ഓറഞ്ച് കഴിക്കുന്ന നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യം ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല

ഓറഞ്ച് നമ്മള്‍ എല്ലാവരും കഴിക്കാറുണ്ട് നമ്മുടെ നാട്ടില്‍ വില കുറച്ചു കിട്ടുന്ന ഒരു ഫ്രൂട്ട് ആയതുകൊണ്ട് തന്നെ ദിനവും ഓറഞ്ച് കഴിക്കുന്നവരാണ്‌ നമ്മളില്‍ പലരും ഒരുപാട് ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ചൂട് കാലത്താണ് ഓറഞ്ച് എല്ലാവരും കൂടുതലായി കഴിക്കുന്നത്‌ കാരണം ഇതില്‍ ഒരുപാട് ജ്യൂസ് ഉള്ളതുകൊണ്ട് തന്നെ ദാഹം മാറ്റാനും ക്ഷീണത്തിനും വളരെ നല്ലതാണ്. നമ്മുടെ നാട്ടില്‍ കിലോയ്ക്ക് അമ്പത് രൂപ അല്ലെങ്കില്‍ ചില ദിവസങ്ങളില്‍ നൂറു രൂപയ്ക്ക് മൂന്നു കിലോ വരെ ലഭിക്കാറുണ്ട്. നല്ല മധുരമുള്ള ഫ്രൂട്ട് ആയതിനാലും എലാവര്‍ക്കും ഈസ്സിയായി കഴിക്കാന്‍ പറ്റുന്ന ഒന്നായതിനാലും എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍ എത്രയൊക്കെ ഓറഞ്ച് കഴിച്ചാലും നമ്മളില്‍ ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട് അതാണ്‌ ഇന്ന് ഇവിടെ പറയുന്നത്. നമ്മളില്‍ പല കൂട്ടുകാരും ഓറഞ്ച് കഴിച്ചു കഴിഞ്ഞാല്‍ അതിന്‍റെ തോല് കളയുകയാണ് പതിവ് എന്നാല്‍ നമ്മള്‍ നിത്യവും ഒഴിവാക്കുന്ന തോല് ഉപയോഗിച്ച് നമുക്ക് വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലത് ചെയ്യാന്‍ സാധിക്കും.

അതെന്താണെന്ന് വെച്ചാല്‍ വീട്ടില്‍ നല്ല മണം ഉണ്ടാകുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ് അങ്ങനെയെങ്കില്‍ നമ്മള്‍ കഴിക്കുന്ന ഈ ഓറഞ്ച് തോല് ഉപയോഗിച്ച് വീട്ടില്‍ നല്ല മണം വരുന്ന ഒരു ലായനി തയ്യാറാക്കാന്‍ സാധിക്കും. ആദ്യം തോല് ചെറിയ കഷ്ണങ്ങളായി ഒരു പാത്രത്തില്‍ എടുക്കുക ശേഷം അതിലേക്ക് ഒന്നോ രണ്ടോ ഗ്ലാസ്‌ വെള്ളം ഒഴിക്കുക ലായനി എത്രത്തോളം വേണം അത്രയും തോലും വെള്ളവും ചേര്‍ക്കാവുന്നതാണ്. അതിനു ശേഷം നന്നായി തിളപ്പിക്കുക. ഓറഞ്ച് തോലിന്‍റെ നിറവും ഗുണങ്ങളും ആ വെള്ളത്തില്‍ ലയിച്ചു ചേരുന്നതുവരെ ആ വെള്ളം തിളപ്പിക്കണം. അതിനു ശേഷം അതിലേക്ക് രണ്ട് സ്പൂണ്‍ സോഡാ പൊടി കൂടി ചേര്‍ക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്യണം അതിനു ശേഷം കര്‍പ്പൂരം ഒന്നോ രണ്ടോ പൊടിച്ചു അതുകൂടി ആ ലായനിയിലേക്ക് ചേര്‍ക്കണം.

ഇത്രയും കഴിഞ്ഞാല്‍ നമ്മുടെ നല്ല മണം ഉണ്ടാക്കുന്ന ലായനി റെഡിയായി ഇത് തണുത്ത ശേഷം ഒരു പാത്രത്തില്‍ എടുത്തു വെക്കാവുന്നതാണ്. നമ്മുടെ വീട്ടിലെ എവിടെയും ഇത് ഒഴിച്ചാല്‍ ഒരുപാട് നേരത്തേക്ക് അവിടെ നല്ല മണം നിറഞ്ഞുനില്‍ക്കും എന്നു മാത്രമല്ല അടുക്കളയിലെ സിങ്കില്‍ ഒഴിച്ചുകൊടുത്താല്‍ അതിലെ തടസ്സങ്ങള്‍ എല്ലാം നീങ്ങും. അപ്പൊ എല്ലാവരും ഈ ടിപ്പ് ഒന്നു ചെയ്തുനോക്കണം നമ്മുടെ വീട്ടില്‍ നല്ല സുഗന്ധം നിറയാന്‍ ഇത് വലിയ സഹായം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *