ജിമ്മിൽ പോകാതെ വയര്‍ കുറയ്ക്കാം ഇത് ശീലമാക്കൂ നല്ല ഫലം ലഭിച്ചു

ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ. വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് കുടവയറിന് കാരണം.കുടവയർ കാരണം ഒരുപാട് ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണിത്.കുടവയർ കുറയ്ക്കാൻ നമ്മൾ ഒരുപാട് മാർഗ്ഗങ്ങൾ തേടാറുണ്ട്. കുടവയർ കുറയ്ക്കാനായി രാവിലെ ഓടാൻ പോവുകയും എക്സസൈസ് ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്.എന്നാൽ കുടവയർ കുറയ്ക്കാൻ നല്ലത് എപ്പോഴും ഡയറ്റ് പ്ലാൻസ് ആണ്. കൃത്യമായ ഒരു ഡയറ്റ് പ്ലാൻ ഉണ്ടെങ്കിൽ കുടവയർ പെട്ടെന്ന് ഇല്ലാതാക്കാം. ഇങ്ങനെ കുടവയർ കുറയ്ക്കാൻ ഉള്ള ഒരു ഡയറ്റ് പ്ലാൻ എന്താണെന്നു നോക്കാം.രാവിലെ വ്യായാമം ഒക്കെ ചെയ്ത് ഫ്രഷായി വന്നതിനുശേഷം ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുക.എങ്ങനെയാണ് ഈ നെല്ലിക്ക ജ്യൂസ് ഉണ്ടാക്കുന്നതെന്ന് നോക്കാം.നെല്ലിക്ക തേങ്ങ കറിവേപ്പില ഇവ മൂനും അല്പം വെള്ളവും കൂടി ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കുക.ശേഷം അരിച്ചെടുക്കുക.ഇനി ഇതിലേക്ക് അല്പം ഇന്തുപ്പ്‌ കൂടി ചേർക്കണം.ഇതാണ് രാവിലെ കുടിക്കേണ്ടത്.ഇത് വളരെ സാവധാനം വേണം കുടിക്കാൻ.നമ്മൾ എത്രത്തോളം സാവധാനം കുടിക്കുന്നുവോ അത്രത്തോളമായിരിക്കും നമ്മുടെ ശരീരത്തിലുണ്ടാവുന്ന ചേഞ്ച്.അതുകൊണ്ട് ഒരു 15 മിനിറ്റ് എടുത്ത് വേണം കുടിക്കാൻ.

അതിനുശേഷം നമ്മൾ ബ്രേക്ക് ഫാസ്റ്റിനു പകരം എബിസി സ്മൂത്തി കഴിക്കുക.ഇത് ഒരിക്കലും ജ്യൂസ് ആയിട്ട് കഴിക്കരുത്.പച്ചയായിട്ടും കഴിക്കാൻ പാടില്ല.സ്മൂത്തി ആയിട്ട് വേണം കഴിക്കാൻ. അപ്പോഴാണ് നമ്മുടെ രക്തം ശുദ്ധി ആകുന്നത്. ബ്രേക്ഫാസ്റ്റ് ശേഷം വിശക്കുന്നുണ്ടെങ്കിൽ ഫ്രൂട്ട്സ് കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. ഗ്രീൻ ടീ ഇഷ്ടമുള്ളവർക്ക് ഗ്രീൻ ടീ കുടിക്കാവുന്നതാണ്. ഉച്ചയ്ക്ക് ചോറിന് പകരം ഗോതമ്പിന്‍റെ ചോറു വേണം കഴിക്കാൻ.അതിന്‍റെ കൂടെ ഒരു വെജിറ്റബിൾ കറിയും പിന്നെ എല്ലാവിധ വെജിറ്റബിൾസും കൂടി ചേർത്ത് ഒരു കുറുമയും കഴിക്കാം.കുറുമ ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഒരിക്കലും മുളകുപൊടി ഇടാതിരിക്കുക.എരുവിന് ഒന്നോ രണ്ടോ പച്ചമുളകു മാത്രം ചേർക്കുക. വൈകുന്നേരം ഒരു നല്ല ഗ്രീൻ കുടിക്കാവുന്നതാണ്. രാത്രിയിലെ ഫുഡ് എപ്പോഴും ആറുമണി അല്ലെങ്കില്‍ 7 മണിക്ക് മുമ്പായി തന്നെ കഴിക്കുക. അതിനുശേഷം കഴിച്ചാൽ നമ്മൾ ഈ ഡയറ്റ് ചെയ്യുന്നതിന് യാതൊരുവിധ പ്രയോജനവും ഇല്ലാതെയാകും. ഒരു ക്യാരറ്റും ഒരു കുക്കുമ്പറും ആണ് രാത്രിയിലെ ഭക്ഷണമായി വൈകുന്നേരം 7 മണിക്ക് മുമ്പായി കഴിക്കേണ്ടത്.ഇതാണ് മൂന്നാമത്തെ ദിവസത്തെ ഡയറ്റ് പ്ലാൻ. കുടവയർ പോലെതന്നെ ഇന്ന് എല്ലാവരുടെയും പ്രശ്നമാണ് അമിത കൈവണ്ണം. ഇത് കുറയ്ക്കാൻ ഒരു അടിപൊളി എക്സസൈസ് ഉണ്ട്. തുടർച്ചയായി 7 ദിവസം ഫോളോ ചെയ്യുകയാണെങ്കിൽ തീർച്ചയായും നമ്മുടെ കൈവണ്ണം കുറഞ്ഞിരിക്കും. ഇത് ഒരു മൂന്ന് സെറ്റ് ചെയ്യണം.ചെയ്യുമ്പോൾ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകും എങ്കിലും ഫലം അച്ചട്ടാണ്.

എങ്ങനെയാണ് എക്സസൈസ് ചെയ്യുന്നതെന്ന് നോക്കാം.രണ്ട് കൈയും സ്ട്രെയിറ്റ് ആക്കി വെച്ചതിനു ശേഷം ക്രോസ് ചെയ്യുക.ഇങ്ങനെ 20 പ്രാവശ്യം ചെയ്യണം. അതിനുശേഷം ഷോൾഡർ ഒന്ന് താഴ്ത്തി കൈ തളർത്തി ഇട്ടതിനുശേഷം മുകളിലേയ്ക്കും താഴേയ്ക്കും ആക്കുക. ഇങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യുക.അതിനുശേഷം കൈ സ്ട്രൈറ്റ് ആയി വെച്ചതിനുശേഷം കൈ പുറകിലോട്ടും മുമ്പിലോട്ടും ആക്കുക.ഇതും ഒരു 20 പ്രാവശ്യം ചെയ്യുക. ഇനി കൂപ്പുകൈയോടെ നിന്ന് കൈ മുകളിലേക്ക് ആക്കി മുതുകിൽ തൊടുക. ഇതും ഒരു 20 പ്രാവശ്യം ചെയ്യുക. ഇനി കൈ സ്ട്രൈറ്റ് ആയിട്ട് വെച്ചതിനുശേഷം ഇരു സൈഡിലേക്കും ആക്കുക.ഇങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യുക. ഈയൊരു എക്സസൈസ് ബ്രെസ്റ്റിന് ഷേപ്പ് കിട്ടുന്നതിനുവേണ്ടിയും ഉപകരിക്കും.ഒരു ദിവസം ഈ നാല് സെറ്റ് എക്സസൈസ് ചെയ്താൽ നാല് ദിവസം കൊണ്ട് നല്ല റിസൾട്ട് നമുക്ക് ലഭിക്കും.എക്സസൈസ് ചെയ്യുമ്പോൾ എപ്പോഴും നല്ല റിലാക്സ് ആയിട്ട് വേണം ചെയ്യാൻ.അപ്പോൾ കുടവയർ കുറയ്ക്കാനും കൈവണ്ണം കുറയ്ക്കാനും ഇതൊക്കെ ഒന്നു പരീക്ഷിച്ചു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *