സ്ഥലം വാങ്ങി വീട് പണിയാം ഇരുപത് ലക്ഷം രൂപ ലഭിക്കുന്നത് ഇങ്ങനെ

ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ഇന്ന് സാമാന്യം നല്ല ഒരു വീട് പടുത്തുയർത്തണം എങ്കിൽ മിനിമം ഒരു 15 ലക്ഷം രൂപയെങ്കിലും കൈയിൽ വേണം.സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ തുക വളരെ വലതു തന്നെയാണ്. ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്ന സാധാരണക്കാരൻ പണത്തിനായി ബാങ്കിനെ സമീപിക്കുകയാണ് പതിവ്. ഹൗസിംഗ് ലോൺ ആയിട്ടോ അല്ലെങ്കിൽ സ്ഥലം ഈട് വെച്ചോ ഒക്കെയാണ് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പലരും പൈസ കണ്ടെത്തുന്നത്.അതുപോലെ ഐ ടി ആർ ബേസ് ചെയ്തും നമുക്ക് ബാങ്കിൽ നിന്നും ലോൺ എടുക്കാൻ സാധിക്കും. ഇൻകം ടാക്സ് റിട്ടേൺ അഥവാ ആദായനികുതി റിട്ടേൺ ഫോം എന്നാണ് ഐടിആറിന്‍റെ ഫുൾ ഫോം.അതേസമയം ബാങ്കുകൾ പൊതുവേ ഹൗസിംഗ് ലോൺ കൊടുക്കുന്നത് പല ടൈപ്പ്‌ രീതിയിലാണ്.അതിൽ ഒരു രീതിയാണ് എം സി എൽ ആർ മാർജിനൽ കോസ്റ്റ് ഫണ്ട് ബേസ്ഡ് ലെൻഡിങ് റേറ്റ് എന്നാണ് എം സി എൽ ആർ കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ റിസർവ് ബാങ്കിന്‍റെ റിപ്പോ റേറ്റിന് അനുസരിച്ച് ഹൗസിംഗ് ലോണിന്‍റെ പലിശനിരക്ക് ചേഞ്ച് ചെയ്യുന്ന ഒരു സംവിധാനം ഉണ്ട്.ഈ സംവിധാനം എല്ലാ ബാങ്കുകൾക്കും ഉണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പൊതുവെ ആർക്കുമറിയില്ല.ഇത് ചെയ്യുകയാണെങ്കിൽ നമുക്ക് പലിശ നിരക്ക് തന്നെ ഒരുപാട് കുറയും.ആർ എൽ എൽ ആർ എന്നാണ് ഈ സംവിധാനത്തെ പറയുന്നത്.അതായത് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ്. അതായത് നമ്മൾ ലോൺ എടുത്തിരിക്കുന്നത് എം സി എൽ ആർ രീതിയിൽ ആണെങ്കിൽ അത് ആർ എൽ എൽ ആർ രീതിയിലേക്ക് മാറ്റിയാൽ നമുക്ക് പലിശ നിരക്ക് ഒരുപാട് കുറയ്ക്കാൻ സാധിക്കും. നമ്മൾ ഇരുപതു ലക്ഷം രൂപയാണ് ലോൺ എടുക്കുന്നതെങ്കിൽ ആർ എൽ എൽ ആർ രീതിയിലേക്ക് നമ്മുടെ വായ്പ രീതി മാറ്റുകയാണെങ്കിൽ ഒന്നര ശതമാനം എങ്കിലും പലിശ നിരക്ക് കുറയും. ഒന്നര ശതമാനം പലിശ നിരക്ക് കുറയുമ്പോൾ ലക്ഷങ്ങളാണ് നമുക്ക് ലാഭം കിട്ടുന്നത്.

അതായത് അത്രയും പൈസ നമ്മൾ തിരിച്ചടയ്ക്കേണ്ട. ഇനി നമ്മൾ ഹൗസിംഗ് ലോൺ ആർ എൽ എൽ ആറി ലേയ്ക്ക് മാറ്റണമെന്ന് ബാങ്കിനോട്‌ ആവശ്യപ്പെടുമ്പോൾ അവർ നമ്മുടെ സിബിൽ സ്കോർ ചെക്ക് ചെയ്യും.സിബിൽ സ്കോർ കൂടി കറക്റ്റ് ആയാൽ മാത്രമേ നമുക്ക് ഈ ആർ എൽ എൽ ആർ ഹൗസിംഗ് ലോൺ എടുക്കാൻ സാധിക്കൂ. അപ്പോൾ ഇനി ഹൗസിംഗ് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നവർ എപ്പോഴും ഈ ആർ എൽ എൽ ആർ രീതി ഫോളോ ചെയ്യുക. നമുക്ക് ഒരുപാട് പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *