സോഫയും കട്ടിലും വന്‍ വിലക്കുറവില്‍ ഇരട്ടി ലാഭത്തില്‍ ഇവിടെ നിന്നും വാങ്ങാം

നമ്മൾ എല്ലാവരും തന്നെ പർച്ചേസിംഗ് ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്.എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരുപാട് കടകൾ മാറിമാറി പർച്ചേസ് ചെയ്യുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോൾ എല്ലാ സാധനങ്ങളും ഒരു കടയിൽ നിന്നുംകിട്ടുകയാണെങ്കിൽ അതായിരിക്കും എല്ലാവർക്കും കൂടുതൽ സൗകര്യം.അതാകുമ്പോൾ ഒരുപാട് സമയലാഭവും നമുക്ക് ലഭിക്കും.അതുകൊണ്ടാണ് ഇന്ന് എല്ലാവരും തന്നെ സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കുന്നത്.അവിടെ നിന്നും ഒരു അടുക്കളയിലേക്കു വേണ്ട എല്ലാവിധ സാധനങ്ങളും നമുക്ക് വാങ്ങിക്കാൻ സാധിക്കും.ഇതുപോലെ ഒരു വീട്ടിലേക്കു വേണ്ട സോപ്പു തൊട്ട് സോഫ വരെ കുടക്കീഴിൽ കിട്ടുന്ന ഒരു കടയുണ്ട്. പാലക്കാട് വലിയങ്ങാടിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ന്യൂ കലാ സ്റ്റോർസ് ന്യൂ കല ഫർണിച്ചർ എന്നിങ്ങനെയാണ് സ്ഥാപനത്തിന്‍റെ പേര്. അടുക്കളയിലേക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ ഒഴിച്ചാൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ വിധ സാധനസാമഗ്രികളും നമുക്ക് ഇവിടെ നിന്നും വാങ്ങി കൊണ്ടു പോകാം.45 വർഷമായി പാലക്കാട്ടുകാർ നെഞ്ചിലേറ്റിയ ഈ സ്ഥാപനത്തിൽ ഹൗസ് ഹോൾഡ് ഐറ്റംസ്,കിച്ചൺ ഐറ്റംസ് ഫർണിച്ചർ തുടങ്ങി എല്ലാം ഉണ്ട്.

ഹോൾസെയിൽ വിലയിൽ ആണ് ഇവിടെ എല്ലാ സാധനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നത്. വളരെ വലിയ വില കുറവിൽ നല്ല ഗുണമേന്മയുള്ള ഫർണിച്ചറുകൾ ആണ് ഇവിടെ ഉള്ളത്. സോഫ സെറ്റ് ഡൈനിങ് ടേബിൾ കോഫി ടേബിൾ കട്ടിൽ അലമാര ദിവാൻ കൊട്ട് തുടങ്ങി എല്ലാവിധ ഫർണിച്ചറുകളും ഇവിടെയുണ്ട്. തടിയുടെ സോഫാ സെറ്റിന് ഇരുപത്തി അയ്യായിരം രൂപ മുതലാണ് വില തുടങ്ങുന്നത്.അഞ്ചു വർഷത്തെ സർവീസ് ഗ്യാരണ്ടിയും ഇവർ പ്രൊവൈഡ് ചെയ്യുന്നുണ്ട്.10000 രൂപയ്ക്ക് മീതെയുള്ള കട്ടിലുകളും 8950 രൂപ മുതലുള്ള ഡൈനിങ് ടേബിളുകളും ഇവിടെ ലഭിക്കും.

കൂടുതലും ഇവിടെ നിലമ്പൂർ തേക്കിന്‍റെ ഫർണിച്ചറുകൾ ആണ് ഉള്ളത്.വീട്ടിലേക്കുള്ള ഫർണിച്ചറുകൾ കൂടാതെ വെറൈറ്റി എക്സിക്യൂട്ടീവ് ചെയറുകളും ഇവിടെയുണ്ട്. ഏകദേശം ഇരുപതോളം ബ്രാൻഡുകളുടെ നൂറ്റമ്പതോളം വെറൈറ്റി എക്സിക്യൂട്ടീവ് ചെയറുകൾ ഇവിടെ ഉള്ളത്. 2000 രൂപ മുതൽ 60000 രൂപ വരെ വിലയുള്ള ചെറു കളാണിവ.ഫർണീച്ചറുകളും ഹൗസ് ഹോൾഡ് ഐറ്റംസുകളും കിച്ചൺ ഐറ്റംസുകളും കൂടാതെ ഓഫീസ് സ്റ്റേഷനറി ഐറ്റംസുളും ഇവിടെയുണ്ട്. ഇങ്ങനെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ വിധ സാധനസാമഗ്രികളും ഈ ഒരു ഒറ്റ കടയിലേക്ക് വന്നാൽ നമുക്ക് പർച്ചേസ് ചെയ്തു കൊണ്ടു പോകാം.അതും ഹോൾസെയിൽ വിലയിൽ.

Leave a Reply

Your email address will not be published. Required fields are marked *