എരിവിന് വേണ്ടി കറികളിലൊക്കെ ചേർക്കുമെങ്കിലും ആവിശ്യം കഴിഞ്ഞാൽ കറിവേപ്പില പോലെ നമ്മൾ വലിച്ചെറിയുന്ന മറ്റൊന്നാണ് പച്ചമുളക്. എന്നാൽ നമ്മളിങ്ങനെ വലിച്ചെറിയുന്ന പച്ചമുളക് വൈറ്റമിൻ സിയുടെ കലവറയാണെന്ന കാര്യം പലർക്കും അറിയില്ല.കൂടാതെ കോപ്പർ അയൺ പൊട്ടാസ്യം തുടങ്ങയ മൂലകങ്ങളും ധാരാളമായി പച്ചമുളകിൽ അടങ്ങിയിട്ടുണ്ട്.കറികളിലയോക്കെ സ്ഥിര സാന്നിധ്യമായത് അതുകൊണ്ടുതന്നെ എല്ലാവരുടെയും വീടുകളിൽ ഒരു പച്ചമുളക് ചെടി എങ്കിലും കാണാതിരിക്കില്ല. പച്ചമുളക് കൃഷി ചെയ്യുമ്പോൾ എല്ലവരും പറയുന്ന പ്രധാന പ്രശ്നങ്ങളാണ് കുരടിപ്പ് വെള്ളിച്ച ശല്യം ഇല ചുരുണ്ടു പോകുക തുടങ്ങിയവ. പച്ചമുളക് പറിച്ചു നടുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഈ പ്രശ്ങ്ങൾ ഉണ്ടാകുന്നത്.പച്ചമുളക് പറിച്ചു നടുന്നതിന് മുൻപ് ആദ്യം തന്നെ കീടബാധ ഇല്ലാത്ത തൈ ആണെന്ന് ഉറപ്പ് വരുത്തണം.ഇനി പച്ചമുളകിന്റെ ഇലയിൽ വെള്ളകുത്തോ കറുത്തകുത്തോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ കഞ്ഞി വെള്ളത്തിൽ ചാരം കലർത്തി ഒരു ബക്കറ്റ് വെള്ളത്തിൽ ഡയലൂട്ട് ചെയ്ത ശേഷം ചെടികൾക്ക് തളിച്ചു കൊടുക്കണം.ഇങ്ങനെ ആഴ്ചയിൽ മൂന്ന് വട്ടം ചെയ്ത് കഴിഞ്ഞാൽ കറുത്ത കുത്തും വെള്ള കുത്തും എല്ലാം മാറിക്കിട്ടും.
പിന്നെ പറിച്ചു നടുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് എപ്സൺ സോൾട്ടിൽ മുക്കിയ ശേഷം മാത്രം പറിച്ചുനടുക.എപ്സൺ സോൾട്ട് എന്ന് പറയുന്നത് മഗ്നീഷ്യം സള്ഫേറ്റ് ആണ്. അതായത് ദിതിയ മൂലകങ്ങൾ ആയ കാത്സ്യം മഗ്നീഷ്യം സൾഫർ ഇതു മൂന്നും അടങ്ങിയിട്ടുണ്ട്. ചെടികൾ നല്ല ആരോഗ്യത്തോടെ വളരാനും പെട്ടെന്ന് പൂക്കാനും കായ്ക്കാനും ഒക്കെ സഹായിക്കുന്നതാണ്. ഒരു മഗ്ഗ് വെള്ളത്തിൽ എപ്സൺ സോൾട്ട് കലക്കി ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. മുളക് ചെടി പറിച്ചു നടന്ന സമയത്ത് എപ്സൺ സോൾട്ടിൽ മുക്കി നടുകയാണെങ്കിൽ കീടബാധ ഉണ്ടാകില്ല. പിന്നെ പറയുന്ന മറ്റൊരു പ്രശ്നമാണ് ഇതിന്റെ പൂക്കളൊക്കെ കഴിയുന്നു എന്നത്. അതുപോലെതന്നെ ഇലകൾ ചുരുണ്ട് പോകുന്നു എന്നതും.
ഇത് ഇല്ലാതാക്കുന്നതിന് ഒരു ലിറ്റർ വെള്ളത്തിൽ കുറച്ചു കായം കലക്കി സ്പ്രേ ചെയ്ത് കൊടുത്താൽ മതി.ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവിശ്യം ചെയ്ത് കൊടുത്താൽ മതിയാകും.അതെസമയം നമ്മൾ എന്ത് സ്പ്രേ ചെയ്ത് കൊടുക്കുന്നതിന് മുൻപ് ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.പിന്നെ കീടബാധ ഉണ്ടാവാതിരിക്കാൻ സന്ധ്യാസമയത്ത് ഒന്നു പുകച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് മുളകിന് മാത്രമല്ല എല്ലാ ചെടികൾക്കും വരെ നല്ലതാണ്.