എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴവർഗമാണ് ഓറഞ്ച്.ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഓറഞ്ച് കാൽസ്യത്തിന്റെയും വിറ്റാമിൻ സിയുടെയും കലവറയാണ്.കാൽസ്യവും വൈറ്റമിൻ സിയും കൂടാത സോഡിയം മഗ്നീഷ്യം സള്‍ഫര്‍ കോപ്പര്‍ ക്ലോറിന്‍ ഫോസ്ഫറസ് എന്നിവയും ജീവകം എബി മുതലായവയും ഓറഞ്ചില്‍ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്.രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് നല്ലതാണ്. ചർമ്മത്തിന്റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.ഓറഞ്ചിന്റെ അല്ലിക്ക് മാത്രമല്ല തൊലിക്കും ഉണ്ട് ഒരുപാട് ഗുണങ്ങളും ഉപയോഗങ്ങളും. എന്നാൽ നമ്മൾ ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ ഓറഞ്ച് തൊലി പൊതുവെ വലിച്ചെറിയുകയാണ് പതിവ്. ഈ ഗുണങ്ങളും ഉപയോഗങ്ങളും ഒന്നുമറിയാതെ നമ്മൾ ഇപ്രകാരം ചെയ്യുന്നത്. ഓറഞ്ച് തൊലിയിലും വിറ്റാമിൻ സി യും ഫൈബർ പോളിഫെനോൾസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ചർമസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ തുടങ്ങി കൊളസ്ട്രോളും തടിയും കുറക്കാന്‍ വരെ ഓറഞ്ച് തൊലി ഉപയോഗിക്കാം.കൂടാതെ വയറ്റിലെ വിവിധ അസ്വസ്ഥകള്‍ക്കും ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഓറഞ്ച് തൊലി.
ചർമസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും മാത്രമല്ല ഭക്ഷണത്തിന്റെ സ്വാദു വർധിപ്പിക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്.ഓറഞ്ച് തൊലി ചേർത്തുകഴിഞ്ഞാൽ ഓറഞ്ചിന്റെ എസൻസ് ആഹാരത്തിൽ ലഭിക്കും. ഇങ്ങനെ ഒരുപാട് ഗുണങ്ങളും ഉപയോഗങ്ങളും ആണ് നമ്മൾ വലിച്ചെറിയുന്ന ഓറഞ്ച് തൊലിയിൽ ഒളിഞ്ഞിരിക്കുന്നത്.ഇതൊന്നും കൂടാതെ മറ്റൊരു ഉപയോഗം കൂടി ഉണ്ട് ഈ ഓറഞ്ച് തൊലി കൊണ്ട്. ഓറഞ്ച് തൊലി കൊണ്ടുള്ള ആ ഉപയോഗമാണ് ഇവിടെ പറയാൻ പോകുന്നത്. വേറൊന്നുമല്ല ഫ്ലോർ ക്ലീനിങ് ലിക്വിഡ്.ഇത് ഉപയോഗിച്ച് തറ തുടച്ചു കഴിഞ്ഞാൽ നമ്മുടെ വീടിനുള്ളിൽ നല്ലൊരു റിഫ്രഷ് എയർ കിട്ടുകയും ചെയ്യും.അതിനായി ഓറഞ്ച് തൊലി നന്നായി അരച്ചെടുക്കുക.ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ ഓറഞ്ച് തൊലി മുങ്ങിക്കിടക്കുന്ന അളവിൽ സിന്തറ്റിക് വിനാഗിരി ഇതിലേക്ക് ഒഴിക്കുക.
ഇത് ഒരു ദിവസം മുഴുവനായി മൂടിവെക്കുക.ഒരു ദിവസത്തിനു ശേഷം എടുത്തു നോക്കുമ്പോൾ നമ്മുടെ ഓറഞ്ച് തൊലി വിനാഗിരിയുമായി ചേർന്ന് നല്ല സോഫ്റ്റായിരിക്കുന്നത് കാണാം. ഇനി ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഇതിന്റെ ജ്യൂസ് മാത്രം നമുക്ക് എടുക്കാം.ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതാണ് നമ്മുടെ ഫ്ലോർ ക്ലീനിങ് ലിക്വിഡ്.നമ്മൾ തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് രണ്ടോ മൂന്നോ സ്പൂൺ ചേർക്കുകയാണെങ്കിൽ തറയ്ക്ക് നല്ല ഫ്രഷ് ആൻഡ് ക്ലീൻ ആവുകയും നമ്മുടെ മുറികളിൽ ഒക്കെ നല്ലൊരു റിഫ്രഷ് എയർ നിൽക്കുകയും ചെയ്യും.കടയിൽ നിന്നും വാങ്ങുന്ന സോഷ്യൽ നിങ്ങളെക്കാളും എന്തുകൊണ്ടും നല്ലതാണ് ഈ നാച്ചുറൽ ആയ ഫ്ലോർ ക്ലീനിങ് ലിക്വിഡ്.അപ്പോൾ ഇനി ഓറഞ്ച് തൊലി ആരും വെറുതെ കളയണ്ട.