കോഴിത്തീറ്റ ഇനി പുറത്തുനിന്ന് വാങ്ങേണ്ട ഇതൊന്നു പരീക്ഷിച്ചു നോക്കൂ ദിവസവും മുട്ടയും കിട്ടും

കോഴികളെ വളർത്തുന്നവരുടെ സ്ഥിരം പരാതിയാണ് കൊടുക്കുന്ന തീറ്റയ്ക്കനുസരിച്ച് മുട്ട ലഭിക്കുന്നില്ല എന്നത്. സാധാരണ കോഴികൾക്ക് ഗോതമ്പും കടയിൽ നിന്ന് വാങ്ങുന്ന കോഴി തീറ്റയും ഒക്കെയാണ് കൊടുക്കാറുള്ളത്.എന്നാൽ ഇങ്ങനെ പുറത്തു നിന്ന് വാങ്ങുന്ന തീറ്റക്ക് നല്ല വിലയാണ് കൊടുക്കേണ്ടി വരിക. ഇനിമുതൽ കോഴിക്കുള്ള തീറ്റ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. ഗോതമ്പ് കൊണ്ട് നമുക്ക് ഒരു അടിപൊളി തീറ്റ ഉണ്ടാക്കാം.സാധാരണ നമ്മൾ കോഴിക്ക് ഗോതമ്പ് നേരിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഗോതമ്പ് മുളപ്പിച്ചു കൊടുത്തുകഴിഞ്ഞാൽ കോഴിക്ക് നല്ലൊരു തീറ്റയും ദിവസവും മുട്ടയും നമുക്ക് ലഭിക്കുകയും ചെയ്യും.ഗോതമ്പ് തലേദിവസം വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. പ്ലേറ്റിൽ കോട്ടൺ തുണി വിരിച്ച ശേഷം അതിലേക്ക് കുതിർത്ത ഗോതമ്പ് ഒന്ന് വിരിച്ചിടുക.ഇനി ഒരു കുപ്പിയിൽ നിറയെ വെള്ളം എടുത്തതിനുശേഷം അതിന്‍റെ അടപ്പിനിൽ ദ്വാരം ഇട്ടുകൊടുക്കുക.

ശേഷം രാവിലെയും വൈകിട്ടും വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക.ഒരു ദിവസം കഴിയുമ്പോൾ ഇതിൽ മുള വന്നിരിക്കുന്നത് കാണാൻ സാധിക്കും.തുടർച്ചയായ മൂന്ന് ദിവസം രാവിലെയും വൈകിട്ടും വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. മൂന്നു ദിവസം കഴിയുമ്പോൾ നന്നായി ഇല വളർന്നു നിൽക്കുന്നത് കാണാം.ഇലയും തണ്ടും വേരും എല്ലാം കോഴിക്ക് കൊടുക്കാവുന്നതാണ്.കഴിക്കാൻ എളുപ്പത്തിനു വേണ്ടി ഇലയും തണ്ടും നേരം എല്ലാം കട്ട് ചെയ്തു വേണം കോഴികൾക്ക് കൊടുക്കാൻ. കോഴിക്ക് ഈ തീറ്റ കൊടുക്കുകയാണെങ്കിൽ ദിവസം നമുക്ക് മുട്ട ലഭിക്കുന്നതാണ്. എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കണം.അതേസമയം കോഴികൾക്ക് മാത്രമല്ല നമ്മൾ മനുഷ്യർക്കും ഇത് കഴിക്കാവുന്നതാണ്.

ആരോഗ്യത്തിന് വളരെ നല്ല ഒരു ഭക്ഷ്യവിഭവം കൂടിയാണിത്.അയൺ കാൽസ്യം മഗ്നീഷ്യം വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ കെ വിറ്റാമിൻ ഇ വിറ്റാമിൻ ബി പ്രോട്ടീൻസ് തുടങ്ങി നിരവധി പോഷകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.ഇതിന്റെ ഇല ജ്യൂസ് അടിച്ചു കുടിക്കാവുന്നതാണ്.നല്ല ഹെൽത്തി ജ്യൂസാണിത്.കോഴികളെ വളര്‍ത്തുമ്പോള്‍ തീറ്റ കൂടുതല്‍ വാങ്ങേണ്ടിവരും എന്ന കാര്യം ഓര്‍ത്തിട്ടാണ് ഇന്നും പലരും വീട്ടില്‍ കോഴികളെ വളര്‍ത്താന്‍ മടി കാണിക്കുന്നത്. ഈ രീതിയില്‍ ചെയ്‌താല്‍ ഇരട്ടി കോഴിത്തീറ്റ ലഭിക്കും മാത്രമല്ല ഒരുപാട് കാര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *