സാധാരണ എല്ലാവരും വീട്ട് മുറ്റത്തെയും പറമ്പിലേയുമൊക്കെ കരിയിലകൾ കത്തിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇനിമുതൽ കരിയിലകൾ കത്തിക്കേണ്ട,നമുക്ക് നല്ലൊരു കരിയില കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം. കരിയില, പച്ചില പിന്നെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനാവശ്യമായ ഒരു നെറ്റിന്റെ കൂടുമാണ് ഇതിന് ആവശ്യമായുള്ളത്. ഒരു ചെറിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതിനു ശേഷം അതിനു മുകളിലേക്ക് നെറ്റിനെ കൂടെ വെക്കുക.ഇതിലേക്ക് ശേഖരിച്ചു വച്ചിരിക്കുന്ന കരിയിലയുടെ കുറച്ചു നിറയ്ക്കുക. ഇതിനു മുകളിലേക്ക് പച്ചില ചെറുതായി കട്ട് ചെയ്ത് എടുത്തതും ഇടുക. ഇനി ഇതിനു മുകളിലേക്ക് നമ്മൾ കലക്കി വെച്ച മിശ്രിതം ഒഴിച്ച് കൊടുക്കുക. വീണ്ടും കരയില വറക്കുക അതിനു മുകളിലേക്ക് പച്ചില ഇടുക അതിന് മുകളിലേക്ക് പച്ച മിശ്രിതം ഒഴിക്കുക. ഇങ്ങനെ സാധനങ്ങൾ തീരുന്നതുവരെ ഓരോ ലെയറായി ഇട്ടുകൊടുക്കുക. ശേഷം കൂടിന്റെ പുറം ഭാഗം ഒരു ഷീറ്റ് കൊണ്ട് മൂടുക.
ഇതിലേക്ക് ഒട്ടും എയർ കയറാതിരിക്കാൻ അതിനുവേണ്ടി വീണ്ടും മറ്റൊരു ഷീറ്റ് ഉപയോഗിച്ച് അടിഭാഗം വരെ മൂടുക. ശേഷം അടിഭാഗം ഒരു കയർ ഉപയോഗിച്ച് കെട്ടുക. ഒരു ഏഴ് ദിവസം കഴിയുമ്പോൾ ഇത് ഒന്ന് മിക്സ് ചെയ്തു കൊടുക്കുക.അപ്പോൾ മുകളിലുള്ള ഇലകളെല്ലാം താഴേക്കിറങ്ങി അതും കമ്പോസ്റ്റായി കിട്ടും. വീണ്ടും കുറച്ച് ചാണകവെള്ളം തളിച്ച ശേഷം പഴയതുപോലെതന്നെ കെട്ടിവെക്കുക. ഒരു 35 ദിവസത്തിനു ശേഷം നോക്കുകയാണെങ്കിൽ ഇത് നല്ല രീതിയിലുള്ള ഒരു കമ്പോസ്റ്റായി മാറിക്കാണും.ഇനി ഇത് ഒരു നെറ്റ് ഉപയോഗിച്ച് അരിച്ചെടുക്കുക. ഇങ്ങനെ വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ നല്ല അടിപൊളി കരിയില കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം.
എന്നാൽ പലരും കരയില കമ്പോസ്റ്റ് ചെയ്യുമ്പോൾ ചാണകത്തിന് പകരം യൂറിയ ഇടാറുണ്ട്.ഒരിക്കലും അങ്ങനെ ചെയ്യരുത്. കരിയില കമ്പോസ്റ്റ് എന്നു പറയുന്നത് ഒരു ജൈവവളമാണ്.യൂറിയ ഇട്ടുകഴിഞ്ഞാൽ അതൊരിക്കലും ജൈവവളം എന്ന് പറയാൻ സാധ്യമല്ല. അതേസമയം പച്ച മിശ്രിതത്തിന് പകരം തൈര് ഒഴിച്ചു കൊടുത്താലും മതിയാകും. കരിയില പെട്ടെന്ന് തന്നെ കമ്പോസ്റ്റായി കിട്ടും.സാധാരണ ഇത്തരം കമ്പോസ്റ്റ് പലരും കാശ് കൊടുത്ത് വാങ്ങാറുണ്ട് എന്നാല് ഇവ നമുക്ക് സ്വന്തമായി വീട്ടില് തന്നെ ഉണ്ടാക്കാം എന്നത് പാലര്ക്കും അറിയില്ല.