പ്ലാവിൻ തൈ ഇങ്ങനെ നട്ടാൽ ആറുമാസത്തിൽ ചക്ക ഉണ്ടാകും വളപ്രയോഗത്തില്‍ ഈ സൂത്രം

നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ് ചക്ക. പഴുത്തതാണെങ്കിലും പച്ച ആണെങ്കിലും ചക്ക കണ്ടാൽ പിന്നെ വിടില്ല. അത്രയ്ക്ക് ഇഷ്ടമാണ്.പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ ഒരു പ്ലാവ് എങ്കിലും ഉണ്ടായിരുന്നു. അതിൽ ഇഷ്ടംപോലെ ചക്കയും ഉണ്ടാകുമായിരുന്നു. എന്നാൽ ഇന്ന് കാലം മാറി വീടുകളിൽ പ്ലാവ് ഒന്നും കണികാണാൻ കൂടി ഇല്ല.സാധാരണ ഒരു പ്ലാവ് പിടിച്ചു വലുതായി അതിൽ ചക്ക ഉണ്ടാകണമെങ്കിൽ തന്നെ ഒരുപാട് വർഷങ്ങൾ ആണ് എടുക്കുന്നത്.എന്നാൽ പെട്ടെന്ന് വളർന്നു കായ്ക്കുന്ന പ്ലാവിൻ തൈ കൾ ഇന്ന് വാങ്ങാൻ കിട്ടും.അപ്പോൾ എങ്ങനെയാണ് ഒരു പ്ലാവിൻ തൈ തിരഞ്ഞെടുക്കേണ്ടത് എന്നും അതിന്‍റെ നടിൽ രീതിയുമാണ് ഇവിടെ പറയാൻ പോകുന്നത്. 150 രൂപ മുതൽ 450 രൂപ വരെ വിലയുള്ള പ്ലാവിൻ തൈകൾ നമുക്ക് നഴ്സറികളിൽ നിന്നും വാങ്ങാൻ കിട്ടും. പ്ലാവിൻ തൈ യുടെ വലിപ്പം അനുസരിച്ചാണ് വില ഈടാക്കുന്നത്.തൈ വാങ്ങുമ്പോൾ എപ്പോഴും നല്ല ഇനം തൈ നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.നല്ല മാതൃസസ്യത്തിൽ നിന്നും ബഡ് തൈ ആണെങ്കിൽ മാത്രമേ നമുക്ക് അതിൽ നിന്നും നല്ല ഇനം ചക്കകളും ലഭിക്കു.വിയ്റ്റ്നാം ഏർലി നല്ല ഇനം പ്ലാവിൻ തൈ ആണ്.വിയറ്റ്നാം ഏർലിയുടെ നാലു മാസമായ ഒരു പ്ലാവിൻ തൈ നല്ല സൂര്യപ്രകാശം നല്ല പരിചരണം കൊടുത്ത് വളർത്തുകയാണെങ്കിൽ ആറുമാസംകൊണ്ട് നമുക്ക് ചക്ക ലഭിക്കുന്നതാണ്.

ഒരു പ്ലാവിൻ തൈ നടേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ നല്ല വലുപ്പത്തിൽ ഒരു കുഴിയെടുക്കുക. തൈ വളരുന്നതിന് ആവശ്യമായ അടിവളം കുഴിയിൽ ഇട്ടുകൊടുക്കണം.കരിയില കമ്പോസ്റ്റ് അടിവളമായി ഉപയോഗിക്കാൻ വളരെ നല്ലതാണ്. ഇത് ഈ കുഴിയിലേക്ക് ഇട്ടു കൊടുക്കുക. ഇനി നമ്മുടെ പ്ലാവിൻ തൈ കുഴിയിലേക്ക് ഇറക്കി വയ്ക്കണം.ഇനി ഇതിനുമീതെ മണ്ണിന് ഇളക്കം തട്ടാനും തണുപ്പ് നിലനിർത്താനും ഒക്കെയായി ആൽപം കരിയില ഇട്ടു കൊടുക്കണം.ഇനി ഇതിനു പുറമേ എല്ലുപൊടിയും ആട്ടിൻകാഷ്ഠവും കൂടി മിക്സ് ചെയ്ത് ഇട്ട് കൊടുക്കുക.എല്ലുപൊടിയും ആട്ടിൻ കാഷ്ഠവും ഇല്ലെങ്കിൽ അതിനു പകരമായി ചാണകവും കോഴി കാഷ്ഠവും ഒക്കെ ഉപയോഗിക്കാവുന്നതാണ്.ശേഷം കുഴി മൊത്തമായി മൂടാത്ത രീതിയിൽ മേൽമണ്ണ് ഇട്ട് കുഴി ചെറിയ രീതിയിൽ മൂടുക.നട്ട ഉടനെതന്നെ പ്ലാവിൻ തൈ നനച്ചുകൊടുക്കണം.ഇനി ഒരു ചെറിയ കമ്പ് എടുത്ത് തൈ നട്ടതിനു സമീപത്തായി തന്നെ നാട്ടി കൊടുക്കുക. ശേഷം ഒരു കയറോ അല്ലെങ്കിൽ ചരടോ ഉപയോഗിച്ചു ഈ കമ്പുമായി ഒന്ന് കൂട്ടി കെട്ടുക.

തൈയ്ക്ക് ശരിയായ രീതിയിൽ വേര് ഉറയ്ക്കാത്ത കൊണ്ട് കാറ്റത്തും മറ്റും മറിഞ്ഞു പോകാ തിരിക്കുന്നതിനും വേരിന് ക്ഷതമേൽക്കാതി രിക്കുന്നതിന് വേണ്ടിയും ഒരു സംരക്ഷണം എന്ന രീതിയിലാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാദിവസവും പ്ലാവിൻ തൈ നനച്ചുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.രണ്ടാഴ്ച കഴിയുമ്പോഴേക്കും ഇതിന് പുതിയ കൂമ്പുകൾ ഒക്കെ വരുന്നത് കാണാം.365 ദിവസവും ഇത് ചക്ക ഉണ്ടാകുമെന്നതാണ് വിയറ്റ്നാം ഏർലിയുടെ ഒരു പ്രത്യേകത.അതേസമയം ഇത് ബഡ് ചെയ്തു തൈ ആയതുകൊണ്ട് തന്നെ ഇതിന് തായ്‌വേര് ഉണ്ടാകില്ല.അതുകൊണ്ട് ഇത് വളരുന്നതിന് അനുസരിച്ച് നല്ല ബലമുള്ള കമ്പ് നാട്ടി താങ് കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *