രുചിയൂറും ബീറ്റ്റൂട്ട് വൈൻ തയ്യാറാക്കാം വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ

പോഷകഗുണങ്ങളാൽ സമൃദ്ധമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിന് അല്പം മധുരം ഉള്ളതുകൊണ്ട് തന്നെ ഇത് പച്ചയ്ക്ക് കഴിക്കാനും പലർക്കും ഇഷ്ടമാണ്.ബീറ്റ്റൂട്ട് കൊണ്ട് തോരൻ പച്ചടി അച്ചാർ മെഴുക്കുപുരുട്ടി ഇങ്ങനെ ഒരുപാട് വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ബീറ്റ്റൂട്ട് കൊണ്ട് ഇത്തരം വിഭവങ്ങൾ മാത്രമല്ല നല്ല അടിപൊളി വൈനും ഉണ്ടാക്കാൻ സാധിക്കും. ചേരുവക ബീറ്റ്റൂട്ട് അഞ്ച് കിലോ ഏലയ്ക്ക ഗ്രാമ്പു കറുവപ്പട്ട നുറുക്കുഗോതമ്പ് പഞ്ചസാര രണ്ടരക്കിലോ ഈസ്റ്റ് വെള്ളം തയ്യാറാക്കുന്ന വിധം ബീറ്റ്റൂട്ടിന്‍റെ തൊലി എല്ലാം കളഞ്ഞു നന്നായി കഴുകി എടുക്കുക.ഇത് വളരെ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.ഇനി ഇത് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക.നന്നായി തണുത്തതിനുശേഷം ഒരു തുണി ഉപയോഗിച്ച് ഇതിന്‍റെ നീര് പിഴിഞ്ഞെടുക്കുക.ഒട്ടും ഈർപ്പമില്ലാത്ത ഒരു ഭരണിയിലേക്ക് പിഴിഞ്ഞെടുത്ത ബീറ്റ്‌റൂട്ടിന്‍റെ നീര് അരിച്ചൊഴിക്കുക. ഗ്രാമ്പൂ ഏലയ്ക്ക കറുവപ്പട്ട എന്നിവ നന്നായി ചതച്ചെടുക്കുക.

ഒരു നല്ല വെളുത്തതുണിയിൽ ഈ ചതച്ചെടുത്ത ഗ്രാമ്പൂ ഏലയ്ക്ക കറുവപ്പട്ടയും നുറുക്ക് ഗോതമ്പും കൂടിയിട്ട് ഒരു കിഴി കെട്ടുക. വൈനിന് വീര്യം കൂടുന്നതിനുവേണ്ടിയാണ് നുറുക്കുഗോതമ്പ് ചേർക്കുന്നത് ഈ കിഴി നമ്മുടെ ഭരണ യിലേക്ക് ഇട്ടു കൊടുക്കുക.ഒരു സ്പൂൺ ഈസ്റ്റും മധുരത്തിന് അനുസരിച്ച് പഞ്ചസാരയും നാല് ലിറ്റർ വെള്ളവും കൂടി ചേർത്ത ശേഷം നന്നായി ഒന്നു മിക്സ് ചെയ്തു കൊടുക്കുക.ഇനി ഈ ഭരണി നന്നായെന്നു മൂടിക്കെട്ടി വയ്ക്കുക. ഒരു മൂന്ന് ദിവസം കഴിയുമ്പോൾ ഇത് ഒന്നുകൂടി ഒന്ന് ഇളക്കി മിക്സ് ചെയ്ത് കൊടുക്കുക. വീണ്ടും കെട്ടിവയ്ക്കുക.20 ദിവസം കഴിയുമ്പോൾ വീര്യമുള്ള വൈൻ നമുക്ക് ലഭിക്കും.

വൈന്‍ എല്ലാവര്‍ക്കും ഇഷ്ടമാണു എന്നാല്‍ അത് ഉണ്ടാക്കുന്നത് എങ്ങിനെ എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം കൂടാതെ അതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ അതിന്‍റെ രുചിയെ ബാധിക്കുന്നു എന്നതിനാല്‍ ഉണ്ടാക്കുന്ന സമയത്ത് വളരെ ഏറെ ശ്രദ്ധിക്കണം കാരണം ചേരുവകള്‍ ഓരോന്നും ഇടുന്ന സമയത്ത് കൃത്യമായി ചേര്‍ത്തില്ല എങ്കില്‍ രുചിയില്‍ വലിയ മാറ്റം വരുകയും കുടിക്കാന്‍ കഴിയാത്ത അവസ്ഥ തന്നെ ഉണ്ടാകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *