മിക്ക കറികളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മഞ്ഞപ്പൊടി.നിരവധി ഔഷധഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ.കുര്‍കുമിന്‍ എന്ന ഘടകമാണ് മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. വിഷഹാരി എന്നാണ് പൊതുവിൽ മഞ്ഞളിനെ പറയാറ്.പച്ചക്കറികളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ ഇല്ലാതാക്കാനാണ് കറികളിൽ മഞ്ഞൾ ചേർക്കുന്നത്.അതുപോലെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുവാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍.ശരീരത്തില്‍ ഉള്ള അനാവശ്യ കൊഴുപ്പുകളെ ഇല്ലാതാക്കുന്നതിനും മഞ്ഞൾ സഹായിക്കുന്നുണ്ട്.ഇളം ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ട് വെറുംവയറ്റിൽ അതിരാവിലെ കുടിക്കുന്നത് കൊളസ്ട്രോൾ ദഹനം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും മഞ്ഞൾ സഹായിക്കും.അതുപോലെ മുറിവുകളിലും മറ്റും അണുബാധ തടയാനും അവ ഉണങ്ങാനും മഞ്ഞൾ വളരെയധികം നല്ലതാണ്.കാരണം പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ ഉത്തമമാണ്. നിങ്ങൾ അരച്ച് മുഖത്ത് തേക്കുന്നത് കറുത്ത പാടുകൾ മാറ്റി മുഖകാന്തി വർദ്ധിപ്പിക്കും.
പണ്ടുകാലങ്ങളിൽ വീടുകളിൽ മഞ്ഞൾ ഉണക്കിപ്പൊടിച്ചാണ് ഉപയോഗിച്ചിരുന്നത്.എന്നാൽ ഇന്ന് കടകളിൽ നിന്നും ആണ് മഞ്ഞൾപൊടി നമ്മളെല്ലാവരും തന്നെ വാങ്ങുന്നത്.എന്നാൽ നിരവധി മായങ്ങൾ ചേർത്ത മഞ്ഞൾപ്പൊടി ആണ് കടകളിൽ നിന്നും മറ്റും ലഭിക്കുന്നത്.മഞ്ഞൾപ്പൊടിയിൽ ചേർത്തിരിക്കുന്ന മായം നമുക്ക് തിരിച്ചറിയാൻ സാധിക്കും. അതിനായിപച്ചവെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കി അല്പനേരം വച്ചിരുന്നാൽ മതി. ശുദ്ധമായ മഞ്ഞൾ ആണെങ്കിൽ ഇളം മഞ്ഞനിറവും മായം ചേർന്നവയുടേത് കടും നിറവുമായിരിക്കും. ഇങ്ങനെ നിറവ്യത്യാസത്തിലൂടെ മഞ്ഞ പൊടിയിൽ ചേർത്തിരിക്കുന്ന മായം നമുക്ക് തിരിച്ചറിയാൻ സാധിക്കും.ഇത്തരം മായങ്ങൾ കലർന്ന മഞ്ഞപ്പൊടി ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്.അതുകൊണ്ട് വീട്ടിൽ തന്നെ സ്വയം മഞ്ഞൾപൊടി ഉണ്ടാക്കി ഉപയോഗിക്കുന്ന താണ് എന്തുകൊണ്ടും നല്ലത്.
എങ്ങനെയാണ് വീട്ടിൽ മഞ്ഞൾ പൊടി ഉണ്ടാക്കുന്നത് നോക്കാം.ഇതിനായി വീട്ടിൽ നട്ട് വളർത്തിയ മഞ്ഞൾ പീസ് ആയി അടർത്തിയെടുത്ത് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.ഇനി ഇത് നന്നായി മൂടി വെച്ചു പുഴുങ്ങിയെടുക്കുക.ശേഷം ഇത് ചെറുതായി അരിഞ്ഞ് ഉണക്കിയെടുക്കുക. അരിയുമ്പോൾ എപ്പോഴും കനംകുറച്ച് അറിയാൻ ശ്രദ്ധിക്കുക.ശേഷം നമുക്കിത് മിക്സിയുടെ ജാറിലിട്ടോ മില്ലിൽ കൊണ്ടു പോയോ പൊടിച്ച എടുക്കാവുന്നതാണ്.അതേസമയം നന്നായി കഴുകി തൊലി നീക്കം ചെയ്തതിനു ശേഷം ചെറുതായി അരിഞ്ഞെടുത്ത് നല്ല വെയിലില്‍ ഉണക്കിയെടുത്ത് പൊടിച്ച എടുക്കാവുന്നതുമാണ്.എങ്ങനെ നമുക്ക് ശുദ്ധമായ മഞ്ഞൾപൊടി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.