നമ്മുടെ വീട്ടമ്മമാരൊക്കെ ഇന്ന് സ്ഥിരം ഉപയോഗിക്കുന്ന ഒന്നാണ് നൈറ്റി. സാധാരണ ഉപയോഗിച്ച് പഴകിയ നൈറ്റികൾ നമ്മൾ തറ തുടയ്ക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ഉപയോഗിച്ച് പഴകിയ നൈറ്റികൾ കത്തിച്ചു കളയും.എന്നാൽ ഇനിമുതൽ ഇങ്ങനെ കത്തിച്ചുകളയേണ്ട ആവശ്യമില്ല. ഈ നൈറ്റികൾ നമുക്ക് പുനരുപയോഗിക്കാൻ സാധിക്കും.എങ്ങനെയാണെന്നല്ലേ നമുക്ക് ഈ പഴയ നൈറ്റികൾ കൊണ്ട് നല്ല അടിപൊളി ഡോർ മാറ്റ് ഉണ്ടാക്കാം.സൂചിയും നൂലും കൈ കൊണ്ട് പോലെ തൊടാതെ സ്റ്റിച്ചിങ് പോലും അറിയാത്തവർക്ക് വരെ വളരെ സിമ്പിളായി ഈ ഡോർ മാറ്റ് ചെയ്ത് എടുക്കാം. ഇതിനായി 3 പഴയ നൈറ്റികൾ എടുക്കുക. നൈറ്റിയുടെ താഴ്ഭാഗത്തു നിന്നും ഒന്നര ഇഞ്ച് വീതിയിൽ ഒരു റിബൺ പോലെ നീളത്തിൽ മുറിച്ചെടുക്കുക.ഇങ്ങനെ ഇതേ രീതിയിൽ തന്നെ നൈറ്റി മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത നീളത്തിലുള്ള തുണിയുടെ അറ്റ് ഭാഗത്തായി ഒരു വിരൽ കടക്കാൻ പാകത്തിൽ ദ്വാരം ഇട്ടു കൊടുക്കുക. പോലെ മറ്റ് തുണിയുടെ അറ്റത്തും ദ്വാരം ഇടുക.ഇനി ഒരു തുണിയുടെ ദ്വാരത്തിലൂടെ അടുത്ത പീസ് കയറ്റി അത് അകത്തേക്ക് വലിച്ചെടുക്കുക.
ഇത് രണ്ടു സൈഡിൽ നിന്നും വലിച്ചു നല്ലതുപോലെ മുറുക്കി കൊടുക്കുക.ഇതുപോലെ നീളത്തിൽ മുറിച്ചെടുത്ത് 3 നൈറ്റിയുടെ 3 കക്ഷണങ്ങൾ എടുത്തു ഒരു നീളത്തിലുള്ള തുണി നേരത്തെ പറഞ്ഞതുപോലെ ദ്വാരം ഇടുക. മറ്റു രണ്ടു തുണിക്കഷണങ്ങൾ ദ്വാരത്തിലൂടെ കയറ്റി അകത്തേക്ക് വലിച്ചെടുക്കുക. ശേഷം ഇത് രണ്ടു സൈഡിൽ നിന്നും വലിച്ചു നല്ലതുപോലെ മുറുക്കി കൊടുക്കുക. ഇങ്ങനെ നമുക്ക് മൂന്ന് പീസുകൾ ഒരുമിച്ച് സൂചിയും നൂലും മെഷീനും ഒന്നും ഇല്ലാതെ ജോയിൻ ചെയ്യാൻ സാധിക്കും.ഇനി ഇത് മുടി പിന്നി ഇടുന്നത് പോലെ പിന്നി എടുക്കുക.പിന്നുമ്പോൾ കുറച്ച് ലൂസ്ആക്കി പിന്നാൻ പ്രത്യേകം ശ്രദ്ധിക്കുക.പിന്നി നമ്മുടെ കൈമുട്ടിന്‍റെ നീളത്തിൽ ആകുമ്പോഴേക്കും അതൊന്നും വളച്ചെടുത്തു രണ്ടു പിന്നൽ കൂടി പിന്നി കൊടുക്കുക.അതിനുശേഷം സൈഡിൽ വരുന്ന ഒരു തുണി എടുത്ത് നമ്മൾ നേരത്തെ പിന്നിയതിന്‍റെ അകത്തു കൂടി കയറ്റി ഒന്ന് ജോയിന്റ് ചെയ്ത് പിന്നി എടുക്കുക. ഇതു പോലെ എല്ലാം ചെയുക.
നമുക്ക് ഇഷ്ടമുള്ള ഷേപ്പിൽ ഇത് ചെയ്തു എടുക്കാവുന്നതാണ്.തുണി തീരുന്നതിന് അനുസരിച്ചു ഇതു പോലെ ജോയിൻ ചെയ്തു പിന്നി എടുക്കുക.നമ്മുടെ ആവിശ്യത്തിന് ഉള്ള വലുപ്പത്തിന് എടുത്ത ശേഷം ഇതിന്റെ ബാക്കി വരുന്ന രണ്ട് കഷ്ണങ്ങൾ ഒന്ന് വലിച്ചു മുറുക്കി കെട്ടുക.മൂന്നാമത്തെ പീസ് അകത്തു കൂടി വലിച്ചു എടുത്തശേഷം നന്നായി മുറുക്കി കെട്ടുക.ഇനി എക്സ്ട്ര പീസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കട്ട് ചെയ്തു കളയുക.ഒരു രൂപ പോലും ചെലവില്ലാതെ നമ്മൾ ഉണ്ടാക്കിയ അ അടിപൊളി ഡോർ മാറ്റ് റെഡി.