കാര്യമായ മാറ്റങ്ങളോടെ സജിത ബേട്ടി ദിലീപിന്‍റെ അന്നത്തെ ഭാഗ്യ നായിക

ഒരുകാലത്ത് മലയാല്‍കളികളുടെ പ്രിയപ്പെട്ട താരമായിരുന്നു സജിത ബേട്ടി മലയാള സിനിമയിലെ തന്നെ മുതിര്‍ന്ന താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞ ഈ താരം നടന്‍ ദിലീപിന്‍റെ ഭാഗ്യ നായിക എന്നാണു പലരും അക്കാലത്ത് പറഞ്ഞിരുന്നത്. നടന്‍ ദിലീപിന്‍റെ കൂടെ സജിത ബേട്ടി അഭിനയിച്ചാല്‍ പടം ഹിറ്റാകുമെന്ന് ഉറപ്പാണ് മലയാള സിനിമയില്‍ തന്നെ എല്ലാ താരങ്ങളും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ശേഷം സജിത ബേട്ടിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ താരം സിനിമയില്‍ നിന്നും വിട്ടുനിന്നു വിവാഹ തിരക്കുകള്‍ കഴിയുമ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും ആരാധകരെ ന ഇരഷപ്പെടുത്തി സജിത ബേട്ടി കുടുംബവുമായി കഴിയാന്‍ തുടങ്ങി എന്നാല്‍ തനിക്കു ഒരു കുഞ്ഞുണ്ടായ ശേഷം വീണ്ടും സിനിമയില്‍ വരുമെന്ന വാര്‍ത്ത വന്നു.

ഡെലിവറി കഴിഞ്ഞാല്‍ സിനിമയിലും സീരിയലുകളിലും താരത്തെ കാണാന്‍ കഴിയുമെന്നായിരുന്നു വാര്‍ത്ത എന്നാല്‍ ആ വാര്‍ത്തയും മറ്റുള്ളവരെ നിരാശപ്പെടുത്തി. ഇപ്പോള്‍ താരം കഴിയുന്നത്‌ വയനാട്ടിലാണ് ഒരു മകളുണ്ട് കുടുംബവുമായി ജീവിക്കുകയാണ് മലയാള സിനിമയുടെ നായിക. നടി മലയാള സിനിമയില്‍ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നായികയായും മറ്റു ചെറിയ വേഷങ്ങളിലും സജിത ബേട്ടി തിളങ്ങി. തനിക്കു ലഭിക്കുന്ന ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടി അന്ന് തിളങ്ങിയ നടിമാരില്‍ ഒരാളായിരുന്നു. മലയാള സിനിമ നായികമാര്‍ എന്നു പറയുമ്പോള്‍ അതില്‍ സജിത ബേട്ടിയുടെ പേര് മുന്നില്‍ തന്നെ കാണുമായിരുന്നു.

ഏറ്റവും ഒടുവില്‍ താരത്തെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്ത ഇങ്ങനെയാണ് മേക്കപ്പ് ഇടാറില്ല എപ്പോഴും ധരിക്കുന്ന വേഷം പര്‍ദ്ദയാണ് കുടുംബം എന്ന ചിന്ത മാത്രമേ ഈ നായികയ്ക്കുള്ളൂ. വെള്ളിത്തിരയില്‍ നിരവധി താരങ്ങള്‍ ഇങ്ങനെ സിനിമ വിട്ടു പോയിട്ടുണ്ട് എങ്കിലും വിവാഹ ശേഷം ഒട്ടും വാര്‍ത്തകളില്‍ ഇടം നേടാത്ത രു നായിക തന്നെയാണ് സജിത ബേട്ടി. ഈ തരാം സിനിമയില്‍ ഇല്ലെങ്കിലും ഇവരെ ഓര്‍ക്കുന്ന നിരവധി സിനിമ പ്രേമികളുണ്ട് കാരണം അക്കാലത്തു ഈ നായിക ചെയ്ത എല്ലാ കഥാപാത്രങ്ങളും സിനിമ കാണുന്നവരുടെ മനസ്സില്‍ ഇടം നേടുന്നതായിരുന്നു. എന്തായാലും ഇനിയും സിനിമയില്‍ വരുമെന്ന പ്രതീക്ഷിയില്ലെന്നു ആരാധകര്‍ തന്നെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *