ഇപ്പോള്‍ ചൂട് കാലമാണ് AC വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

വേനൽക്കാലം ആയാൽ പിന്നെ രാത്രിയിൽ മുറിയിൽ കിടന്ന് ഉറങ്ങാനെ സാധിക്കില്ല.അതുകൊണ്ട് തന്നെ ഇന്ന് ചൂട് തുടങ്ങുമ്പോഴേ മിക്ക വീടുകളിലും എയർകണ്ടിഷ്നറുകൾ വാങ്ങും. എന്നാൽ എസി വാങ്ങുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.അതാണ് താഴെ പറയുന്നത്.നമ്മുടെ റൂമിന്റെ വലുപ്പം അനുസരിച്ചു വേണം എത്ര കപ്പാസിറ്റിയുള്ള എസി വെക്കണം എന്ന് തീരുമാനിക്കേണ്ടത് .എസിയുടെ കപ്പാസിറ്റി പറയുന്നത് ടൺ ഓഫ് റഫ്രിജറേഷൻ എന്നാണ്. അല്ലെങ്കിൽ ടൺ എന്നാണ്. റൂമിന്റെ വീതിയും നീളവും തമ്മിൽ ഗുണിച്ചു അത് അടിക്കണക്കിലേയ്ക്ക് കോൺവെർട്ട് ചെയ്യണം.അതാണ് നമ്മുടെ റൂമിന്‍റെ സ്ക്വയർ ഫീറ്റ്. 80 മുതൽ 130 വരെ വിസ്തീർണമുള്ള ഒരു റൂമിൽ ഒരു ടണ്ണിന്‍റെ എസി വെച്ചാൽ മതിയാകും.130 മുതൽ 180 വരെയാണ് വിസ്തീർണ്ണം എങ്കിൽ ഒന്നര ടണ്ണിന്‍റെ എസിയും 180 മുതൽ 250 വരെ യാണ് വിസ്തീർണം എങ്കിൽ 2 ടണ്ണിന്‍റെ എസിയുമാണ് തിരഞ്ഞെടുക്കേണ്ടത്. നോർമൽ എസിയും ഇൻവെർട്ടർ എസിയും ഇങ്ങനെ രണ്ട് ടൈപ്പ് എസികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.നോർമൽ എസിയെ കാളും കുറഞ്ഞചിലവിൽ വർക്ക് ചെയ്യുന്നതാണ് ഇൻവർറ്റെഡ് എസി. അതുകൊണ്ട് എസി തെരഞ്ഞെടുക്കുമ്പോൾ എപ്പോഴും ഇൻവെർട്ടർ എസി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.കുറച്ചുസമയത്തേക്ക് മാത്രമാണ് എസി ഉപയോഗിക്കുന്നതെങ്കിൽ നോർമൽ എസി വാങ്ങുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.

എസി വാങ്ങുമ്പോൾ ഇപ്പോഴും സ്റ്റാർ റേറ്റിംഗ് കൂടിയത് നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.മിനിമം 3സാറ്റാർ ഉള്ളതെങ്കിലും വാങ്ങുക.ഒരു എസിയിൽ രണ്ട് ടൈപ്പ് കോയിലുകളാണ് വരുന്നത്. ഒന്ന് എസിയുടെ അകത്തു വരുന്ന കൂളിംഗ് കോയിലും പിന്നെ പുറത്തുവരുന്ന കണ്ടൻസർ കോയിലും. ചില എസിൽ കോപ്പിറിന് പകരം അലൂമിനിയം കോയിൽ ഉപയോഗിക്കാറുണ്ട്. ഇതിന് വിലക്കുറവ് ആണെങ്കിലും ഒരിക്കലും റിപ്പയർ ചെയ്യാൻ സാധ്യമല്ല.അതുകൊണ്ട് അലൂമിനിയം കോയിൽ ഉള്ള എസി വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.പിന്നെ എസി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് ബ്രാൻഡ്.എപ്പോഴും ഒരു നല്ല ബ്രാൻഡ് നോക്കി വാങ്ങാൻ ശ്രമിക്കുക.മിറ്റുബിഷി ഡെയികിൻ ഹിറ്റാച്ചി തുടങ്ങിയോ ബ്രാൻടുകളാണ് നല്ല ക്വാളിറ്റിയുള്ള എസി ബ്രാൻടുകൾ.

എന്നാൽ ഇതിന് വളരെ എക്സ്പെൻസ് കൂടുതൽ ആണ്.ഒജനറൽ കാരിയർ ബ്ലൂ സ്റ്റാർ ഇതും നല്ല ക്വാളിറ്റി ഉള്ളതും എന്നാൽ അത്യാവശ്യം എക്സ്പെൻസീവ് ആയിട്ടുള്ളതാണ്. എന്നാൽ അത്യാവശ്യം നല്ല കോളിറ്റിയും നമ്മുടെ പ്രെയിസ് റേഞ്ചിൽ നിൽക്കുന്നതുമായിട്ടുള്ള എസി ബ്രാൻഡുകളാണ് വോൾട്ടാസ് പാനസോണിക് വേൾപൂൾ സാംസങ് എൽ ജി എന്നിവ എസി വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുകളിൽ പറഞ്ഞ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് നല്ല ഒരു എസി തന്നെ വാങ്ങാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *