വീടിന് നിങ്ങൾ മാർബിളാണോ വിരിക്കുന്നത് ഇങ്ങനെ ചെയ്തില്ലെങ്കിൽ പണി കിട്ടും

വീടുപണിയിൽ പ്രധാനപ്പെട്ടതും അതുപോലെതന്നെ ചെലവേറിയതുമായ ഒന്നാണ് ഫ്ലോറിങ്. ഒരു വീടിന്‍റെ ഫ്ലോറിങ് കണ്ടാലറിയാം ആ വീടിന്‍റെ ഭംഗി. അതുകൊണ്ടുതന്നെയാണ് ഫ്ലോറിങ്ങിനെ വീടിന്‍റെ മുഖം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഫ്ലോറിങ് മേഖല. മാർബിൾ ഗ്രാനൈറ്റ് ടൈലുകൾ മൊസൈക്ക് വെർട്ടിഫൈഡ് ടൈലുകൾ തുടങ്ങി ഒരുപാട് മെറ്റീരിയലുകളാണ് ഫ്ലോറിങ്ങിനായി ഇന്ന് ഉപയോഗിക്കുന്നത്. ഫ്ലോറിങ്ങ് മേഖലയിൽ ഏറ്റവുമൊടുവിൽ തരംഗമായി നിൽക്കുന്ന ഒന്നാണ് വെർട്ടിഫൈഡ് ടൈലുകൾ. ഫ്ലോറിങ്ങിൽ വെർട്ടിഫൈഡ് ടൈലുകൾ കൂടുതൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മാർബിളിന്‍റെ പ്രൗഢി കുറഞ്ഞിട്ടൊന്നുമില്ല.ഇന്നും ഒരുപാട് പേരാണ് ഫ്ലോറിങ്ങിനായി മാർബിൾ ഉപയോഗിക്കുന്നത്.മാർബിൾ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാർബിളിന് എന്തിനെയും വലിച്ചെടുക്കുന്ന ഒരു സ്വഭാവമുണ്ട്. അതുകൊണ്ടാണ് മാർബിൾ വിരിച്ചു കഴിയുമ്പോൾ അതിന് ചിലപ്പോൾ കളർ ഫെയ്ഡ് ഉണ്ടാകുന്നത്. വെള്ള മാർബിളിന്റെ ചില ഭാഗങ്ങളിൽ മഞ്ഞനിറം കാണാൻ ഇടയാകുന്നത് ഈയൊരു സ്വഭാവം ഉള്ളതുകൊണ്ടാണ്. ഇതിനെ തടയാനായി അടിയിൽ ഒരു കോട്ടിങ് കൊടുക്കണം.

സാധാരണ നമ്മൾ കോട്ടിംഗ് കൊടുക്കാറുണ്ടെ ങ്കിലും അത് ഒരിക്കലും എഫക്ടീവ് ആകാറില്ല.അതുകൊണ്ട് അടിയിൽ നിന്നും കറ മുകളിലേക്ക് വലിച്ചു എടുക്കാതിരിക്കാനായി മാർബിൾ വിരിക്കുന്നതിനു മുൻപ് ഉപയോഗിക്കുന്ന പ്രോഡക്റ്റ് ആണ് ആന്റി എഫ്ളോറസസ്. ഇത് വാട്ടർ ബേസ്ഡ് സീൽഡാണ്. അതുകൊണ്ടുതന്നെ ഇത് മറ്റു കോട്ടിങ്ങുകളെക്കാളും വളരെ ഫലപ്രദമായ ഒന്നാണ്. മാർബിൾ വിരിച്ച് കഴിഞ്ഞാൽ പിന്നെ ഉള്ള ഒരു പ്രോസസ് ആണ് ജോയിൻ ഫില്ല് ചെയ്യുക എന്നുള്ളത്. മാസ്റ്റിങ്ങ് എന്നാണ് ഇതിനെ പറയുന്നത്.എന്നാൽ ഇതിനൊക്കെ ഒരു സമയം കഴിയുമ്പോൾ കളർ ചേഞ്ച് ആയി തുടങ്ങും.ടിനാസ്ക് മാസ്റ്റിംഗ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ ഒരു പ്രശ്നം ഉണ്ടാകുന്നില്ല. വളരെ സ്ട്രോങ്ങും ആയിരിക്കും.കാരണം ഇത് താഴേക്ക് ഇറങ്ങിപ്പോയി മാർബിളുകൾ തമ്മിൽ നല്ലൊരു ബോർഡിങ് ഉണ്ടാകും.ഇത് എ പാർട്ടും ബീ പാർട്ടും ഉണ്ടാകും. രണ്ടും കൂടി മിക്സ് ചെയ്താണ് ഉപയോഗിക്കുന്നത്.

മാർബിളുകൾ തമ്മിൽ ജോയിന്റ് ചെയ്യുന്ന പ്രോസസ് കഴിഞ്ഞു കഴിഞ്ഞാൽ അടുത്ത പ്രോസസ് ആണ് ഇത് പോളിഷ് ചെയ്യുക എന്ന് പറയുന്നത്.ഇതിന് ഉപയോഗിക്കുന്ന ഒന്നാണ് ടീനാക്സ് അപ്പോക്സി. ഇതിലും എ പാർപ്പാട്ടും ബി പാർട്ടുമുണ്ട്.ഇതു രണ്ടും കൂടി മിക്സ് ചെയ്ത് ആണ് ഉപയോഗിക്കുന്നത്.മാർബിൾ ഒരു പ്രകൃതിദത്ത ഉത്പന്നമായത് അതുകൊണ്ടുതന്നെ ഇതിൽ ഉണ്ടാകുന്ന പിൻ ഹോൾസ് സ്ക്രാക്സ് ഒക്കെ ഫിൽ ചെയ്ത് സ്ട്രോങ്ങ്‌ ആക്കുന്നതിനു വേണ്ടിയാണ് ടിനാക്സീ എപ്പോക്സി ഉപയോഗിക്കുന്നത്. ഇതിനുശേഷം ഒരു പ്രോസസ് ആണ് ടോപ് സീലിംഗ്. ടിനാക്സീ പ്രൊസീൽ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്ന പ്രോഡക്റ്റ്.

അവസാനമായി മിറർ ഫിനിഷിംഗ് വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് എയ്ഞ്ചർ.ഇത് മാർബിളിന് നല്ല രീതിയിലുള്ള തിളക്കം കൊടുക്കും.അതുപോലെ നല്ലൊരു സീലറും കൂടിയാണിത്. അതുപോലെ ഡാർക്ക് കളർ മാർബിളുകളുടെ കളർ കുറച്ചു കൂടി എൻഹാൻഡ് ചെയ്യാനും ഇത് വളരെയേറെ നല്ലതാണ്.ഇത്രയുമാണ് മാർബിൾ വിരിച്ചു കഴിയുമ്പോൾ ചെയ്യേണ്ട പ്രോസസ്സുകൾ. അപ്പോൾ ഇനി മുതൽ ഫ്ലോറിങ്ങിനായി മാർബിൾ ഉപയോഗിക്കുന്നവർ ഈ പ്രോഡക്റ്റുകൾ ഒന്ന് ഉപയോഗിച്ചു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *