എല്ലാവരുടെയും പ്രിയ വിഭവമാണ് പത്തിരിയും ചിക്കൻ കറിയും. പേരു കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.അപ്പോൾ നെയ്യ് പത്തിരിയും ചിക്കൻ മല്ലി കറുമയും ആണെങ്കിൽ പിന്നെ പറയേണ്ടല്ലോ? എങ്ങനെയാണ് ഇതു തയ്യാറാക്കുന്നത് എന്ന് നോക്കാം. നെയ്യ് പത്തിരി ചേരുവക അരി ഒരു ഗ്ലാസ് പച്ചരി ഒരു ഗ്ലാസ് തേങ്ങ ചെറിയ ഉള്ളി പെരും ജീരകം ഉപ്പ് ചൂട് വെള്ളം തയ്യാറാക്കുന്ന വിധം നല്ല ചൂടുവെള്ളത്തിൽ അരി കുതിർക്കാൻ വെക്കുക. ഇനി അര ഗ്ലാസ് പച്ചരിയും വെള്ളത്തിലിട്ട് കുതിർക്കാൻ വെക്കുക. മൂന്നു മണിക്കൂറിനു ശേഷം പച്ചരിയും ചാക്കരിയും കഴുകി വാരി മിക്സിയുടെ ജാറിലിട്ട് പുട്ടിന് പൊടിക്കുന്നതുപോലെ പൊടിച്ചെടുക്കുക.തേങ്ങ ചിരവിയത് ചെറിയ ഉള്ളി പെരും ജീരകം ഇവഎല്ലാം കൂടി ചേർത്ത് കുറച്ചു ചൂടുവെള്ളവും ചേർത്ത് ഒന്ന് ചതച്ചു എടുക്കുക.ശേഷം അരച്ചു വെച്ചിരിക്കുന്ന അരിയിലേക്ക് ഇതു ചേർത്ത് പാതിരിയുടെ പരുവത്തിൽ കുഴച്ചെടുക്കുക.
ഇനി ചെറിയ ഉരുളകളാക്കി പത്തിരിയുടെ വലുപ്പത്തിൽ പരത്തി എടക്കുക.ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം ഇത് പൊരിച്ചെടക്കുക.അപ്പോൾ നമ്മുടെ അടിപൊളി നെയ്യ് പത്തിരി റെഡി.ചിക്കൻ മല്ലി കുറുമ ചേരുവക ചിക്കൻ പച്ചമുളക് 10 എണ്ണം ഇഞ്ചി ഒരു സ്പൂൺ സവോള മൂന്ന് തക്കാളി നാല് മല്ലിയില കറി വേപ്പില വെളുത്തുള്ളി പച്ച മല്ലി അരച്ചത് 50 ഗ്രാം തേങ്ങപ്പാൽ കുരുമുളക്തയ്യാറാക്കുന്ന വിധം കഴുകി വാരി വച്ചിരിക്കുന്ന ചിക്കനിലേയ്ക്ക് കുരുമുളകുപൊടി പച്ചമല്ലി അരച്ചത് പച്ചമുളക് വെളുത്തുള്ളി തക്കാളി ചെറുതായി അരിഞ്ഞത് സവാള അരിഞ്ഞത് കറി വേപ്പില മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഇവിയെല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ കൂടി ചേർത്ത് മിക്സ് ചെയ്ത് ശേഷം കുക്കറിൽ രണ്ട് വിസിൽ കേൾപ്പിച്ചു വേവിക്കാൻ വെക്കുക.ശേഷം ഇത് വേറൊരു പാത്രത്തിലെയ്ക്ക് മാറ്റി തിളപ്പിക്കാൻ വെക്കുക.നന്നായി തിളച്ച ശേഷം ഫ്ലെയിം ഓഫ് ചെയ്യുക. ഇനി ഇത് ഒന്ന് താളിക്കണം.അതിനായി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ചു അത് ഒന്ന് ചൂടായി വരുമ്പോൾ അതിലെയ്ക്ക് കടുക് ചെറിയ ഉള്ളി ഇഞ്ചി ചെറുതായി അരിഞ്ഞത് വേപ്പില വറ്റൽ മുളക് എന്നിവ ചേർത്ത് താളിച്ച ശേഷം റെഡിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കറിയിലേക്ക് ഒഴിക്കുക. അപ്പോൾ നമ്മുടെ ചിക്കൻ മല്ലി കുറുമയും റെഡി.