോലെ രണ്ടുവശത്തും പിടിപ്പിക്കുക. ഇനി ഇത് തിരിച്ചിട്ടു നല്ല വശം എടുക്കുക.അപ്പോൾ ഷർട്ടിന്‍റെ സ്ലീവ് കൊണ്ട് ഒരു അടിപൊളി തുണിസഞ്ചി തയ്യാറായി. പ്ലാസ്റ്റിക്ക് നിരോധിച്ചിരിക്കുന്നു ഈ സമയത്ത് വളരെ ഉപയോഗപ്രദമായ ഒരു കാര്യമാണിത്.എല്ലാവർക്കും ചെയ്തു എടുക്കാവുന്നതെ ഉള്ളു. ഇനി സ്ലിവിന്‍റെ താഴ്ഭാഗത്തെ രണ്ട് പീസ് എടുത്ത് ഒന്നിന് മുകളിൽ ഒന്ന് വെച്ച് ഒരു ഭാഗം ഒന്ന് സ്റ്റിച് ചെയ്തു കൊടുക്കുക.ഇനി അതൊന്നു പതിച്ചു അടിച്ചു കൊടുക്കുക.ഇനി ഇതിന്‍റെ ഉൾവശം എടുത്തു പകുതി മടക്കി രണ്ട് സൈഡും ഒന്നു സ്റ്റിച് ചെയ്തു കൊടുക്കുക. അപ്പൊ നമുക്ക് ഒരു ചെറിയ പേഴ്സ് പോലെ കിട്ടും.
ഇതാണ് മൂന്നാമത്തെ ഉപയോഗം. ഇനി ഷർട്ടിന്‍റെ കോളർ ഭാഗം ആണ് ഉള്ളത്.ഇത് അയൺ ബോക്സ്, ചാർജർ തുടങ്ങിയവയുടെ ഒക്കെ വയറുകൾ ഹോൾഡ് ചെയ്ത് വെക്കാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് വയർ ചുരുട്ടിയെടുത്ത് ഈ കോളർ വയറിൽ റൗണ്ട് ചെയ്തെടുത്ത് ബട്ടൺസ് ഇട്ടു വെയ്ക്കാവുന്നതാണ്.കോളർ ഭാഗത്തുള്ള ഷർട്ടിന്‍റെ ബട്ടൺ എടുത്ത് ചെറിയൊരു വെട്ട് കഷണത്തിൽ വെച്ച് ബട്ടന്‍റെ ഷേപ്പിൽ ആക്കിയെടുത്ത് കെട്ടി എടുക്കുക. ഇതു നമുക്ക് ഡ്രസ്സ് ഒക്കെ തയിക്കുമ്പോൾ ഷോ ബട്ടൺ ആയിട്ട് ഉപയോഗിക്കാം. ഇനി പറയാൻ പോകുന്നത് ഷർട്ട് കൊണ്ടുള്ള അവസാനത്തെ ഉപയോഗമാണ്.ഇതിനായി നമ്മുടെ കൈയിൽ അടയാളത്തിൽ നമ്മൾ വെട്ടിയെടുത്ത കഷ്ണമാണ് ആവശ്യമായിട്ടുള്ളത്.ഇതുകൊണ്ട് നമ്മൾ ഒരു ഗ്ലൗസ് ആണ് തയിക്കുന്നത്. ഇതിനായി സ്പോഞ്ചു പോലത്തെ ഒരു ഫോം എടുക്കുക.
ശേഷം നമ്മൾ നേരത്തെ വെട്ടി വെച്ചിരിക്കുന്നു തുണിയുടെ ഷേപ്പിൽ ഒന്ന് വെട്ടിയെടുക്കുക.ആ ഫോമിന്‍റെ മുകളിൽ തുണിയുടെ നല്ല വശം വച്ച് മുഴുവനായും ഒന്ന് സ്റ്റിച്ച് ചെയ്തു കൊടുക്കുക.ഇങ്ങനെ രണ്ടും തയിച്ചു കൊടുക്കുക.ഇനി രണ്ടു പീസിന്റെയും നല്ല വശങ്ങൾ ഒരുമിച്ചു വെച്ച് വീണ്ടും ഒന്ന് സ്റ്റിച് ചെയ്തു കൊടുക്കുക.നല്ല വശം എടുത്ത് അറ്റ ഭാഗം ഒന്ന് സ്റ്റിച് ചെയ്തു കൊടുക്കുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഗ്ലൗസ് റെഡി. ഇങ്ങനെ നമ്മൾ വെറുതെ പാഴാക്കി കളയുന്ന പഴയ ഷർട്ടുകൾ കൊണ്ട് ഇത്രയും ഉപയോഗപ്രദമായ സാധനങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അപ്പോൾ ഇനി ആരും പഴയ ഷർട്ട് വെറുതെ കളയണ്ട.ഇതൊക്കെ ഒന്ന് ചെയ്തു നോക്കൂ.