വീട്ടമ്മമാരുടെ പ്രിയപ്പെട്ട ഇടമാണ് അടുക്കള. പാത്രങ്ങളാണ് അടുക്കളയിലെ പ്രധാന വസ്തു. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് പാത്രങ്ങളോട് ഒരു വല്ലാത്ത ഇഷ്ടമാണ്.എപ്പോഴും പലതരത്തിലുള്ള പാത്രങ്ങൾ അവർ വാങ്ങിച്ചു കൊണ്ടേയിരിക്കും.പല അടുക്കളയും പാത്രങ്ങൾ കൊണ്ട് നിറയാറുണ്ട്. പക്ഷേ അങ്ങനെ കണ്ണിൽ കാണുന്ന എല്ലാ പാത്രങ്ങളും വാങ്ങുന്നത് അത്ര ശരിയുള്ള കാര്യമൊന്നുമല്ല.പാത്രങ്ങൾ വാങ്ങുമ്പോഴും ചില കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം.എപ്പോഴും നമുക്ക് ഉപകാരപ്രദമായ നല്ല ക്വാളിറ്റി പാത്രങ്ങൾ വേണം വാങ്ങാൻ.അത്തരത്തിൽ അടുക്കളയിലേക്ക് ആവശ്യമുള്ള കുറച്ചു പാത്രങ്ങൾ നമുക്ക് പരിചയപ്പെടാം. അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രഷർകുക്കർ.നമ്മുടെ വീട്ടിലൊക്കെ ഇപ്പോഴും വലിയ പ്രഷർകുക്കർ ആയിരിക്കും ഉള്ളത്.എന്നാൽ ഇത് ഉപയോഗിക്കാൻ വളരെ പ്രയാസമായിരിക്കും.കൈകാര്യം ചെയ്യാൻ എപ്പോഴും ചെറിയ പ്രഷർകുക്കർ ആണ് നല്ലത്. പ്രസ്റ്റീജിന്റെ പ്രഷർ കുക്കർ വളരെ നല്ലതാണ്.രണ്ട് ലിറ്ററിന്റെ ഈ പ്രഷർകുക്കറിന്റെ അടിഭാഗം വരുന്നത് നല്ല കട്ടിയുള്ള സാൻവിച്ച് ബോട്ടം ആണ്.അതുകൊണ്ടുതന്നെ ഇതിൽ പെട്ടെന്ന് അടിക്കു പിടിക്കില്ല.അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെട്ടതാണിത്. അതുപോലെതന്നെ പ്രസ്റ്റീജിന്റെ നാലര ലിറ്ററിന്റെ പ്രഷർ കുക്കറും വളരെ നല്ലതാണ്.
അലൂമിനിയത്തെ അപേക്ഷിച്ച് സ്റ്റിലിന്റെ കുക്കറിന് വില കൂടുതലാണെങ്കിലും ഇത് ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. പിന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന മറ്റൊരു പാത്രമാണ് ചെറിയ പാലുകാച്ചാൻ ഒക്കെ ഉപയോഗിക്കുന്ന പാത്രങ്ങൾ. ഇതിന് വിനോദ് എന്ന കമ്പനിയുടെ പാത്രങ്ങൾ വളരെ നല്ലതാണ്. അടിഭാഗവും വളരെ കട്ടി ഉള്ളതാണ്. ഇത് ഉപയോഗിക്കാനും അതുപോലെതന്നെ വൃത്തിയാക്കാനും വളരെ എളുപ്പമാണ്.പിന്നെ നമ്മുടെ വീട്ടിൽ സ്ഥിരം ഉപയോഗിക്കുന്ന ഒരു പാത്രമാണ് പാൻ. മുട്ട പൊരിക്കാനോക്കെ സാധാരണ നമ്മൾ പാൻ ആണ് ഉപയോഗിക്കാറ്.ഇതിനും വിനോദ് എന്ന ബ്രാൻഡിന്റെ പാൻ വളരെ നല്ലതാണ്. ഈ പാനിനും സാൻവിച്ച് ബോട്ടമായത് അടിക്ക് പിടിക്കും എന്ന പേടിയും വേണ്ട.പിന്നെ പരിചയപ്പെടുത്തുന്ന ഒരു പോട്ടാണ്. ഇതിൽ ഹാം ഫുൾ ആയിട്ടുള്ള കോട്ടിങ് ഇല്ലാത്തതുകൊണ്ട് ഇത് ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല.അതുപോലെ കൊട്ടിങ് ഇല്ലാത്തതുകൊണ്ട് ഇതിൽ മെറ്റൽ സ്പൂൺ ഒക്കെ നമുക്ക് ഉപയോഗിക്കാൻ പറ്റും.ബിരിയാണിയൊക്കെ ഉണ്ടാക്കാൻ വളരെ നല്ല ഒരു പാത്രമാണിത്.ഇത് മൂന്നു ലിറ്ററിന്റെ പൊട്ടാണ്. ഇനിയുള്ളത് നല്ല വയിഡായിട്ടുള്ള കടായി ആണ്. ഇതിൽ ഭക്ഷണം പാചകം ചെയ്യാൻ വളരെ എളുപ്പമാണ്.
ഇരുമ്പിന്റെ പാത്രം ആയതുകൊണ്ട് തന്നെ ഡീപ്പ് ഫ്രൈ ഒക്കെ ചെയ്യണം വളരെ നല്ലതാണ്. മാത്രമല്ല ഇരുമ്പിനെ ചട്ടിയിൽ കൂടുതൽചൂടിനിൽക്കും എന്നതുകൊണ്ട് ഗ്യാസിന്റെ ഉപയോഗം നമുക്ക് വളരെ കുറയ്ക്കാൻ സാധിക്കും.ഇനി ഉള്ളത് ഒരു പ്രോസർ ജാറാണ്. സ്ലൈസർ ഗ്രേറ്റർ എല്ലാം ഇതിലുണ്ട്.പ്രീതി സോഡിയാക് കമ്പിനിയുടെതാണ് ഈ ജാർ.ഉള്ളി സവാള ഒക്കെ നമുക്ക് ഇതിൽ പെട്ടെന്ന് അരിഞ്ഞെടുക്കാൻ സാധിക്കും.അതുകൊണ്ടുതന്നെ അടുക്കളയിലെ ജോലി പെട്ടെന്ന് തീർക്കാനും ഇത് വളരെ ഉപകാരപ്രദമായ ഒന്നാണ്.അതുപോലെതന്നെ അടുക്കളയിൽ വളരെ ഉപകാരപ്രദം ആയിട്ടുള്ള മറ്റു പ്രൊഡക്ടുകളാണ് ഇലക്ട്രിക് പ്രഷർകുക്കർ നോവയുടെ സാൻവിച്ച് മേക്കർ അതുപോലെതന്നെ ഇപെക്സിന്റെ 10 ലിറ്ററിന്റെ പോട്ട്.
ഇതിൽ സാൻഡ്വിച്ച് മേക്കറിൽ സാൻവിച്ച് മാത്രമല്ല നമുക്ക് ചിക്കൻ ഗ്രിൽ ചെയ്ത് എടുക്കുകയും ചെയ്യാം. ഇത് വൃത്തിയാക്കാനും വളരെ എളുപ്പമാണ്. വെറുതെ വലിച്ചുവാരി പാത്രങ്ങൾ വാങ്ങുന്നതിനേക്കാൾ വളരെ ഉപകാരപ്രദമായ നല്ല ഭംഗിയുള്ള പാത്രങ്ങൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. അതാണ് അടുക്കളയ്ക്കും കൂടുതൽ ഭംഗി നൽകുന്നത്. പാത്രങ്ങൾ വാങ്ങുമ്പോൾ ഇത്തരം പാത്രങ്ങൾ വാങ്ങാൻ ശ്രമിക്കുക.അടുക്കളയെ മനോഹരമാക്കുന്നതിനൊപ്പം നല്ല അടുക്കള ജോലി സുഗമമാക്കാനും ഇത്തരം പാത്രങ്ങൾ കൊണ്ടാവും.