കേരളീയരുടെ കല്പവൃക്ഷമാണ് തെങ്ങ്. പണ്ടൊക്കെ എല്ലാ വീടുകളിലും ഇഷ്ടംപോലെ തെങ്ങ് ഉണ്ടായിരുന്നു. അതുപോലെ തേങ്ങയും. ഒരു തെങ്ങിൽ നിന്നും ശരാശരി 70 തേങ്ങ വരെ കിട്ടും.എന്നാൽ ഇന്ന് മച്ചിങ്ങ കൊഴിച്ചിൽ മഹാളി കൂമ്പുചീയൽ കീടബാധ ഒരുപാട് പ്രശ്നങ്ങളാണ് തെങ്ങിനെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തേങ്ങയുടെ എണ്ണവും വളരെ കുറവാണ്.ഇങ്ങനെയുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം മാർഗം ഉണ്ട്.തെങ്ങിന് എല്ലാവരും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് മച്ചിങ്ങ കൊഴിച്ചിൽ.മച്ചിങ്ങ കൊഴിച്ചിലിന് 9 കാരണങ്ങളാണ് ഉള്ളത്. അതിലെ പ്രധാന കാരണമാണ് വളപ്രയോഗത്തിന്‍റെ കുറവ്.പ്രാഥമിക മൂലകങ്ങളായ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം ദ്വിതീയ മൂലകങ്ങളായ കാൽസ്യം മഗ്നീഷ്യം സൾഫർ ഇതിന്റെ കുറവുമൂലമാണ് തെങ്ങിന് മച്ചിൽ പ്രധാനമായും കുറയുന്നത്.ചാണകം ശീമക്കൊന്നയുടെ ഇല മുരിങ്ങയുടെ ഇല എന്നിവ ഇട്ടു കൊടുത്താൽ നൈട്രജന്‍റെ കുറവ് നമുക്ക് പരിഹരിക്കാവുന്നതാണ്. ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനായി എല്ലുപൊടിയും പൊട്ടാസ്യത്തിന്‍റെ കുറവിന് ചകിരിച്ചോറും ചാരവും കൊടുക്കാവുന്നതാണ്. കാൽസ്യം മഗ്നീഷ്യം സൾഫർ ഇതിന്‍റെ കുറവ് പരിഹരിക്കുന്നതിന് ഡോളോമൈറ്റ് തെങ്ങിൻ ചുവട്ടിൽ ഇട്ട് കൊടുക്കാവുന്നതാണ്.
തെങ്ങിന്‍റെ ഇല മഞ്ഞളിപ്പ് കുറയുന്നതിനും മച്ചിങ്ങ കൊഴിയാതിരിക്കാനും തെങ്ങിൻ ചുവട്ടിൽ എപ്സൺ സോൾട്ട് ഇടുന്നത് വളരെ നല്ലതാണ്.എപ്സൺ സോൾട്ടിൽ ധാരാളമായി മഗ്നീഷ്യം സൾഫേറ്റ് അടങ്ങിയിട്ടുണ്ട്.തെങ്ങിന്‍റെ കടയ്ക്കൽ നിന്നും രണ്ടു മീറ്റർ ചുറ്റളവിൽ മണ്ണ് നന്നായി ഇളക്കി എപ്സൺ സാൾട്ട് ഇട്ടതിനുശേഷം നന്നായിട്ട് വെള്ളമൊഴിച്ചു കൊടുക്കണം.ഇത് മച്ചിങ്ങ കൊഴിച്ചിലിന് നല്ലൊരു പരിഹാരമാണ്. അതുപോലെ തെങ്ങിന്റെ ജലനഷ്ടം തടയാനായി പുറമേയുള്ള ഒന്ന് രണ്ട് ഓലകൾ മുറിച്ചു മാറ്റണം. മുറിച്ചുമാറ്റുമ്പോൾ ഒരിക്കലും മടല് ചേർത്ത് വെട്ടരുത്.അങ്ങനെ വരുമ്പോൾ ചെമ്പൻ ചെല്ലിയുടെ പ്രശ്നം ഉണ്ടാവും. പൊതി മടൽ തെങ്ങിൻ ചുവട്ടിൽ മലർത്തി ഇട്ടതിനുശേഷം മണ്ണിട്ട് മൂടുകയാണെങ്കിൽ ഓല ഇടിച്ചിൽ തടയാനാകും. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ഒരു തെങ്ങിൽ നിന്ന് ശരാശരി 60 തേങ്ങയോളം ലഭിക്കും.ദീർഘകാല വിളയായ തെങ്ങിന്‍റെ ആദ്യഘട്ടത്തിൽ സംഭവിക്കുന്ന കോട്ടം പിന്നീട് നമുക്ക് നികത്താൻ ആവില്ല.
അതുകൊണ്ട് നമ്മൾ തെങ്ങിൻതൈകൾ പാകുന്നത് മുതൽ വിളവെടുക്കുന്നത് വരെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.തെങ്ങിൻ തൈകൾക്കായി നല്ല വിത്ത് തേങ്ങ വേണം തിരഞ്ഞെടുക്കാൻ.നിലവാരമില്ലാത്ത തെങ്ങിൻ തൈകൾ നട്ടു കഴിഞ്ഞാൽ പത്തു കൊല്ലം കഴിഞ്ഞാലും അത് കായ്ക്കില്ല. ഒരു തെങ്ങ് കൃത്യസമയത്ത് കായ്ക്കുന്നത് ആറു ഘടകങ്ങളെ ആശ്രയിച്ചാണ്.നല്ല വിത്തുതേങ്ങ നടുന്ന രീതി ആദ്യം ചെയ്യുന്ന വളപ്രയോഗം വേനൽക്കാല പരിചരണം ഇടവേള കൃഷി രോഗ കീടബാധ ഇതെല്ലാം കൃത്യമായി ചെയ്ത് കഴിഞ്ഞാൽ തെങ്ങ് മൂന്നാം കൊല്ലം പൂക്കുകയും നാലാമത്തെ വർഷം മുതൽ നമുക്ക് വിളവെടുപ്പ് നടത്താനായി സാധിക്കുകയും ചെയ്യും.