ക്യാരറ്റും ബീറ്റ്‌റൂട്ടും ഈ രീതിയില്‍ നമുക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്യാം ഇലയില്‍ ഇങ്ങനെ ചെയ്യൂ നല്ല വിളവ്‌ ലഭിക്കും

നിറം കൊണ്ടും പോഷകഘടകങ്ങൾ കൊണ്ടും നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന രണ്ടു പച്ചക്കറികളാണ് ക്യാരറ്റും ബീറ്റ്റൂട്ടും.ബീറ്റ്റൂട്ട് കൊണ്ട് തോരൻ പച്ചടി അച്ചാർ മെഴുക്കുപുരുട്ടി ഇങ്ങനെ ഒരുപാട് വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.ക്യാരറ്റ് കൊണ്ടാകട്ടെ തോരൻ മെഴുകു പുരട്ടി ക്യാരറ്റ് ജ്യൂസ് ഹൽവ തുടങ്ങി ഒരുപാട് വിഭവങ്ങളും.ബീറ്റ്‌റൂട്ടിന്‍റെ കിഴങ്ങു പോല തന്നെ ഇലയും ഭക്ഷ്യയോഗ്യമാണ്. ബീറ്റ്റൂട്ടിന്‍റെ നല്ല തളിരിലകൾ കൊണ്ട് നമുക്ക് തോരൻ ഉണ്ടാക്കാവുന്നതാണ്.ഇത് വളരെ സ്വാദിഷ്ടവും ആണ്.കാരറ്റിലും ബീറ്റ്റൂട്ടിലും നിരവധി മിനറൽസും പോഷകഘടകങ്ങളും ആണ് അടങ്ങിയിരിക്കുന്നത്. ഈ രണ്ടു പച്ചക്കറികൾക്കും അല്പം മധുരം ഉള്ളതുകൊണ്ട് തന്നെ ഇത് പച്ചയ്ക്ക് കഴിക്കാനും പലർക്കും ഇഷ്ടമാണ്.ക്യാരറ്റും ബീറ്റ്റൂട്ടും ഒരുമിച്ച് ജ്യൂസ് അടിച്ചു കഴിക്കുന്നതും ആരോഗ്യത്തിനും വളരെ നല്ലതാണ്.കൊളസ്ട്രോൾ രക്തസമ്മർദം അമിതവണ്ണം എന്നിവ കുറയ്ക്കാനും മെറ്റ ബോളിസം വർദ്ധിപ്പിക്കാനും രക്തത്തിലെ അളവ് കൂട്ടാനും എല്ലാം ഈ കാരറ്റ് ബീറ്റ് റൂട്ട് ജ്യൂസ് ഉത്തമമാണ്.കിഴങ്ങു വർഗ്ഗത്തിൽപെട്ട കാരറ്റും ബീറ്റ്‌റൂട്ടും ശീതകാല വിളകളാണ്.

നമ്മുടെ കേരളത്തിൽ പൊതുവേ ഈ രണ്ടു വിളകളും കൃഷി ചെയ്യാറില്ല.നമ്മൾ കടകളിൽ നിന്നു വാങ്ങുന്ന ബീറ്റ്റൂട്ടും ക്യാരറ്റും ഒക്കെ ഒരുപാട് കീടനാശിനികൾ തളിച്ചാണ് എത്തുന്നത്.ഇത് ആരോഗ്യത്തിന് ഒരുപാട് ദോഷം ചെയ്യും. അപ്പോൾ ബീറ്റ്റൂട്ടും ക്യാരറ്റും ഒക്കെ നമുക്ക് നമ്മുടെ വീട്ടിൽ ഒന്ന് കൃഷി ചെയ്തു നോക്കിയാലോ കടയിൽ നിന്ന് ലഭിക്കുന്ന അതേ വലിപ്പത്തിൽ ഒന്നും കിട്ടിയില്ലെങ്കിലും നമ്മുടെ ഒരു കുടുംബത്തിന് ഒരു നേരം പാചകം ചെയ്യാനുള്ള വിള കിട്ടിയാലും മതിയല്ലോ ചട്ടിയിലും ഗ്രോ ബാഗിലോ ഒക്കെ നമുക്ക് ഈ രണ്ട് വിളകളും കൃഷി ചെയ്യാവുന്നതാണ്. ഇവ രണ്ടും ശൈത്യകാല വിളയാണെന്ന് ആദ്യം തന്നെ പറഞ്ഞുവല്ലോ അപ്പോൾ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലങ്ങളിൽ ആണ് ബീറ്റ്റൂട്ടും ക്യാരറ്റും കൃഷി ചെയ്യാൻ പറ്റിയ കാലാവസ്ഥ.

ബീറ്റ്റൂട്ടും ക്യാരറ്റും കൃഷിചെയ്യുന്നതിന് നല്ല സൂര്യപ്രകാശവും നല്ല ഇളക്കമുള്ള മണ്ണും അത്യാവശ്യമാണ്.നമ്മുടെ എല്ലാവരുടെയും വീട്ടിലെ അടുക്കളത്തോട്ടത്തിൽ മറ്റ് പച്ചക്കറി കളോടൊപ്പം തന്നെ ഒട്ടും കീടനാശിനി തളിക്കാതെ ജൈവരീതിയിൽ തന്നെ ഇനി ബീറ്റ്റൂട്ടും ക്യാരറ്റും നമുക്ക് കൃഷി ചെയ്യാം. ഒരുപാട് വിളവെടുപ്പ്‌ ഒന്നും നടത്താൻ സാധിച്ചില്ലെങ്കിലും നമുക്ക് ഒരു നേരത്തെ കറിക്ക് ആകുമെങ്കിൽ അത് എത്രയോ നല്ലതാണ്. ഇനി ശൈത്യകാലം ആകുമ്പോഴേക്കും എല്ലാവരും അവരവരുടെ വീടുകളിൽ ബീറ്റ്റൂട്ടും ക്യാരറ്റും ഒന്ന് കൃഷിചെയ്തു പരീക്ഷിച്ചു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *