ഇന്ന് എല്ലാവരും തന്നെ പച്ചക്കറികൾക്കും അതുപോലെതന്നെ ചെടികൾക്കും രാസവളങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് ചെടികൾ പെട്ടെന്ന് വളരുകയും പൂക്കുകയും കായ്ക്കുകയും ഒക്കെ ചെയ്യുമെങ്കിലും പച്ചക്കറികൾക്ക് പൊതുവേ ജൈവവളങ്ങളാണ് നല്ലത്.കാരണം രാസവളങ്ങൾ ഉപയോഗിക്കുന്ന പച്ചക്കറികൾ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തന്നെ.മാത്രമല്ല ചെടികളുടെയും മണ്ണിന്‍റെയും ആരോഗ്യത്തിന് ജൈവവളങ്ങളാണ് ഉത്തമം.പണ്ടു കാലങ്ങളിൽ പച്ചില വളം കോഴി കാഷ്ടം തുടങ്ങിയ ജൈവവളങ്ങളാണ് എല്ലാവരും തന്നെ ഉപയോഗിച്ചിരുന്ന പോന്നിരുന്നത്.എന്നാൽ ഇന്ന് ഈ ജൈവവളങ്ങൾ ഒന്നും തന്നെ ആരും ഉപയോഗിക്കാറില്ല. കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് ഇതിനു പ്രധാന കാരണം. അതേസമയം ഒട്ടും സമയം കളയാതെ തന്നെ ഇന്ന് എല്ലാവർക്കും അവരവരുടെ വീടുകളിൽ തന്നെ ജൈവവളങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ.
അടുക്കള മാലിന്യങ്ങൾ തന്നെ നല്ല ഒരു ജൈവവളമാണ്.ഇത് വേണ്ട രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് നല്ല ഒരു ജൈവവളം ഉണ്ടാക്കിയെടുക്കാം.നാട്ടിൻപുറങ്ങളിൽ മാത്രമല്ല സിറ്റിയിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ഇത് ചെയ്യാവുന്നതേയുള്ളൂ. ഒരുപാട് പൈസ ചെലവാക്കി രാസവളങ്ങൾ വാങ്ങുന്നതിനേക്കാളും ഒട്ടും ചെലവില്ലാതെ നമ്മുടെ അടുക്കള മാലിന്യം ഉപയോഗിച്ച് വീട്ടിൽ നിർമ്മിക്കാവുന്ന ഒരു അടിപൊളി ജൈവ വളം പരിചയപ്പെടാം.ഇതിനായി ഉള്ളി തോട് മുട്ടത്തോട് ചായ പിണ്ടി പഴ തൊലി തുടങ്ങിയ അടുക്കള മാലിന്യമാണ് വേണ്ടത്.ഈ മാലിന്യങ്ങൾ എല്ലാം തന്നെ നമ്മുടെ അടുക്കളയിൽ സ്ഥിരം ഉണ്ടാക്കുന്നവയുമാണ്.സാധാരണ എല്ലാവരുടെയും ഒരു പ്രശ്നമാണ് ജൈവ വളങ്ങൾ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ ദുർഗന്ധം.
എന്നാൽ ഈ ജൈവ വളം വെറും രണ്ട് മിനിറ്റുകൊണ്ട് ഒട്ടും ദുർഗന്ധം ഇല്ലാതെ നമുക്ക് ഉണ്ടാക്കിയെടുക്കാം.ഇതിനായി പഴത്തൊലി ചെറിയ കഷണങ്ങളായി മുറിക്കണം. അതുപോലെ മുട്ടയുടെ തോട് കൈ ഉപയോഗിച്ചു നന്നായി പൊടിച്ചെടുക്കണം.ഇനി പഴത്തൊലിയും മുട്ടത്തോടും ഉള്ളി തോടും ചായപ്പിണ്ടിയും മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി ഒന്ന് അടിച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി ഒരു ലിറ്റർ വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.ഇനി ഇത് ചെടികളുടെയും പച്ചക്കറികളുടേയും ഒക്കെ കടക്കൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.