കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. ഒരുപാട് വെറൈറ്റി ഫ്ലെവറിൽ ഇന്ന് കേക്കുകൾ നമുക്ക് ലഭ്യമാണ്.പണ്ടൊക്കെ ബേക്കറികളിൽ നിന്നുമായിരുന്നു കേക്കുകൾ വാങ്ങിയിരുന്നതെങ്കിൽ ഇന്ന് ഹോംമേഡ് കേക്കുകൾ ആണ് കൂടുതലും. ഇന്ന് എല്ലാവരും തന്നെ വീടുകളിൽ കേക്ക് ഉണ്ടാക്കാറുണ്ട്. അതും പലതരം വെറൈറ്റി കേക്കുകൾ.ഇന്ന് നമുക്ക് അതുപോലെ ഒരു വെറൈറ്റി കേക്ക് ഉണ്ടാക്കി നോക്കാം. വേറൊന്നും കൊണ്ടല്ല ബീറ്റ്റൂട്ട് കൊണ്ടൊരു കേക്ക്.സാധാരണ ബീറ്റ്റൂട്ട് കറി വെക്കാനും അച്ചാർ ഇടാനും ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കിലും ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി ബീറ്റ്റൂട്ട് കൊണ്ട് കേക്കാണ് ഉണ്ടാക്കാൻ പോകുന്നത്.ബീറ്റ്റൂട്ട് കൊണ്ട് കാണാൻ നല്ല ഭംഗിയുള്ള കഴിക്കാൻ നല്ല രുചിയുള്ള നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് ഉണ്ടാക്കാം.
ചേരുവകൾ ബീറ്റ്റൂട്ട് രണ്ട് കോഴിമുട്ട മൂന്നു പഞ്ചസാര അരക്കപ്പ് സൺ ഫ്ലവർ ഓയിൽ ഒരു കപ്പ് ഗോതമ്പുപൊടി ഒന്നരക്കപ്പ് ഉപ്പ് ഒരു നുള്ള് ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ വിനാഗിരി ഒരു സ്പൂൺ തയ്യാറാക്കുന്ന വിധം ബീറ്റ്റൂട്ട് തൊലിയെല്ലാം കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇനി ഇതിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിക്കുക.ഇനി ഇതിലേക്ക് പഞ്ചസാരയും സൺഫ്ലവർ ഓയിലും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.ഇനി ഇത് അരിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക.ഇനി ഇതിലേക്ക് ഗോതമ്പുപൊടി ഉപ്പ് ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് വിനാഗിരി കൂടി ചേർത്ത് മിക്സ് ചെയ്യുക.കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രം എടുത്ത് അതിൽ അൽപം എണ്ണയോ ബട്ടറോ തേച്ചു കൊടുക്കുക.ഇതിലേക്ക് ഒരു ബട്ടർ പേപ്പർ വച്ചതിനുശേഷം നമ്മൾ റെഡിയാക്കി വച്ചിരിക്കുന്ന കേക്കിന്‍റെ ബാറ്റ് ഒഴിച്ചു കൊടുക്കുക.ഒരു ഇടിയപ്പ പാത്രമോ മറ്റും മീഡിയ ഫ്ലെയിമിൽ ഇട്ട് അഞ്ചുമിനിറ്റ് ചൂടാക്കുക. ഇതിലേക്ക് ഒരു സ്റ്റീൽ പാത്രം കമഴ്ത്തിവച്ചു നമ്മൾ കേക്കിന്‍റെ ബാറ്റർ ഒഴിച്ച് പാത്രം ഇറക്കി വെക്കുക.ശേഷം 10 മിനിറ്റ് ലോ ഫ്ലെയിമിലും 30 മിനിറ്റ് മീഡിയം ഫ്ലെയിമിലും വെച്ചു ബേക്ക് ചെയ്യുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.അപ്പോൾ നമ്മുടെ സോഫ്റ്റും ടേസ്റ്റിയും ആയിട്ടുള്ള ബീറ്റ്റൂട്ട് കേക്ക് റെഡി.