ഉള്ളികൊണ്ടുള്ള ഇത് മാത്രം മതി ചോറ് എത്രവേണമെങ്കിലും കഴിക്കാം

നമ്മൾ മലയാളികൾ എല്ലാ കറികൾക്കും രുചിക്കു വേണ്ടി ചേർക്കുന്ന ഒന്നാണ് ചെറിയ ഉള്ളി. ഈ ചെറിയ ഉള്ളി കൊണ്ട് നമുക്ക് ഒരു കറി തന്നെ ഉണ്ടാക്കാം. വളരെ സിമ്പിളായും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവക ഉള്ളി തേങ്ങ നല്ല ജീരകം അര ടീസ്പൂൺ മല്ലി ഒരു ടീസ്പൂൺ കുരു മുളക് ഒരു ടീസ്പൂൺ വേപ്പില വറ്റൽ മുളക് എണ്ണ കായപ്പൊടി കടുക് മഞ്ഞൾപൊടി മുളകുപൊടി തയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി അതിലേക്കു തേങ്ങ നല്ല ജീരകം മല്ലി,കുരുമുളക്,വറ്റൽ മുളക് വേപ്പില എന്നിവ ചേർത്ത് ഒരു ബ്രൗൺ കളർ ആകുന്നതുവരെ ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക. ഇത് തണുത്തതിനു ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ശേഷം കടുക് പൊട്ടിക്കുക.

ഇനി ഇതിലേക്ക് കറിവേപ്പിലയും അല്പം കായപ്പൊടിയും കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് തൊലികളഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കി വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് അവന്‍റെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം നമ്മൾ അരച്ചുവെച്ചിരിക്കുന്ന അരപ്പു കൂടി ചേർത്ത് നന്നായി ഇളക്കുക.നമുക്ക് ആവശ്യമുള്ള ഗ്രേവിക്ക് അനുസരിച്ച് ചൂടുവെള്ളം ചേർത്ത് കൊടുക്കുക.പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് തിളപ്പിക്കുക. അപ്പോൾ നമ്മുടെ സൂപ്പർ ഉള്ളി കറി റെഡി. ചോറിന്റെയും ചപ്പാത്തിയുടെയും അപ്പത്തിന്റെകൂടെയും ഒക്കെ കഴിക്കാൻ നല്ല രുചികരമാണിത്.

വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്ന കരിയല്ലാതെ മറ്റൊരു രുചിയിൽ നിങ്ങൾ ചോറ് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ചെറിയ ഉള്ളികൊണ്ടു ഒരിക്കലെങ്കിലും ഇത് ഉണ്ടാക്കി നോക്കണം പിന്നെ ചോറ് മാത്രമല്ല ദോശ ചപ്പാത്തി തുടങ്ങി എന്തും മറ്റൊന്നും ഇല്ലാതെ വയറ് നിറയെ കഴിക്കാം. എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഈ കറിക്കൂട്ട് തീർച്ചയായും നിങ്ങൾക്കും ഇഷ്ട്ടപ്പെടുന്നു.എന്തായാലും നിങ്ങൾ നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ ഒരിക്കലെങ്കിലും ഇതുകൂടി രുചിച്ചു നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *