ബിസിനസ് എന്ന് പറയുമ്പോഴേ ലാഭമാണ് നാമെല്ലാവരും മുന്നിൽ കാണുന്നത്.അതുകൊണ്ടുതന്നെ ലാഭം കിട്ടുന്ന ബിസിനസിലേക്ക് മാത്രമേ എല്ലാവരും ചുവടു വയ്ക്കു. ഇന്ന് നല്ലൊരു ബിസിനസ് സാധ്യതയുള്ള ഒരു പരിധിവരെ നല്ല രീതിയിൽ ലാഭം കൊയ്യാൻ സാധിക്കുന്ന ഒന്നാണ് കാടവളർത്തൽ.കാട വളർത്തലിൽ നിങ്ങളൊരു തുടക്കക്കാർ ആണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് ഒരിക്കലും തീരെ ചെറിയ കാട കുഞ്ഞുങ്ങളെ വാങ്ങരുത്.ഒരുനാല് ആഴ്ച എങ്കിലും പ്രായമുള്ള കാട കുഞ്ഞുങ്ങളെ മാത്രമേ വാങ്ങാവൂ. ഇങ്ങനെ വാങ്ങിയാൽ മാത്രമേ പ്രൊഡക്ഷൻ കറക്റ്റ് ആയി നടക്കു. 40 രൂപ കണക്കിൽ നൂറ് കാടകളെ ആണ് നമ്മൾ വാങ്ങുന്നതെങ്കിൽ 4000 രൂപയാണ് നമുക്ക് ചെലവാകുന്നത്.ഇത് വാങ്ങിക്കൊണ്ടു വന്നുകഴിഞ്ഞാൽ 5 ആഴ്ച നമുക്ക് സ്റ്റാർട്ട് തന്നെ ഭക്ഷണമായി കൊടുക്കണം.ഒരുദിവസം ഇതിന് മൂന്നുകിലോ തീറ്റയാണ് വേണ്ടത്.ഏകദേശം 35 ദിവസം മൂന്നു കിലോ തീറ്റ വെച്ച് 105 കിലോഗ്രാം തീറ്റയാണ് നമുക്ക് ആവശ്യമായ വരുന്നത്. അങ്ങനെ വരുമ്പോൾ മൂന്നാഴ്ച 3150 രൂപയുടെ തീറ്റ വാങ്ങണം.
5 ആഴ്ച കഴിയുമ്പോൾ ഇത് മുട്ടയിടാൻ തുടങ്ങും.എങ്ങനെ പോയാലും 100 കടയിൽ നിന്നും ഒരു 85 മുട്ട എങ്കിലും നമുക്ക് ലഭിക്കും.5 ആഴ്ച മുതൽ 9 മാസം വരെ നമ്മൾ കൊടുക്കേണ്ടത് ലെയർ തീറ്റയാണ്. ലെയർ തീറ്റയ്ക്ക് 9 മാസത്തേക്ക് 810 കിലോ ഗ്രാം വേണം.ഒരു കിലോയ്ക്ക് 27 രൂപ വച്ച് ഒമ്പതു മാസത്തേക്ക് അതായത് ലൈഫ് ടൈമിൽ 21870 രൂപയുടെ തീറ്റ ആവശ്യമായിവരും.കൂടാതെ മൾട്ടി വിറ്റാമിനുകൾ കൊടുക്കണമെങ്കിൽ അധിക ചിലവായി ഒരു ആയിരം രൂപയും വരും.100 കടയ്ക്ക് ഫാമിങ് പിരീഡിൽ മൊത്തം ചിലവാക്കുന്ന പൈസ 30020 രൂപയാണ്. 100 കാടുകളിൽ നിന്നുമായി ഒരു ദിവസം 85 മുട്ട വെച്ച് ഒമ്പതുമാസം അതായത് 270 ദിവസം കൊണ്ട് 22950 മുട്ടകളാണ് നമുക്ക് ലഭിക്കുന്നത്. നിലവിൽ കാട മുട്ടക്ക് വിപണിയിൽ ലഭിക്കുന്ന ഹോൾസെയിൽ വില എന്ന് പറയുന്നത് 2.50 പൈസയാണ്.2.50 പൈസ നിരക്കിൽ 22950 മുട്ടക്ക് നമുക്ക് ലഭിക്കുന്നത് 57375 രൂപയാണ്.
ഈ 57375 രൂപയിൽ നിന്ന് നമുടെ മുടക്ക് മുതലായ 30020 കുറച്ചു കഴിഞ്ഞാൽ 27355 രൂപ നമുക്ക് ലാഭം കിട്ടും.ഇത് 2.50 രൂപ നിരക്കിലുള്ള വരുമാനമാണ്.ഇനി 2രൂപ 30 പൈസ നിരക്കിലാണ് കൊടുക്കുന്നതെങ്കിൽ ചെലവ് കഴിഞ്ഞ് 22765 രൂപ നമുക്ക് ലാഭം കിട്ടും.അതുപോലെ മുട്ട് ഇട്ട് കഴിഞ്ഞ കടകളെ 30 രൂപ നിരക്കിലാണ് കൊടുക്കുന്നത്. അങ്ങനെ വരുമ്പോൾ 3000 രൂപ നമുക്ക് ലഭിക്കും.കൂടാതെ ഈ 100 കാടകളെ വളർത്തുമ്പോൾ 400കിലോ ഗ്രാം വേയിസ്റ്റ് കിട്ടും.
ഇത് ഉണക്കി വളമായി കൊടുക്കുകയാണെങ്കിലും ഒരു കിലോയ്ക്ക് 20 രൂപ ക്രമത്തിൽ 8000 രൂപ നമുക്ക് കിട്ടും.ഇതൊക്കെ കാട വളർത്തലിൽ നിന്ന് കിട്ടുന്ന അധിക വരുമാനമാണ്.ഇങ്ങനെ പലവിധത്തിൽ നമുക്ക് ലാഭം കിട്ടും.ഇനി 1000 കാടകളെ ആണ് വളർത്തുന്നത് എങ്കിൽ 227650 രൂപ നമുക്ക് ലാഭം കിട്ടും.ഇത് കൂടാതെ നേരത്തെ പറഞ്ഞത് പോലുള്ള അധിക വരുമാനവും ലഭിക്കും.ഇങ്ങനെ നല്ല രീതിയിൽ ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു ബിസിനസ് തന്നെയാണ് കാട വളർത്തൽ.