പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു കിടിലൻ പലഹാരം രുചിയൂറും സ്പ്രിംഗ് റോൾ

ബേക്കറിയിൽ നിന്ന് വാങ്ങുന്ന സ്പ്രിംഗ് റോൾ ഇനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ആദ്യം സ്പ്രിംഗ് റോളിന് വേണ്ടിയുള്ള ഫില്ലിംഗ് ഉണ്ടാക്കാം. ചേരുവക റൈസ് നൂഡിൽസ് വെള്ളം ഓയിൽ ഉപ്പ് ചിക്കൻ സവാള പച്ചമുളക് വെളുത്തുള്ളി ഇഞ്ചി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല കാബേജ് ക്യാരറ്റ് സോയാസോസ് തയ്യാറാക്കുന്ന വിധം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം നന്നായി ചൂടായതിന് ശേഷം ഇടയ്ക്ക് ഒരു ടീസ്പൂൺ ഓയിലും അല്പം ഉപ്പും ചേർക്കുക.ഇതിലേക്ക് റൈസ് നൂഡിൽസ് ചേർക്കുക.ഇത് വെന്തുവരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തതിനു ശേഷം വെള്ളം ഊറ്റി കളഞ്ഞ് പച്ചവെള്ളത്തിൽ ഒന്ന് കഴുകിയെടുക്കുക.ചിക്കൻ മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ചതിനുശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി സവാള പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ശേഷം മഞ്ഞൾ പൊടി മല്ലിപ്പൊടി അരച്ചു വച്ചിരിക്കുന്ന ചിക്കനും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്ത ശേഷം വേവിക്കുക. നന്നായി വെന്ത ശേഷം ഇതിലേക്ക് ചെറുതായി നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന കാബേജും കാരറ്റും അല്പം ഗരംമസാലയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് നമ്മൾ വേവിച്ചുവെച്ചിരിക്കുന്ന റൈസ് നൂഡിൽസും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി സ്പ്രിംഗ് റോളിന് വേണ്ടിയുള്ള ഷീറ്റ് റെഡിയാക്കാം.ചേരുവക മൈദ ഒരു കപ്പ് കോൺഫ്ലവർ ഉപ്പ് വെള്ളം തയ്യാറാക്കുന്ന വിധം ഒരു ബൗളിലേക്ക് മൈദയും കോൺഫ്ലോറും ഇടുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ഒരു പേസ്റ്റ് പരുവത്തിൽ മിക്സ് ചെയ്തു എടുക്കുക.

പാൻ ചൂടാക്കിയശേഷം റെഡിയാക്കി വെച്ചിരിക്കുന്ന ബാറ്റർ ഒഴിച്ചു കൊടുത്ത് കനം കുറച്ചു പരത്തി കൊടുക്കുക.വെന്തതിനുശേഷം ഇത് പാനലിൽനിന്നും വാങ്ങിവെക്കുക.ഇത് പോലെ ഒരു ഷീറ്റും റെഡിയാക്കി എടുക്കുക. ഇനി ഓരോ ഷീറ്റിലേക്കും നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ചു കൊടുക്കുക. ഇനി ഇത് റോള് ചെയ്തെടുക്കുക.ഇനി ഒരു പാൻ ചൂടാക്കിയതിനുശേഷം ഇത് ഫ്രൈ ചെയ്തെടുക്കുക.അപ്പോൾ നമ്മുടെ രുചികരമായ സ്പ്രിംഗ് റോൾ റെഡി.

Leave a Reply

Your email address will not be published. Required fields are marked *